Tuesday, October 31, 2017 Last Updated 39 Min 17 Sec ago English Edition
Todays E paper
Ads by Google
Sunday 27 Aug 2017 03.20 PM

അന്യസ്ത്രീകളുടെ നഗ്ന വീഡിയോ കാണുമ്പോള്‍ തോന്നുന്ന വികാരമല്ല വേണ്ടപ്പെട്ടവരുടേത് കാണുമ്പോള്‍; സഹപാഠിയായ പെണ്‍കുട്ടിയുടെ വീഡിയോ കാണേണ്ടി വന്ന യുവാവ്

porn video, FB live

കോട്ടയം: സഹപാഠി ആയിരുന്ന പെണ്‍കുട്ടിയുടെ അശ്ലീല വീഡിയോ കണ്ടേണ്ടി വന്നതിനെക്കുറിച്ച് യുവാവിന്റെ ഫെയ്‌സ്ബുക്ക് ലൈവ്. സുഷാന്ത് നിലമ്പൂര്‍ എന്ന യുവാവാണ് ഫെയ്‌സ്ബുക്ക് ലൈവില്‍ തന്നെ വേദനിപ്പിച്ച സംഭവം വിശദീകരിച്ചത്. വാട്‌സ് ആപ്പിലെ ഒരു ഗ്രൂപ്പില്‍ നിന്നുമാണ് ആ വീഡിയോ ലഭിച്ചത്. അത് തന്നെ ഏറെ വേദനിപ്പിച്ചുവെന്ന് സുഷാന്ത് പറയുന്നു.

പ്ലസ് ടു കഴിഞ്ഞ സമയത്ത് പഠിച്ച കമ്പ്യൂട്ടര്‍ കോഴ്‌സില്‍ ഒപ്പം പഠിച്ച പെണ്‍കുട്ടിയുടെ വീഡിയോയാണ് സുഷാന്ത് കണ്ടത്. ചെറുപ്പത്തിലേ അച്ഛന്‍ മരിച്ചു പോയ അവളെ അമ്മയാണ് വളര്‍ത്തിയിരുന്നത്. സഹോദരീ തുല്യമായ ബന്ധമാണ് അവളുമായി ഉണ്ടായിരുന്നത്. ഓണക്കാലത്ത് അവളുടെ വീട്ടില്‍ പോയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അവളുടെ അശ്ലീല വീഡിയോ കാണാനിടയായത്.

ആ വീഡിയോ പ്രചരിച്ചതിന് ശേഷം അവള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതായി അറിഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചില്ല. ആ വീഡിയോ വളരെയേറെ വേദനിപ്പിച്ചു. അന്യ സ്ത്രീകളുടെ നഗ്നത കാണുമ്പോള്‍ തോന്നുന്ന വികാരമല്ല, വേണ്ടപ്പെട്ടവരുടെ വീഡിയോ കാണുമ്പോള്‍ ഉണ്ടാകുന്നത്. ആ സംഭവത്തോടെ ഇക്കാര്യം ബോധ്യപ്പെട്ടു-സുഷാന്ത് പറഞ്ഞു.

അശ്ലീല വീഡിയോ കയ്യില്‍ കിട്ടുമ്പോള്‍ അതിലുള്ളവര്‍ക്കും ഒരമ്മയുണ്ട്. സഹോദരീ-സഹോദരന്‍മാരുണ്ട് എന്ന് നാം ചിന്തിക്കുന്നില്ല. സ്‌നേഹം പ്രകടിപ്പിച്ച് അടുത്തു കൂടുന്നവരോട് നോ എന്ന് പറയേണ്ട സാഹചര്യമുണ്ടായാല്‍ അത് പറയാന്‍ മടിക്കരുത്. ഇല്ലെങ്കില്‍ നിങ്ങളുടെ സ്വകാര്യ നിമിഷങ്ങള്‍ ഇത്തരത്തില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലോ പോണ്‍ സൈറ്റുകളിലോ വരാന്‍ സാധ്യതയുണ്ട്-സുഷാന്ത് പറഞ്ഞു.

Ads by Google
Advertisement
Advertisement
Ads by Google
TRENDING NOW