Wednesday, June 06, 2018 Last Updated 0 Min 22 Sec ago English Edition
Todays E paper
Ads by Google
Sunday 27 Aug 2017 01.38 AM

ഈയാഴ്‌ച നിങ്ങള്‍ക്കെങ്ങിനെ?

uploads/news/2017/08/140649/azcha.jpg

അശ്വതി : തൊഴില്‍പരമായ നേട്ടങ്ങള്‍ ഉണ്ടാവും. പുതിയ സംരംഭങ്ങള്‍ ആരംഭിക്കും . അപ്രതീക്ഷിത മായ പ്രതിസന്ധികളെ നേരിടേണ്ടി വരും . പരിശ്രമത്തിനു തക്ക അംഗീകാരം ലഭിച്ചെന്നു വരില്ല. ആരോഗ്യസ്‌ഥിതിയില്‍ നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ ശമിക്കും .

ഭരണി :ആയുധം അഗ്നി ഇവയാല്‍ പരിക്ക്‌ പറ്റുവാന്‍ സാദ്ധ്യത , ഉദരവിഷമതകള്‌ അനുഭവിക്കും. ആവശ്യത്തിന്‌ പണം കണ്ടെത്താനാവാതെ വിഷമിക്കും. മുന്‌പ് പരിചയമില്ലാത്തവര്‌ക്ക് സഹായം ചെയ്യേണ്ടിവരും. തര്‍ക്കങ്ങളില്‍ അകപ്പെടും.

കാര്‍ത്തിക : ഗൃഹോപകരണങ്ങള്‍ക്ക്‌ കേടുപാടുകള്‍ തുടര്‌ന്നുള്ള ചെലവുകള്‍ . മേലധികാരികള്‍ , മുതിര്‍ന്ന സഹപ്രവര്‍ത്തകര്‍ എന്നിവരില്‌ നിന്നു സഹായം. ബന്ധുജനഗുണം വര്‍ദ്ധിക്കും .കാലാവസ്‌ഥാജന്യരോഗങ്ങള്‍ പിടിപെടാന്‍ സാധ്യതയുണ്ട്‌, ബന്ധുജന സന്ദര്‍ശനം നടത്തും.

രോഹിണി : ധനപുരോഗതി. ശിരോരോഗവിഷമതകള്‍ ഉണ്ടാകാം. വിദ്യാഭ്യാ സപരമായ ഉന്നതവിജയം കൈവരിക്കും. ഇന്റര്‍വ്യൂ , മത്സരപ്പരീക്ഷകള്‍, വിദേശയാത്രയ്‌ക്കുള്ള ശ്രമം എന്നിവയില്‍ വിജയിക്കും. സന്താനങ്ങള്‍മൂലം വിഷമിക്കും ,

മകയിരം : സന്താനങ്ങളുടെ ആവശ്യത്തിനായി യാത്രകള്‍, പുതിയ ജോലികളില്‍ പ്രവേശിക്കുവാന്‍ അവസരമൊരുങ്ങും ,അടുത്ത ബന്ധുക്കളുമായി നില നിന്നിരുന്ന തര്‍ക്കം അവസാനിക്കും , സകുടുംബ യാത്രകള്‍ക്കായി പണച്ചെലവ്‌.

തിരുവാതിര : രോഗദുരിതത്തില്‍ ശമനം , ബന്ധുജനങ്ങളില്‍ നിന്നുള്ള സഹായം ലഭിക്കും, ജല ജന്യ രോഗങ്ങള്‍ പിടിപെടാം, തൊഴില്‍പരമായ മാറ്റങ്ങള്‍. സാമ്പത്തിക ക്ലേശം.

പുണര്‍തം : പുതിയ ജോലികളില്‍ പ്രവേശിക്കുവാന്‍ അവസരമൊരുങ്ങും ,അടുത്ത ബന്ധുക്കളുമായി നില നിന്നിരുന്ന തര്‍ക്കം അവസാനിക്കും , സകുടുംബ യാത്രകള്‍ക്കായി പണച്ചെലവ്‌, ദേവകാര്യങ്ങള്‍ക്കായി സമയം കണ്ടെത്തും.

പൂയം : ബന്ധുജന സമാഗമം ഉണ്ടാകും , ഉദര സംബന്ധമായ വിഷമതകള്‍ക്കായി ഔഷധ സേവ വേണ്ടി വരും അടുത്ത ബന്ധുക്കള്‍ക്ക്‌ രോഗദുരിത സാദ്ധ്യത, പണമിടപാടുകളില്‍ നഷ്‌ടം സംഭവിക്കു വാന്‍ സാദ്ധ്യത .

ആയില്യം : അനാവശ്യ യാത്രകള്‍ വേണ്ടിവരും. പ്രവര്‌ത്തനങ്ങളില്‍ മന്ദത നേരിടും. പൈതൃക സ്വത്ത്‌ ലഭിക്കുവാന്‍ യോഗം. ഭൂമി വാങ്ങല്‍ , ഗൃഹനിര്‍മ്മാണം എന്നിവയും സാധിതമാകും. സര്‍ക്കാര്‍ ഉദ്യോഗസ്‌ഥര്‌ക്ക് ദിനം പ്രതികൂലം.

മകം : ശിരോരോഗവിഷമതകള്‍ നേരിടാം . വിദ്യാഭ്യാസ പരമായ ഉന്നതവിജയം കൈവരിക്കും. ഇന്റര്‍വ്യൂ , മത്സരപ്പരീക്ഷകള്‌, വിദേശയാത്രയ്‌ക്കുള്ള ശ്രമം എന്നിവയില്‌ വിജയിക്കും. വിവാദങ്ങളില്‍ നിന്ന്‌ അകന്നു നില്‍ക്കുക.

പൂരം : ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിക്കും . . ഇഷ്‌ടപ്പെട്ട തൊഴിലുകളില്‍ ഏര്‍പ്പെടുവാന്‍ സാധിക്കും. ബിസിനസില്‍ മികവു പുലര്‍ത്തും . ഔഷധങ്ങളില്‍ നിന്ന്‌ അലര്‍ജി പിടിപെടാന്‍ സാധ്യത. തൊഴില്‍ രംഗം പുഷ്‌ടിപ്പെടും.

ഉത്രം :സന്താനങ്ങളില്ലാതെ വിഷമിക്കുന്നവര്‍ക്ക്‌ ആശ്വാസം നക്കുന്ന സൂചനകളുണ്ടാകും. വിവാഹാ ലോചനകളില്‍ ഉത്തമബന്ധം ലഭിക്കും. സാഹിത്യരംഗത്ത്‌ ശോഭിക്കും. സാമ്പത്തികമായി ചെറിയ വിഷമതകള്‍ നേരിടും. പ്രമുഖ വ്യക്‌തികളെ പരിചയപ്പെടും.

അത്തം : അലങ്കാര വസ്‌തുക്കള്‍ക്കായി പണച്ചെലവ്‌ , ഇരുചക്ര വാഹനം ഉപയോഗിക്കുന്നവര്‍ ശ്രദ്ധി ക്കുക ,ബന്ധുക്കളില്‍ നിന്നുള്ള സഹായം പ്രതീക്ഷിക്കാം. വാഹനത്തിന്‌ അറ്റകുറ്റപ്പണികള്‍ വേണ്ടിവരും . യാത്രാവേളകളില്‍ ധനനഷ്‌ടം,

ചിത്തിര :മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങള്‍ സാധിക്കും. പണമിടപാടുകളില്‍ കൃത്യത പാലിക്കും. മേലുദ്യോഗസ്‌ഥരുടെ പ്രീതി സമ്പാദിക്കും . ഗൃഹത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‌ നടക്കും. കുടുംബജീവിത സൗഖ്യം വര്‍ദ്ധിക്കും

ചോതി : വ്യവഹാര വിജയം , ഭൂമിയില്‍ നിന്ന്‌ ധനലാഭം , തൊഴിലില്‍ അനുകൂലമായ സാഹചര്യം. പ്രവര്‍ത്തന വിജയം കൈവരിക്കും , ബന്ധുജന സമാഗമം. കൂടുതല്‍ യാതകള്‍ വേണ്ടിവരും, രോഗഭീതി.

വിശാഖം: പുതിയ വാഹനം വാങ്ങും. കഫജന്യ രോഗങ്ങള്‍ പിടിപെടാം. ദീര്‍ഘയാത്രകള്‍ ഒഴിവാക്കുക. പണമിടപാടുകളിലും ശ്രദ്ധിക്കുക. ഇഷ്‌ട ഭക്ഷണത്തിന്റെ അനുഭവമുണ്ടാകും. കരുതിവെച്ച പണം മറ്റാവശ്യ ങ്ങള്‍ക്കായി ചെലവഴിക്കും.

അനിഴം: ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം. ഉയര്‍ന്ന വിജയം വിദ്യാഭ്യാസപരമായും തൊഴില്‍പരമാ യും കൈവരിക്കും. വിദേശത്തുനിന്നു നാട്ടില്‌ തിരിച്ചെത്തുവാന്‌ സാധിക്കും. ദാന്‌പത്യ ജീവിതത്തില്‌ ചെറിയ പിണക്കങ്ങള്‌ ഉടലെടുക്കും.

തൃക്കേട്ട: പൊതുപ്രവര്‍ത്തനങ്ങളില്‍ വിജയം. ചെലവ്‌അധികരിക്കും. സന്താനഗുണം വര്‍ധിക്കും. കര്‍ണരോഗ ബാധ. പണമിടപാടുകളില്‍ നഷ്‌ടം, ബിസിനസ്സില്‍ നേരിയ എതിര്‍പ്പുകള്‍.

മൂലം : സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്ക്‌ പലതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടും. ജീവിത പങ്കാളിക്ക്‌ ഏതെങ്കിലും രോഗദുരിതമുണ്ടാകും. പ്രവര്‍ത്തനങ്ങളില്‍ അലസത വര്‍ദ്ധിക്കും . പൊതു പ്രവര്‍ത്തന രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ പ്രശസ്‌തി ലഭിക്കും.

പൂരാടം : വളരെക്കാലമായി ആഗ്രഹിക്കുന്ന കാര്യം നിറവേറും. പുതിയ സുഹൃദ്‌ബന്ധങ്ങള്‍ ഉണ്ടാകും. വിവാഹം ആലോചിക്കുന്നവര്‍ക്ക്‌ വിവാഹക്കാര്യത്തില്‍ തീരുമാനം. വിദ്യാര്‍ഥികള്‍ക്ക്‌ ഉപരിപഠനത്തിന്‌ സാധ്യത.

ഉത്രാടം : ആഡംബര വസ്‌തുക്കള്‍ക്കായി യി പണം ചെലവിടും. കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ പ്രശസ്‌തി. ജോലിയുടെ ഭാഗമായി നിരവധി യാത്രകള്‍ നടത്തേണ്ടിവരും. പൊതുപ്രവര്‍ത്തന വിജയം. ധനപരമായ നേട്ടങ്ങള്‍.

തിരുവോണം : അവസരത്തിനൊത്തു പ്രവര്‌ത്തിക്കുന്നതിലൂടെ ദുരന്തങ്ങള്‍ ഒഴിവാകും. കടം നല്‌കിയ പണം തിരികെ ലഭിക്കും. ബന്ധു സമാഗമം ഉണ്ടാകും. സര്‌ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കും. വാഹനം മാറ്റിവാങ്ങുന്നതിനെക്കുറിച്ച്‌ ആലോചിക്കും. .

അവിട്ടം : വ്യവഹാര വിജയം. മേലധികാരികളുടെ പ്രീതി സമ്പാദിക്കും . പുണ്യസ്‌ഥലങ്ങള്‍ സന്ദര്‍ശിക്കും. സഹോദരസ്‌ഥാനീയരില്‍നിന്നും ഗുണാനുഭവം. വിദ്യാര്‍ഥികള്‍ക്കു മത്സരപ്പരീക്ഷകളില്‍ ഉന്നത വിജ യം. ദാമ്പത്യ ജീവിത സൗഖ്യം.

ചതയം : ഔദ്യോഗികരംഗത്ത്‌ അംഗീകാരം. വിവാഹക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കും. കര്‌മ്മരംഗം പുഷ്‌ടിപ്പെടും. മംഗളകര്‌മ്മങ്ങളില്‍ പങ്കെടുക്കും. ഇരുചക്ര വാഹനം വാങ്ങുവാനുള്ള ആഗ്രഹങ്ങള്‌ സഫലമാകും.

പൂരുരുട്ടാതി : തൊഴില്‍ പരമായ നേട്ടങ്ങള്‍ , ഇഷ്‌ടകാര്യങ്ങള്‍ സാധിക്കും ,വിദേശത്തുനിന്ന്‌ നാട്ടില്‍ തിരിച്ചെത്തും , യാത്രകള്‍ വഴി നേട്ടം, കടങ്ങള്‍ വീട്ടുവാന്‍ സാധിക്കും. മാനസിക സന്തോഷം.

ഉത്രട്ടാതി : മുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കും , ബന്ധുഗുണം വര്‍ദ്ധിക്കും ,കുടുംബ സമേത യാത്രകള്‍ . ഭൂമി വില്‍പ്പന വാക്കുറപ്പിക്കും, തൊഴില്‍ പരമമായ ഉയര്‍ച്ച. ആരോഗ്യ പുരോഗതി.സഞ്ചാരക്ലേശം മൂലം ക്ഷീണം .

രേവതി : അനാവശ്യ മനഃസംഘര്‍ഷം , ധനപരമായ വിഷമതകള്‍ , സ്വന്തക്കാര്‍ക്ക്‌ രോഗബാധാ സാദ്ധ്യത , തൊഴില്‍ രംഗത്ത്‌ അന്യരുടെ ഇടപെടല്‍, മംഗള കര്‍മ്മങ്ങളില്‍ സംബന്ധിക്കും.

സജീവ്‌ ശാസ്‌താരം (9656377700)

Ads by Google
Sunday 27 Aug 2017 01.38 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW