Saturday, November 25, 2017 Last Updated 3 Min 8 Sec ago English Edition
Todays E paper
Ads by Google
Monday 28 Aug 2017 07.57 AM

കെട്ടിക്കിടന്ന മഴവെള്ളം കുടിച്ച് 34 ആടുകള്‍ ചത്തൊടുങ്ങി

Karnataka, 34 sheep Died,  Chemical poisoning

ബംഗളുരു: രാസവിഷം 34 ആടുകളുടെ ജീവനെടുത്തു. രാസമാലിന്യം കലര്‍ന്ന വെള്ളം കുടിച്ച് 34 ആടുകളാണ് ചത്തൊടുങ്ങിയത്. കീടനാശിനിയില്‍ നിന്നുള്ള രാസമാലിന്യം കലര്‍ന്ന വെള്ളം കുടിച്ചാണ് ആടുകള്‍ ചത്തത്.

കര്‍ണാടകയിലെ നൃപതുംഗ നഗരത്തില്‍ ഞായറാഴ്ച ആയിരുന്നു ദാരുണ സംഭവം. നഗരത്തിനു തൊട്ടടുത്തുള്ള പ്രദേശത്തു നിന്ന് ആട്ടിടയന്മാര്‍ ആട്ടിന്‍കൂട്ടമായി എത്തി. പ്രദേശത്ത് കെട്ടിക്കിടന്ന മഴവെള്ളം ചെളിക്കുഴിയില്‍ നിന്ന് ആട്ടിന്‍കൂട്ടം കുടിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. വെള്ളം കുടിച്ചതിനു പിന്നാലെ ആട്ടിന്‍ കൂട്ടത്തെ വിറയ്ക്കുകയും, നിലത്തു വീഴുകയായിരുന്നുവെന്നും ആട്ടിടയന്മാര്‍ പറയുന്നു.

മൃഗസംരക്ഷണ വിഭാഗ അധികൃതര്‍ ഉടന്‍ തന്നെ സംഭവ സ്ഥലത്ത് എത്തി. കെട്ടിക്കിടന്നിരുന്ന ജലം പരിശോധിച്ചപ്പോള്‍ അതില്‍ രാസ വിഷമാലിന്യം ഉണ്ടായിരുന്നതായും അതാണ് ആട്ടിന്‍കൂട്ടത്തിന്റെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായതെന്നും അധികൃതര്‍ പറയുന്നു. കെട്ടിക്കിടന്ന മഴവെള്ളത്തില്‍ നിന്ന് രാസ വിഷമാലിന്യം കലര്‍ന്നിട്ടുണ്ടെന്നും വ്യക്തമാക്കി. അന്വേഷണം പുരോഗമിക്കുകയാണെന്നും, ആട്ടിന്‍കൂട്ടത്തിന്റെ രക്തം ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും മൃഗ സംരക്ഷണ വിഭാഗ ഡെപ്യൂട്ടി ഡയറക്ടര്‍ കൂട്ടിച്ചേര്‍ത്തു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW