Thursday, February 15, 2018 Last Updated 3 Min 42 Sec ago English Edition
Todays E paper
Ads by Google
Saturday 26 Aug 2017 04.01 PM

ആള്‍ദൈവത്തെ അഴിക്കുള്ളിലാക്കിയ നീതിയുടെ കാവലാള്‍ ഇതാണ്

 Judge,  Convicted, Ram Rahim

ചണ്ഡിഗഡ്: ഗുര്‍മീത് റാം സിങ് സ്വാമി എന്നത് വിവാദത്തിന്റെ പര്യായമാണ്. തൊട്ടതെല്ലാം വിവാദമാക്കുന്ന പഞ്ചാബിലും, ഹരിയാനയിലും ലക്ഷക്കണക്കിന് അനുയായികളുള്ള ആള്‍ദൈവം. ബലാത്സംഗ കേസില്‍ ആ ആള്‍ദൈവത്തെ കുറ്റക്കാരനെന്ന് വിധിച്ചതിനു പിന്നാലെ നടന്നത് കൊടും ക്രൂരത തന്നെയാണ്.

ബസുകള്‍ കത്തിച്ചു, സ്ഥാപനങ്ങള്‍ നശിപ്പിച്ചു, ദേര സച്ചാ സൗദാ മേധാവി ഗുര്‍മീത് റാ റഹിം സിങ്ങിനായി പഞ്ചാബിലും, ഹരിയാനയിലും ആള്‍ദൈവത്തിന്റെ അനുയായികളും പോലീസുമായി ഏറ്റുമുട്ടലുകളും അക്രമങ്ങളും ഉണ്ടായി. 32 പേര്‍ മരിക്കുകയും ആയിരത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കലാപത്തിന്റെ ആശങ്ക ഇതുവരെ ഒഴിഞ്ഞിട്ടില്ല.

15 കാരിയായ അനുയായിയെ ബലാത്സംഗം ചെയ്ത കേസില്‍ ആള്‍ദൈവത്തിനെതിരെ ശബ്ദം ഉയര്‍ത്തിയ നീതിയുടെ കാവലാള്‍ ജഗ്ദീപ് സിങ്ങ് എന്ന ന്യായാധിപന്റെ ആ വിധി ആണ് നീതിയുടെ തിരികള്‍ അണഞ്ഞില്ലെന്ന് ഓര്‍മ്മിപ്പിക്കുന്നത്.

പ്രത്യേക സിബിഐ കോടതിയിലെ പ്രീസൈഡിങ്് ഓഫീസറും പ്രത്യേക ജഡ്ജുമാണ് ജഗ്ദീപ് സിങ്. സിഖ് കാര്‍ക്കെതിരെ ശബ്ദം ഉയര്‍ത്തിയ ആള്‍ നീതി മറയാക്കിയ ക്രിമിനലിനെ നീതിയുടെ പടവാളുകൊണ്ട് ഒരു സിഖ് കാരന്‍ തന്നെ വിധിച്ചു കുറ്റക്കാരനെന്ന്.

രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്കും, ഉന്നത ഇടപെടലുകള്‍ക്കുമിടയില്‍ നിന്ന് നീതി വിധിച്ച ആ കാവലാളിനെക്കുറിച്ച് അറിയാം.

1. ഹരിയാനയിലെ ജിന്ദ് ജില്ലക്കാരനാണ് ജഗ്ദീപ് സിങ്. പഞ്ചാബ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നിയമ ബിരുദം നേടി 2000 ത്തില്‍ പുറത്തിറങ്ങി. ആത്മാര്‍പ്പണവും, ധര്‍മ്മിഷ്ടനുമായ സിങ്ങിന്റെ മുഖം സഹപാഠികള്‍ ഇന്നും ഓര്‍ക്കുന്നു.

2. പഞ്ചാബ്, ഹരിയാന ഹൈക്കോടതിയില്‍ പൊതു താല്‍പര്യ ഹര്‍ജിക്കാരനായാണ് അദേഹത്തിന്റെ കരിയര്‍ തുടങ്ങുന്നത്.

3. 2012 ല്‍ ഹരിയാന ജൂഡീഷ്യല്‍ സര്‍വീസില്‍ ചേര്‍ന്ന അദേഹത്തിന് സോനിപത്തില്‍ കരിയര്‍ ആരംഭിച്ചു.

4. 2016 ല്‍ ജഗ്ദീപ് സിങ് സിബിഐ കോടതിയിലേയ്ക്ക് നിയമിതനായി. അദേഹത്തിന്റെ യാത്ര മാധ്യേ അപകടത്തില്‍ പെട്ട് റോഡില്‍ കിടന്നിരുന്ന നാലു പേരെ സ്വയം ആംബുലര്‍സ് വിളിച്ച ആശുപത്രിയില്‍ എത്തിച്ചും അദേഹം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

തന്റെ ശബ്ദത്തെക്കാളുപരി അനീതിക്കെതിരെ തന്റെ പ്രവര്‍ത്തികളിലൂടെ പോരാടുന്ന ഈ നീതിയുടെ കാവലാളിനു കൊടുക്കാം സല്യൂട്ട്.

Ads by Google
Saturday 26 Aug 2017 04.01 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW