Tuesday, September 05, 2017 Last Updated 7 Min 8 Sec ago English Edition
Todays E paper
Sunday 27 Aug 2017 01.42 AM

സര്‍വ്വകലാശാലാ വാര്‍ത്ത

എം.ജി.
പരീക്ഷകള്‍
അഫിലിയേറ്റഡ്‌ കോളേജുകളിലെയും സ്‌റ്റാസിലെയും നാലാം സെമസ്‌റ്റര്‍ എം. സി. എ (2015 അഡ്‌മിഷന്‍ റഗുലര്‍/2011 മുതല്‍ 2014 വരെ അഡ്‌മിഷന്‍ സപ്ലിമെന്ററി/ലാറ്ററല്‍ എന്‍ട്രി-2016 അഡ്‌മിഷന്‍ റഗുലര്‍, 2013 - 2015 അഡ്‌മിഷന്‍ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകള്‍ സെപ്‌റ്റംബര്‍ 27 ന്‌ ആരംഭിക്കും. അപേക്ഷകള്‍ പിഴയില്ലാതെ സെപ്‌റ്റംബര്‍ 8 വരെയും 50 രൂപ പിഴയോടെ 11 വരെയും 500 രൂപ സൂപ്പര്‍ ഫൈനോടെ 13 വരെയും സ്വികരിക്കും.
പ്രോജക്‌റ്റ് ഇവാല്യുവേഷന്‍, വൈവാവോസി
2017 മെയ്‌ മാസത്തില്‍ നടത്തിയ നാലാം സെമസ്‌റ്റര്‍ എം. എസ്സി. അപ്ലൈഡ്‌ മൈക്രോബയോളജി (സി. എസ്‌. എസ്‌ - 2015 അഡ്‌മിഷന്‍ റഗുലര്‍) ഡിഗ്രി പരീക്ഷയുടെ പ്രോജക്‌റ്റ് ഇവാല്യുവേഷന്‍, വൈവാവോസി എന്നിവ ആഗസ്‌റ്റ് 30, 31 തീയതികളില്‍ പാലാ സെന്റ്‌ തോമസ്‌ കോളേജില്‍ വച്ച്‌ നടത്തും. വിശദമായ ടൈംടേബിള്‍ സര്‍വ്വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്‌.
പരീക്ഷാഫലം 2017 മെയ്‌ മാസത്തില്‍ നടത്തിയ നാലാം സെമസ്‌റ്റര്‍ എം. എസ്സി. സൈക്കോളജി ( സി. എസ്‌. എസ്‌ -റഗുലര്‍/സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. ആലുവ യൂ. സി കോളേജിലെ നിഖിത ആനീ ബൈജു, ക്രസ്‌റ്റീന മറിയം ചാക്കോ, ഷാഹിന. എച്ച്‌ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്‌ഥാനങ്ങള്‍ നേടി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷമപരിശോധനയ്‌ക്കുമുള്ള അപേക്ഷകള്‍ സെപ്‌റ്റംബര്‍ 11 വരെ സ്വീകരിക്കും.
ബി. ടെക്‌ സൂക്ഷ്‌മ പരിശോധന
2017 മെയ്‌ മാസത്തില്‍ നടത്തിയ എട്ടാം സെമസ്‌റ്റര്‍ ബി. ടെക്‌ പരീക്ഷയുടെ എന്‍വയണ്‍മെന്റല്‍ എഞ്ചിനിയറിംഗ്‌ എന്ന വിഷയത്തിന്റെ സൂക്ഷ്‌മപരിശോധനയക്ക്‌ അപേക്ഷിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ ഉത്തരക്കടലാസ്‌ തിരിച്ചറിയുന്നതിനായി ആഗസ്‌റ്റ് 30 ന്‌ വൈകിട്ട്‌ 4 മണിക്ക്‌ മുമ്പായി സര്‍വ്വകലാശാലാ പരീക്ഷാഭവനില്‍ ഹാജരാകണം.
സ്വാശ്രയ സ്‌ഥാപനങ്ങളിലെ പ്രവേശനം
മഹാത്മാഗാന്ധി സര്‍വ്വകലാശാല നേരിട്ട്‌ നടത്തിയിരുന്ന എസ്‌. എം. ഇ, സ്‌റ്റാസ്‌, യൂ. സി. റ്റി. ഇ, യൂണിവേഴ്‌സിറ്റി കോളേജ്‌ ഓഫ്‌ എഞ്ചിനിയറിംഗ്‌ തൊടുപുഴ, സ്‌കൂള്‍ ഓഫ്‌ അപ്ലൈഡ്‌ സയന്‍സ്‌ ചുട്ടിപ്പാറ, ഡിപ്പാര്‍ട്ട്‌മെന്റ്‌ ഓഫ്‌ ലൈബ്രറി സയന്‍സ്‌, എം. ജി. സര്‍വ്വകലാശാലാ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ആര്‍ട്‌സ് ആന്റ്‌ കോമേഴ്‌സ് പത്തനംതിട്ട, ഡിപ്പാര്‍ട്ട്‌മെന്റ്‌ ഓഫ്‌ കമ്മ്യൂണിക്കേഷന്‍ ആന്റ്‌ ജേര്‍ണലിസം എന്നീ സ്വാശ്രയ സ്‌ഥാപനങ്ങള്‍ സെന്‍ര്‍ ഫോര്‍ പ്ര?ഫഷണല്‍ ആന്റ്‌ അഡ്വാന്‍സ്‌ഡ് സ്‌റ്റഡീസ്‌ എന്ന സൊസൈറ്റിക്ക്‌ കൈമാറിയിട്ടുള്ളതിനാല്‍ ഈ സ്‌ഥാപനങ്ങളിലെ 2017-18 അദ്ധ്യായനവര്‍ഷത്തിലെ പ്രവേശന നടപടികള്‍ക്ക്‌ മഹാത്മാഗാന്ധി സര്‍വ്വകലാശാലയുമായി ബന്ധമുണ്ടായിരിക്കുകയില്ല.
എം. ജി ജൈവ സാക്ഷരതാ യജ്‌ഞം
മഹാത്മാഗാന്ധി സര്‍വ്വകലാശാല നടപ്പിലാക്കുന്ന ജൈവസാക്ഷരതാ പദ്ധതിയുടെ മുന്നാരുക്കങ്ങള്‍ പൂര്‍ത്തിയായി. ആഗസ്‌റ്റ് 29 ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതിയുടെ ഉദ്‌ഘാടനം നിര്‍വ്വഹിക്കുന്ന ചടങ്ങിനായി സര്‍വ്വകലാശാലാ സ്‌പോര്‍ട്‌സ് ഗ്രൗണ്ടില്‍ 36,000 ചതുരശ്ര അടി വിസ്‌തീര്‍ണ്ണത്തില്‍ തയ്യാറാക്കുന്ന പന്തലിന്റെ നിര്‍മ്മാണം അവസാനഘട്ടത്തിലാണ്‌. പദ്ധതിയില്‍ പതിനായിരത്തോളം നാഷണല്‍ സര്‍വ്വീസ്‌ സ്‌കീം വോളണ്ടിയര്‍മാര്‍ക്കായി പ്രത്യേകം തയ്യാറാക്കിയ യൂണിഫോം വിതരണവും ഇന്നു സര്‍വ്വകലാശാലയില്‍ പൂര്‍ത്തിയായി.

കേരള

ബി.എ ഓണേഴ്‌സ്‌ ഫലം
കേരള സര്‍വകലാശാല ജനുവരിയില്‍ നടത്തിയ ഒന്നാം സെമസ്‌റ്റര്‍ ബി.എ ഓണേഴ്‌സ്‌ ഡിഗ്രി പ്രോഗ്രാം ഇന്‍ ഇംഗ്ലീഷ്‌ ലാംഗ്വേജ്‌ ആന്റ്‌ ലിറ്ററേച്ചര്‍ പരീക്ഷയുടെ ഫലം വെബ്‌സൈറ്റില്‍ ലഭിക്കും. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും സെപ്‌റ്റംബര്‍ 24 വരെ അപേക്ഷിക്കാം.

എം.എഡ്‌ ഫലം
മെയില്‍ നടത്തിയ നാലാം സെമസ്‌റ്റര്‍ എം.എഡ്‌ (ദ്വിവത്സരം) ഡിഗ്രി പരീക്ഷയുടെ ഫലം വെബ്‌സൈറ്റില്‍ ലഭിക്കും. കൊല്ലം ഫാത്തിമ മെമ്മോറിയല്‍ ട്രെയിനിംഗ്‌ കോളേജിലെ ദിവ്യ .എന്‍ ഒന്നാം റാങ്ക്‌ നേടി. സൂക്ഷ്‌മപരിശോധനയ്‌ക്ക്‌ സപ്‌റ്റംബര്‍ 25 വരെ അപേക്ഷിക്കാം. കേരള സര്‍വകലാശാല മാര്‍ച്ചില്‍ നടത്തിയ രണ്ടാം സെമസ്‌റ്റര്‍ എം.എഡ്‌ (ദ്വിവത്സരം) ഡിഗ്രി പരീക്ഷയുടെ ഫലം വെബ്‌സൈറ്റില്‍ ലഭിക്കും.

ബി.എ എല്‍.എല്‍.ബി ഇന്റഗ്രേറ്റഡ്‌ (പഞ്ചവത്സരം) ഫലം
ഫെബ്രുവരിയില്‍ നടത്തിയ ഒമ്പതാം സെമസ്‌റ്റര്‍ ബി.എ എല്‍.എല്‍.ബി ഇന്റഗ്രേറ്റഡ്‌ (പഞ്ചവത്സരം) പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭിക്കും. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും സെപ്‌റ്റംബര്‍ 23 വരെ അപേക്ഷിക്കാം.
ബി.ടെക്‌ ഫലം

ഏപ്രിലില്‍ നടത്തിയ ആറാം സെമസ്‌റ്റര്‍ ബി.ടെക്‌ ഡിഗ്രി (2013 സ്‌കീം ഇംപ്രൂവ്‌മെന്റ്‌, സപ്ലിമെന്ററി, സെഷണല്‍ ഇംപ്രൂവ്‌മെന്റ്‌) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

Ads by Google
Sunday 27 Aug 2017 01.42 AM
YOU MAY BE INTERESTED
TRENDING NOW