Thursday, February 22, 2018 Last Updated 10 Min 41 Sec ago English Edition
Todays E paper
Ads by Google
Sunday 27 Aug 2017 10.12 AM

ലാവ്‌ലിന്‍ കരാര്‍ ഒപ്പിടുന്നതിന് ഒരു വര്‍ഷം മുന്‍പ് മലബാര്‍ ക്യാന്‍സര്‍ സെന്ററിനായി കരുക്കള്‍നീക്കി; പിണറായിയുടെ പ്രത്യേകതാല്‍പ്പര്യം സി.ബി.ഐ. സുപ്രീം കോടതിയില്‍ ബോധിപ്പിക്കും

ലാവ്‌ലിന്‍ കരാറില്‍ അന്നത്തെ വൈദ്യുതി മന്ത്രി പിണറായി വിജയനു പ്രത്യേക താല്‍പ്പര്യമുണ്ടെന്ന് സമര്‍ഥിക്കുന്ന വാദങ്ങള്‍ വീണ്ടും പൊടിതട്ടിയെടുക്കാനാണ് നീക്കം. ഒരു പക്ഷേ, ഇതുവരെയുള്ള വിധികളെ മാറ്റിമറിക്കാന്‍ ഇടവരുത്താവുന്ന സി.ബി.ഐ. റിപ്പോര്‍ട്ടിലെ പിണറായിക്കെതിരേയുള്ള പ്രധാനപരാമര്‍ശങ്ങള്‍
CBI, snc lavlin case

പത്തനംതിട്ട: ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ ഒഴിവാക്കി ഹൈക്കോടതി വിധി വന്ന സാഹചര്യത്തില്‍ സി.ബി.ഐ. സുപ്രീം കോടതിയെ സമീപിക്കുന്നതു പിഴയ്ക്കാത്ത വാദമുഖങ്ങളുമായെന്നു സൂചന. ലാവ്‌ലിന്‍ കരാറില്‍ അന്നത്തെ വൈദ്യുതി മന്ത്രി പിണറായി വിജയനു പ്രത്യേക താല്‍പ്പര്യമുണ്ടെന്ന് സമര്‍ഥിക്കുന്ന വാദങ്ങള്‍ വീണ്ടും പൊടിതട്ടിയെടുക്കാനാണ് നീക്കം. ഒരു പക്ഷേ, ഇതുവരെയുള്ള വിധികളെ മാറ്റിമറിക്കാന്‍ ഇടവരുത്താവുന്ന സി.ബി.ഐ. റിപ്പോര്‍ട്ടിലെ പിണറായിക്കെതിരേയുള്ള പ്രധാനപരാമര്‍ശങ്ങള്‍ ചുവടെ:

-1998 ഏപ്രില്‍ 25 നാണ് ലാവ്‌ലിന്‍ കരാര്‍ ഒപ്പിടുന്നത്. എന്നാല്‍, അതിന് ഒരുവര്‍ഷം മുമ്പ് 97 ഏപ്രില്‍ 23ന് അന്നത്തെ ധനമന്ത്രിക്ക് അയച്ച കത്തില്‍ മലബാര്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനായി താന്‍ കാനഡയിലെ ലാവ്‌ലിന്‍ കമ്പനിയില്‍ നിന്നു സഹായം അഭ്യര്‍ഥിച്ചിട്ടുളളതായി മന്ത്രിയായിരുന്ന പിണറായി സൂചിപ്പിക്കുന്നു. വൈദ്യുതി നവീകരണ പദ്ധതി നടക്കുമ്പോള്‍ നൂറുകോടിയുടെ ലാവ്‌ലിന്‍ സഹായം ലഭിക്കുമെന്നും അതിനാല്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രാരംഭ ആവശ്യങ്ങള്‍ക്കായി തല്‍ക്കാലത്തേക്ക് 25 ലക്ഷം രൂപ അനുവദിക്കണമെന്നുമാണ് കത്തിലെ ആവശ്യം. ലാവ്‌ലിന്‍ ഉടമ്പടിയുടെ ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കുന്നതിനു മുമ്പ് അയച്ച കത്ത് അഴിമതിയുടെ കാര്യത്തില്‍ പിണറായിക്കുള്ള പങ്ക് വ്യക്തമാക്കുന്നു.

-ലാവ്‌ലിന്‍ ഉടമ്പടിയില്‍ ഒപ്പുവയ്ക്കുന്നതിനു മുമ്പ് 1997-ല്‍ അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നായനാരും പിണറായി വിജയനും സംഘവും നടത്തിയ കാനഡ, ഫ്രാന്‍സ്, റോം യാത്രയുടെ യഥാര്‍ഥലക്ഷം്യ ക്യാന്‍സര്‍ സെന്ററിന്റെ പേരില്‍ ലാവ്‌ലിന്‍ കമ്പനിയില്‍ നിന്നു 100 കോടി രൂപ ആവശ്യപ്പെടുക എന്നതായിരുന്നുവെന്ന് സി.ബി.ഐ സമര്‍ഥിക്കുന്നു. 1997 ഓഗസ്റ്റില്‍ പി.ആര്‍.ഡി ഇറക്കിയ 'മുഖ്യമന്ത്രിയും മാര്‍പ്പാപ്പയും ഭഗവത്ഗീതയും' എന്ന പുസ്തകത്തില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.

-ലാവ്‌ലിന്‍ കമ്പനിക്ക് പിണറായി വിജയനുമായി നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കുന്നതാണ് കമ്പനിയുടെ െവെസ് പ്രസിഡന്റ് ക്ലൗഡ് ട്രെയിന്‍ഡിന്‍ 97 ഡിസംബര്‍ 23ന് പിണറായിക്ക് അയച്ച കത്ത്. ഇതില്‍ ക്യാന്‍സര്‍ സെന്ററിന്റെ പദ്ധതിരേഖ കേരള സര്‍ക്കാരിന്റെ അംഗീകാരത്തിനായി അയച്ചു കൊടുത്തതായും ക്ലൗഡ് ട്രെയിന്‍ഡിന്‍ ചൂണ്ടിക്കാട്ടുന്നു. പദ്ധതിയുടെ ആകെച്ചെലവ് 103 കോടി രൂപയാണെന്നും അതില്‍ 98.4 കോടി രൂപയാണ് കനേഡിയന്‍ സഹായമെന്നും വ്യക്തമാക്കുന്നു.

-ചെങ്കുളം, പന്നിയാര്‍, പളളിവാസല്‍ െവെദ്യുതി പദ്ധതികളുടെ നവീകരണം സംബന്ധിച്ച് 1998 മാര്‍ച്ച് മൂന്നിന് നടന്ന മന്ത്രി സഭാ യോഗത്തില്‍ നിന്നു പല കാര്യങ്ങളും െവെദ്യുതി മന്ത്രിയായിരുന്ന പിണറായി മറച്ചുവച്ചതായി മിനിട്‌സ് രേഖകള്‍ സഹിതം സി.ബി.ഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ലാവ്‌ലിന്‍ എന്ന കനേഡിയന്‍ കമ്പനി െവെദ്യുതി ബോര്‍ഡില്‍ നടപ്പാക്കുന്ന പദ്ധതികളെപ്പറ്റി വിശദീകരിക്കുന്നതിന് പകരം മലബാറില്‍ ക്യാന്‍സര്‍ സെന്റര്‍ സ്ഥാപിക്കുന്നതിനെപ്പറ്റിയായിരുന്നു 1998 ജനുവരി 20ന് നടന്ന മന്ത്രിസഭാ യോഗത്തിലും പിണറായി വിജയന്‍ വിശദീകരണം നടത്തിയത്. ഈ യോഗത്തിലാണ് കാന്‍സര്‍ സെന്റര്‍ തുടങ്ങാന്‍ തീരുമാനം എടുത്തത്.

ബന്ധപ്പെട്ട വകുപ്പുസെക്രട്ടറി കാര്യങ്ങള്‍ വിശദീകരിക്കുന്നതിനു പകരം െവെദ്യുതി മന്ത്രി തന്നെ ഇക്കാര്യം സ്വയം ഏറ്റെടുക്കുകയായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വാങ്ങണമെന്ന് അന്നത്തെ ധനമന്ത്രി രേഖാമൂലം നിര്‍ദേശിച്ചുവെങ്കിലും അതിനു വഴങ്ങാതെയാണ് പദ്ധതി നവീകരണം സംബന്ധിച്ച് മന്ത്രി തീരുമാനം എടുത്തത്.

-ക്യാന്‍സര്‍ സെന്ററിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതിന് അനുസരിച്ചു മാത്രമേ കരാറുമായി ബന്ധപ്പെട്ട തുക ലാവ്‌ലിന് കൊടുത്തു തീര്‍ക്കാവൂ എന്ന് മന്ത്രി പിണറായിയോട് കെ.എസ്.ഇ.ബി. സെക്രട്ടറി വിശ്വമണി നിര്‍ദേശിച്ചിരുന്നു. ഈ നിബന്ധന ലാവ്‌ലിന്‍ പ്രതിനിധികളെ കൊണ്ട് ഒപ്പിടീക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍, അത് ചെവിക്കൊണ്ടില്ല. ക്യാന്‍സര്‍ സെന്ററിനുള്ള പണം ലഭിക്കാന്‍ ഇത്തരത്തില്‍ നിരവധി അവസരങ്ങളുണ്ടായിട്ടും അത് പ്രയോജനപ്പെടുത്താന്‍ പിണറായിക്ക് കഴിഞ്ഞില്ല.

-ക്യാന്‍സര്‍ സെന്ററുമായി ബന്ധപ്പെട്ട ഉടമ്പടിയില്‍ കെട്ടിടത്തിന്റെ രൂപകല്‍പ്പനയും നിര്‍മാണവും കേരള സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന കണ്‍സള്‍ട്ടന്‍സിക്കായിരിക്കുമെന്ന് അടിവരയിട്ട് വ്യക്തമാക്കിയിട്ടും അതിനു വിപരീതമായി ടെക്‌നിക്കാലിയ എന്ന സ്ഥാപനത്തിന് നല്‍കിയത് െവെദ്യുതി മന്ത്രി ഒരിക്കല്‍ പോലും ചോദ്യം ചെയ്തിട്ടില്ല. ആശുപത്രിക്കെട്ടിട നിര്‍മാണത്തിന് 12 കോടി ചെലവായി എന്നത് ലാവ്‌ലിന്റെയും ടെക്‌നിക്കാലിയ കണ്‍സള്‍ട്ടന്‍സിയുടെയും മാത്രം മൊഴിയാണ്. ഇത് സാധൂകരിക്കാനുള്ള യാതൊരു രേഖകളും സര്‍ക്കാരിന്റെ പക്കലില്ല. ഈ ഇടപാടുകളെപ്പറ്റി സര്‍ക്കാര്‍ അറിഞ്ഞതായും രേഖകളില്ല.

-ആരോഗ്യവകുപ്പ് നടപ്പാക്കേണ്ട പദ്ധതി ഊര്‍ജ വകുപ്പ് ഏറ്റെടുത്തതിനു പിന്നിലും നിഗൂഢതയുണ്ട്. െവെദ്യുതി മന്ത്രിക്കുള്ള അതിരു കടന്ന സ്വാധീനത്തിന്റെ സൂചനയാണിത്. ക്യാന്‍സര്‍ സെന്ററിന്റെ സ്‌പെഷല്‍ ഓഫീസറായി നിയമിതനായ എന്‍. ശശിധരന്‍ നായര്‍ പിണറായി വിജയന്റെ പഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്നു. പിണറായി മന്ത്രിസ്ഥാനം ഉപേക്ഷിച്ചിട്ടും ശശിധരന്‍ നായര്‍ അദ്ദേഹവുമായി ബന്ധപ്പെട്ടു കൊണ്ടിരുന്നു.

-സര്‍ക്കാരും വകുപ്പുമായും കത്തിടപാടുകള്‍ നടത്തേണ്ടതിനു പകരം ലാവ്‌ലിന്‍ െവെസ് പ്രസിഡന്റ് €ൗഡ്‌ട്രെയിന്‍ഡിന്‍, പിണറായി വിജയനെ നിരവധി തവണ കത്തിലൂടെ നേരിട്ട് ബന്ധപ്പെട്ടു. 1997 ജനുവരി ഏഴിനും ജനുവരി 21നും ഡിസംബര്‍ 18നും 98 ഓഗസ്റ്റ് 19നും വിജയന്‍ നടത്തിയ കത്തിടപാടുകളും അവയുടെ മറുപടികളും ഇതിനു തെളിവാണ്. €ൗഡ്‌ട്രെയിന്‍ഡിന്‍ നിന്നു ലഭിച്ച ചില കത്തുകള്‍ മുഖ്യമന്ത്രിക്ക് പിണറായി െകെമാറിയിരുന്നു.

-വിദേശ രാജ്യങ്ങളില്‍ വച്ച് രേഖകളിലും കരാറിലും ഒപ്പിടുമ്പോള്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം സംഘത്തലവനായിരിക്കും. കാനഡയില്‍ കരാര്‍ ഒപ്പിടുമ്പോള്‍ സംഘത്തലവന്‍ െവെദ്യുതി മന്ത്രി തന്നെയാണ്. അതിനാല്‍, അദ്ദേഹത്തിന് ഉത്തരവാദിത്വത്തില്‍ നിന്ന് ഒരിക്കലും ഒഴിഞ്ഞു മാറാന്‍ കഴിയില്ല.

-ലാവ്‌ലിനുമായി ധാരണാപത്രം ഒപ്പിട്ടതിനു ശേഷമാണ് പദ്ധതിയെപ്പറ്റി വിലയിരുത്തില്‍ പഠനം നടത്താന്‍ നാഷണല്‍ െഹെഡ്രോ പവര്‍ കോര്‍പ്പറേഷനെ സമീപിച്ചതെന്നാണ് സി.ബി.ഐ. കണ്ടെത്തിയിട്ടുള്ളത്. പദ്ധതികള്‍ നവീകരിക്കുന്നതിനെപ്പറ്റി എന്‍.എച്ച്.പി.സി തയാറാക്കിയ പഠനറിപ്പോര്‍ട്ടില്‍ സമൂലമാറ്റം വരുത്തിയാണ് മന്ത്രിസഭാ യോഗത്തില്‍ സമര്‍പ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സുെബെദാ ക്കമ്മിറ്റി കരാറിനെ ശക്തമായി വിമര്‍ശിച്ച സാഹചര്യത്തിലാണ് 1997 നവംബറില്‍ െവെദ്യുതി ബോര്‍ഡ് അംഗം ജെ.ജി.രാജശേഖരന്‍ നായര്‍ എന്‍.എച്ച്.പി.സിയെ സമീപിച്ചത്. എന്നാല്‍, അവരുടെ റിപ്പോര്‍ട്ടില്‍ സമൂലമാറ്റം വരുത്താനാണ് പിണറായി ശ്രമിച്ചത്.

-ലാവ്‌ലിന്‍ ധാരണാ പത്രം ഒപ്പിടുന്നതിനു മുമ്പ് മലബാര്‍ ക്യാന്‍സര്‍ സെന്ററിന് 98 കോടിയുടെ ഗ്രാന്റ് ഉറപ്പാക്കാനുള്ള വ്യവസ്ഥകൂടി ചേര്‍ക്കണമെന്ന് അന്നത്തെ കെ.എസ്.ഇ.ബി. സെക്രട്ടറി വിശ്വമണി 98 ജനുവരി 22 ന് ഊര്‍ജവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് 242.98 കോടി രൂപ ചെലവില്‍ െവെദ്യുതി നിലയങ്ങളുടെ നവീകരണത്തിനായി ധാരണാപത്രത്തില്‍ ഒപ്പിടാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. (ഉത്തരവ് നമ്പര്‍ 10/98). എന്നാല്‍ ധാരണാപത്രം ഒപ്പിട്ടപ്പോള്‍ വിശ്വമണിയുടെ നിര്‍ദേശം െവെദ്യുതി മന്ത്രി ഒഴിവാക്കിയതായി സി.ബി.ഐ. റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

-മലബാര്‍ സെന്ററിന്റെ കെട്ടിട നിര്‍മാണത്തിന് ചെലവഴിച്ച പണത്തിന്റെ കണക്ക് ആദ്യാവസാനം സൂക്ഷിച്ചത് ടെക്‌നിക്കാലിയ എന്ന കണ്‍സള്‍ട്ടിങ് കമ്പനിയായിരുന്നുവെന്ന് സി.ബി.ഐ. കണ്ടെത്തിയിരുന്നു. റിപ്പോര്‍ട്ട് തയാറാക്കുന്നതു വരെ ഈ കണക്ക് സര്‍ക്കാരില്‍ എത്തിയിരുന്നില്ല. മന്ത്രിയെന്ന നിലയില്‍ പിണറായി ഒരിക്കല്‍ പോലും ഇതേപ്പറ്റി അന്വേഷിച്ചിരുന്നില്ല. സര്‍ക്കാര്‍ പണം ഉപയോഗിച്ച് സര്‍ക്കാര്‍ സ്ഥലത്ത് കെട്ടിടം പണിത ടെക്‌നിക്കാലിയ എന്ന സ്ഥാപനത്തിന് സുരക്ഷിതമായി രക്ഷപ്പെടാന്‍ വഴിയൊരുക്കുകയായിരുന്നു അധികൃതര്‍. ക്യാന്‍സര്‍ സെന്ററിന് പണം നല്‍കാതെ ലാവ്‌ലിന്‍ പിന്‍വലിഞ്ഞതിന്റെ പ്രധാന കാരണം പിണറായിയുടെ ഇടപെടലാണെന്ന് റിപ്പോര്‍ട്ടിന്റെ 210-ാം പേജില്‍ സി.ബി.ഐ വ്യക്തമാക്കുന്നു.

-പിണറായി ലാവ്‌ലിന്‍ കമ്പനിയുടെ ഇന്ത്യന്‍ പ്രതിനിധികളായ ദിലീപ് രാഹുലനോടും നസീറിനോടും അതിരുകവിഞ്ഞ അടുപ്പമാണ് പുലര്‍ത്തിയിരുന്നത്. ലാവ്‌ലിന്‍ ഇടപാട് ആരംഭിച്ച കാലം മുതല്‍ ഇവരാണ് ഇടനിലക്കാരായി പ്രവര്‍ത്തിച്ചിരുന്നത്.

* സജിത്ത് പരമേശ്വരന്‍

Ads by Google
Ads by Google
LATEST NEWS
TRENDING NOW