Tuesday, October 31, 2017 Last Updated 0 Min 29 Sec ago English Edition
Todays E paper
Ads by Google
Saturday 26 Aug 2017 03.17 PM

അമ്മയാകാന്‍ ഒരുങ്ങാം

uploads/news/2017/08/140505/helthpregntlady.jpg

ഒരു സ്ത്രീ ഏറ്റവുമധികം സന്തോഷവതിയായിരിക്കുന്നത് അവള്‍ അമ്മയാകുന്ന വേളയിലാണ്. കരുതലും സ്‌നേഹവും നല്‍കേണ്ട സമയമാണത്.

അമ്മയാകുവാന്‍ മാനസികമായി തയ്യാറെടുക്കുന്നത് പ്രധാനമാണ്. ജീവിതത്തിലേക്ക് കടന്നു വരാന്‍പോകുന്ന പുതിയ അതിഥിയെ വരവേല്‍ക്കാന്‍ ഒരുങ്ങുക. കുഞ്ഞുണ്ടാകുമ്പോള്‍ ചെയ്യേ ണ്ട കാര്യങ്ങളെക്കുറിച്ച് ആദ്യമേ തീരുമാനിച്ചു വയ്ക്കുന്നത് നന്നായിരിക്കും.

ടെന്‍ഷനും ആശങ്കകളും അകറ്റുവാന്‍ ഇഷ്ടമുള്ള പ്രവൃത്തികളില്‍ ഏര്‍പ്പെടാം. കുഞ്ഞതിഥിയെ വരവേല്‍ക്കുവാനായി അച്ഛനുമമ്മയും ചേര്‍ന്ന് ഒരുങ്ങുന്നത് ഭാവിയിലെ പ്രശ്നങ്ങള്‍ അകറ്റും.

ഭക്ഷണം പ്രധാനം


ഗര്‍ഭിണി രണ്ടുപേര്‍ക്കുള്ള ഭക്ഷണം കഴിക്കണമെന്നാണ് പൊതുവെ പറയുന്നത്. അതിനര്‍ത്ഥം ഭക്ഷണത്തിന്റെ അളവ് കൂട്ടണമെന്നല്ല, പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കണമെന്നാണ്.

ചായയും കാപ്പിയും ഒഴിവാക്കാം. പഴച്ചാര്‍ കഴിക്കുന്നത് ശീലമാക്കണം. ഇലക്കറികള്‍, പയര്‍ വര്‍ഗങ്ങള്‍, പഴവര്‍ഗങ്ങള്‍, മത്സ്യ വിഭവങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക.

രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ ഭക്ഷണം കഴിക്കരുത്. ഒന്നു നടന്ന ശേഷം കഴിക്കുന്നതാണു നല്ലത്. അതുപോലെ രാത്രി കിടക്കുന്നതിനു രണ്ടുമണിക്കൂര്‍ മുമ്പു ഭക്ഷണം കഴിക്കണം. അതിനുശേഷം അല്‍പ ദൂരം നടന്ന ശേഷം ഉറങ്ങാന്‍ കിടക്കുന്നതാവും നല്ലത്. പല അസ്വസ്ഥതകളും ഇതിലൂടെ അകറ്റാനാകും.

മരുന്നുകള്‍ക്ക് നിയന്ത്രണം


ഗര്‍ഭിണിയായിരിക്കുമ്പോള്‍ അസുഖങ്ങള്‍ക്ക് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം മരുന്നുകള്‍ കഴിക്കാന്‍ ശ്രദ്ധിക്കണം. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമല്ലാതെ കഴിക്കുന്ന മരുന്ന് ഗര്‍ഭസ്ഥശിശുവിനെ ബാധിക്കാം.

രക്തസ്രാവം, അംനിയോട്ടിക് ഫ്‌ളൂയിഡ് ലീക്ക് തുടങ്ങിവ ഉണ്ടായാല്‍ ഉടന്‍ ചികിത്സ തേടണം. മനംപുരട്ടല്‍, തലകറക്കം,ഛര്‍ദ്ദി, കാഴ്ച മങ്ങല്‍, വസ്തുക്കള്‍ ഇരട്ടിയായി കാണുക എന്നിവയും നിസാരമായി കാണരുത്.

അണുബാധ സൂക്ഷിക്കാം


ഈ സമയത്ത് അണുബാധ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ദ്രാവക രൂപത്തിലുള്ള ഭക്ഷണം ഇടയ്ക്കു കഴിക്കാം. കൂടാതെ ഗര്‍ഭകാലത്ത് ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ഗര്‍ഭത്തിന്റെ തുടക്കത്തില്‍ ഫോളിക് ആസിഡ് ഗുളികകള്‍ ഒഴികെ മറ്റു മരുന്നുകള്‍ സാധാരണ നിലയില്‍ കഴിക്കേണ്ടതില്ല.

ഹോര്‍മോണ്‍ മാറ്റങ്ങള്‍


ഹോര്‍മോണ്‍ വ്യതിയാനം മൂലം ഗര്‍ഭിണിയില്‍ ഉത്കണ്ഠ കൂടുതലായിരിക്കും. ഈ സമയത്ത് വിശ്രമം അനിവാര്യമാണ്. ഭക്ഷണക്രമത്തിലും വ്യത്യാസം വരുത്തുന്നതു നന്നായിരിക്കും.

വ്യായാമം, വിശ്രമം


ഗര്‍ഭകാലത്ത് വിശ്രമവും വ്യായമവും ഉറപ്പാക്കേണ്ടതാണ്. സ്ട്രെസ്സും ടെന്‍ഷനും കര്‍ശനമായി ഒഴിവാക്കേണ്ട സമയമാണിത്. ഗര്‍ഭകാലമാണല്ലോ എന്നു കരുതി എല്ലാ ജോലികളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുന്നത് നല്ലതല്ല. വീട്ടിലെ അത്യാവശ്യം ജോലികളൊക്കെ ഗര്‍ഭിണിക്കു ചെയ്യാം.

ഡോക്ടറുടെ നിര്‍ദേശപ്രകാരം വ്യായാമങ്ങള്‍ ചെയ്യുന്നതാണ് നല്ലത്. ഗര്‍ഭിണികള്‍ക്കായി ചിട്ടപ്പെടുത്തിയിട്ടുള്ള വ്യായാമക്രമങ്ങളുണ്ട്. വീട്ടു ജോലികളും മറ്റും ചെയ്യുന്നവര്‍ക്ക് പ്രത്യേക വ്യായാമം വേണ്ടിവരില്ല. വ്യായാമം ചെയ്യണം എന്നുള്ളവര്‍ ഡോക്ടറുടെ ഉപദേശം തേടാം. ഗര്‍ഭകാലത്ത് വേണ്ടത്ര ഉറങ്ങാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

ഗര്‍ഭത്തിന്റെ ആദ്യമാസങ്ങളില്‍ കുറഞ്ഞത് എട്ടുമണിക്കൂര്‍ ഉറങ്ങണം. അഞ്ച്, ആറ് മാസമാകുന്നതോടെ ഉറക്കവും അല്പം വര്‍ധിപ്പിക്കാം. ആറു മാസത്തിനുശേഷം രാത്രിയിലെ എട്ടു മണിക്കൂര്‍ ഉറക്കത്തിനു പുറമേ പകല്‍ രണ്ടു മണിക്കൂര്‍ ഉറങ്ങുകയോ തികഞ്ഞ വിശ്രമം എടുക്കുകയോ വേണം.

അശ്വതി അശോക്

Ads by Google
Advertisement
Advertisement
Ads by Google
TRENDING NOW