Wednesday, November 01, 2017 Last Updated 17 Min 24 Sec ago English Edition
Todays E paper
Ads by Google
Sunday 27 Aug 2017 09.44 AM

'ലൗ ജിഹാദ്' ഉണ്ടെന്ന് എന്‍.ഐ.എ: സ്ഥിരീകരിക്കാതെ പോലീസ് മേധാവി; അന്വേഷണം പൂര്‍ത്തിയാകട്ടെയെന്ന് ബെഹ്‌റ

Loknath Behra, Love Jihad, NIA

തിരുവനന്തപുരം: കേരളത്തില്‍ 'ലൗ ജിഹാദി'ലൂടെ മതംമാറ്റം നടത്തുന്നതായുള്ള ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ)യുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ വിശദാന്വേഷണത്തിനു ഡി.ജി.പി: ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി. ഇന്റലിജന്‍സ് മേധാവി മുഹമ്മദ് യാസിന്‍ ഇക്കാര്യം അന്വേഷിക്കും. അതേസമയം കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്നു താന്‍ സ്ഥിരീകരിച്ചതായുള്ള പ്രചാരണം ലോക്‌നാഥ് ബെഹ്‌റ നിഷേധിച്ചു.

ദവാ സ്‌ക്വാഡ് എന്ന പേരില്‍ ഒരു വിഭാഗം മുസ്ലിം യുവാക്കള്‍ അന്യമതത്തില്‍പ്പെട്ട പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്നതായി ദേശീയ അന്വേഷണ ഏജന്‍സി ആഭ്യന്തരവകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇക്കാര്യത്തിലുള്ള ദേശീയ അന്വേഷണ ഏജന്‍സിയുടെ നിരീക്ഷണം ശരിയാണോയെന്ന് പരിശോധിക്കാനാണ് ഇന്റലിജന്‍സ് മേധാവിയോട് ആവശ്യപ്പെട്ടിട്ടുളളതെന്ന് ബെഹ്‌റ പറഞ്ഞു. ഇത്തരം സംഘങ്ങളുണ്ടെന്നു കണ്ടാല്‍ കടുത്ത നടപടി സ്വീകരിക്കും.

ഉന്നത വിദ്യാഭ്യാസമുളള യുവാക്കളാണ് ദവാ സ്‌ക്വാഡില്‍ പ്രവര്‍ത്തിക്കുന്നതെന്ന് രഹസ്യാന്വേഷണ വിഭാഗം പറയുന്നു. വര്‍ഗീയ പ്രചരണത്തിനുവേണ്ടിയാണ് ചിലര്‍ ലൗ ജിഹാദ് എന്ന പദം ഉയര്‍ത്തുന്നതെന്നാണ് മുസ്ലിം സംഘടനകള്‍ പറയുന്നത്. കേരളത്തില്‍ ലൗ ജിഹാദ് നടക്കുന്നുണ്ടെന്നു മുന്‍ ഡി.ജി.പി: ടി.പി. സെന്‍കുമാര്‍ നടത്തിയ വെളിപ്പെടുത്തല്‍ വിവാദം സൃഷ്ടിച്ചിരുന്നു.

ഇതേതുടര്‍ന്ന് അദ്ദേഹത്തിന്റെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഇന്റലിജന്‍സ് മേധാവിയായിരിക്കെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സെന്‍കുമാറിന്റെ വിലയിരുത്തല്‍. അതേസമയം ചില മുസ്ലിം തീവ്രവാദ സംഘടനകള്‍ ലൗ ജിഹാദ് ആയുധമാക്കുന്നു എന്നതിനുള്ള കൃത്യമായ തെളിവുകള്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ നിരത്തുന്നുണ്ട്.

അന്വേഷണം പൂര്‍ത്തിയാകട്ടെ: ബെഹ്‌റ

കൊച്ചി: ലൗ ജിഹാദിനെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് കിട്ടിയശേഷം പ്രതികരിക്കാമെന്നും ഡി.ജി.പി. ലോകനാഥ് ബെഹ്‌റ. ലൗ ജിഹാദുമായി ബന്ധപ്പെട്ട് ആരോപണങ്ങളുണ്ടെങ്കിലും സാങ്കേതികമായി സ്ഥിരീകരിച്ചിട്ടില്ല. കേരളത്തില്‍ ലൗ ജിഹാദ് നടക്കുന്നതു സംബന്ധിച്ച് ഒരു ഇംഗ്ലീഷ് ദിനപത്രത്തില്‍ വന്ന തന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു ഡി.ജി.പി. വ്യത്യസ്ത മതസ്ഥര്‍ തമ്മില്‍ ധാരാളം വിവാഹം നടക്കുന്നു. അതില്‍ ലൗ ജിഹാദുമായി ബന്ധപ്പെട്ട രണ്ടു കേസുകള്‍ അന്വേഷിച്ചു. സുപ്രീം കോടതി ഉത്തരവ് പ്രകാരം എന്‍.ഐ.എയും അന്വേഷണം നടത്തുന്നുണ്ട്. സത്യാവസ്ഥ അറിയാന്‍ അന്വേഷണങ്ങള്‍ പൂര്‍ത്തിയാകണമെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW