Tuesday, June 19, 2018 Last Updated 0 Min 31 Sec ago English Edition
Todays E paper
Ads by Google
Sunday 27 Aug 2017 01.43 AM

പമ്പയില്‍ ഗണേശോത്സവം സമാപിച്ചു

പമ്പ: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ചരിത്രത്തില്‍ ആദ്യമായി സംഘടിപ്പിച്ച ഗണേശോത്സവം സമാപിച്ചു. വൈകിട്ട്‌ മൂന്നിന്‌ ഗണപതി ക്ഷേത്രസന്നിധിയില്‍ നിന്നും കളിമണ്ണില്‍ നിര്‍മ്മിച്ച ഗണേശ വിഗ്രഹവും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര വാദ്യമേളങ്ങളുടെ അകമ്പടിയോടെ നദിയിലേക്ക്‌ പുറപ്പെട്ടു. മേല്‍ശാന്തി നാരായണന്‍ നമ്പൂതിരി വിഗ്രഹം ത്രിവേണിയില്‍ നിമജ്‌ജനം ചെയ്‌തു. ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ പ്രയാര്‍ ഗേഗോപാലകൃഷ്‌ണന്‍ ഘോഷയാത്രയ്‌ക്ക്‌ നേതൃത്വം നല്‍കി. ശബരിമല എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ വി.എന്‍. ചന്ദ്രശേഖരന്‍, പത്തനംതിട്ട ഡപ്യൂട്ടി ദേവസ്വം കമ്മിഷണര്‍ ബൈജു, കള്‍ച്ചറല്‍ ഡയറക്‌ടര്‍ സുരേഷ്‌, പമ്പ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസര്‍ രാജീവ്‌, ശബരിമല എ.ഒ എം.എസ്‌. യതീന്ദ്രനാഥ്‌ എന്നിവരും പങ്കെടുത്തു.

Ads by Google
Sunday 27 Aug 2017 01.43 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW