Tuesday, May 22, 2018 Last Updated 43 Min 2 Sec ago English Edition
Todays E paper
Ads by Google
Sunday 27 Aug 2017 01.42 AM

എം.ബി.ബി.എസ്‌, ബി.ഡി.എസ്‌: മൂന്നാം അലോട്ട്‌മെന്റ്‌ ഇന്ന്‌

തിരുവനന്തപുരം: എം.ബി.ബി.എസ്‌, ബി.ഡി.എസ്‌. പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്‌മെന്റ്‌ ഇന്നു വൈകിട്ട്‌ പ്രസിദ്ധീകരിക്കും. ഓപ്‌ഷന്‍ രജിസ്‌ട്രേഷനുള്ള സമയപരിധി ഇന്നലെ അവസാനിച്ചിരുന്നു.
അലോട്ട്‌മെന്റ്‌ ലഭിക്കുന്ന എല്ലാ വിദ്യാര്‍ഥികളും 28, 29 തീയതികളില്‍ തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്‌ ക്യാമ്പസിലുള്ള പഴയ ഓഡിറ്റോറിയത്തിലെത്തി നിര്‍ദ്ദിഷ്‌ട ഫീസ്‌ തുകയ്‌ക്കുള്ള ഡിമാന്‍ഡ്‌ ഡ്രാഫ്‌റ്റ്‌, ബാങ്ക്‌ ഗ്യാരണ്ടി, ബോണ്ട്‌ (ഏതാണോ ബാധകമായത്‌ അത്‌) എന്നിവ സമര്‍പ്പിക്കണം. ഇതോടൊപ്പം പ്രവേശന യോഗ്യത തെളിയിക്കുന്നതിനുള്ള എല്ലാ യഥാര്‍ത്ഥ രേഖകളും ഹാജരാക്കി പ്രവേശനം നേടണം. പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി കേരളത്തിലെ എല്ലാ മെഡിക്കല്‍/ഡെന്റല്‍ കോളജ്‌ അധികൃതരും 28, 29 തീയതികളില്‍ തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്‌ ക്യാമ്പസിലെ ഓള്‍ഡ്‌ ഓഡിറ്റോറിയത്തില്‍ ഹാജരാകും.

Ads by Google
Sunday 27 Aug 2017 01.42 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW