Friday, June 01, 2018 Last Updated 4 Min 41 Sec ago English Edition
Todays E paper
Ads by Google
Saturday 26 Aug 2017 02.05 PM

രാജമൗലിയുടെ കാല്പനിക സൃഷ്ടികളെ യാഥാര്‍ത്ഥ്യത്തിലേക്ക് ദൃശ്യവല്‍ക്കരിച്ച സാബു സിറിള്‍

ബാഹുബലി രഹസ്യങ്ങള്‍ പരസ്യമാകുന്നു
uploads/news/2017/08/140493/CinINWBahubali.jpg

ബാഹുബലി സിനിമ കണ്ടവര്‍ അതില്‍ പ്രത്യക്ഷപ്പെടുന്ന കോട്ടകൊത്തളങ്ങള്‍, രഥം, തേര്, അരമനകള്‍ ഒക്കെ നമ്മെ ഒരു മായാപ്രപഞ്ചത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന അനുഭവമാണ് ഉണ്ടാക്കിയത്.

രാജമൗലിയുടെ കാല്പനിക സൃഷ്ടികളെ യാഥാര്‍ത്ഥ്യത്തിലേക്ക് ദൃശ്യവല്‍ക്കരിച്ചത് പ്രശസ്ത ആര്‍ട്ട് ഡയറക്ടറും മലയാളിയുമായ സാബു സിറിള്‍ ആയിരുന്നു. നാലുതവണ കലാസംവിധാനത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ സാബു, ഇന്ത്യന്‍ സിനിമാലോകത്തെ അവിഭാജ്യ പ്രതിഭതന്നെയാണ്.

? ബാഹുബലിയില്‍ എങ്ങനെ എത്തി.


ഠ ബാഹുബലിയിലൂടെ രാജമൗലി എന്ന സംവിധായകന്റെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. ഒരു കച്ചവടസിനിമ എന്നതിലുപരി ഇന്ത്യന്‍ സിനിമയുടെ യശഃസ് ഉയര്‍ത്തിക്കാട്ടുകയും അതിലൂടെ ഞാന്‍ ഒരു സാങ്കേതിക കലാകാരന്‍ എന്ന നിലയില്‍ അറിയപ്പെടുകയും ചെയ്തിരിക്കുന്നു.

ബാഹുബലിയുടെ ആദ്യഭാഗം കഥ പറയാന്‍ രാജമൗലി എന്നെ സമീപിച്ചപ്പോള്‍ ഇത്രയധികം ബജറ്റുള്ള ഒരു പടമാണെന്ന് ഞാന്‍ കരുതിയിരുന്നില്ല.

അദ്ദേഹം കഥ പറയുന്നതിനു മുമ്പായി ഒരു വലിയ അരുവിയുടെ പടം കാണിച്ച് ഇതുപോലെ ഒരെണ്ണം സെറ്റ് ചെയ്തു തരണമെന്ന് പറയുകയുണ്ടായി.

ഞാന്‍ സമ്മതിച്ചു. ഇതായിരുന്നു ബാഹുബലിയുമായി സഹകരിക്കാന്‍ എനിക്കു കഴിഞ്ഞത്. രണ്ടു ഭാഗത്തിന്റെയും ചിത്രീകരണം ഒരുമിച്ച് നടത്തണമെന്നതായിരുന്നു ഞങ്ങളുടെ പ്ലാന്‍.

പക്ഷേ രണ്ടാംഭാഗം ഞങ്ങള്‍ പ്രതീക്ഷിച്ചതിലേറെ നീളുകയാണ് പതിവ്. അതുകൊണ്ട് ശങ്കറിന്റെ 'യന്തിരന്‍ 20-ഐ-'യില്‍ പങ്കെടുക്കാനുള്ള അവസരം നഷ്ടപ്പെട്ടു.

uploads/news/2017/08/140493/CinINWBahubali1.jpg

? കുന്തലദേശത്തിന്റെ രണ്ട് അരമന ഒരേ രീതിയില്‍ അല്ല വന്നത്...


ഠ മകിഴ്മതി മറ്റും കുന്തലദേശത്തിന്റെ അരമന രണ്ടും ഒരേ സാദൃശമാകരുത് എന്നതില്‍ ഞങ്ങള്‍ പ്രത്യേകം ശ്രദ്ധലുക്കളായിരുന്നു. കുന്തലദേശം ദേവസേനൈ ഭരിക്കുന്നത് കൊച്ചുരാജ്യം എന്ന നിലയ്ക്ക് രൂപം, നിറം, മറ്റു വസ്തുക്കള്‍ എല്ലാറ്റിലും വ്യതിയാനം വരുത്തുകയുണ്ടായി.

ബാഹുബലി അരമനയ്ക്ക് ചുകപ്പ് നിറം കൊടുക്കുകയുണ്ടായി. ദേവസേനയ്ക്കായി വെള്ളനിറമാര്‍ന്ന മാര്‍ബിള്‍ അരമന സെറ്റ് ചെയ്യുകയുണ്ടായി.

? യുദ്ധരംഗത്ത് രഥം പ്രവര്‍ത്തിച്ചത്...


ഠ യുദ്ധരംഗത്ത് റാണാ ഉപയോഗിക്കുന്ന രഥം പ്രവര്‍ത്തിക്കാന്‍ ബുള്ളറ്റ് എഞ്ചിന്‍ ഘടിപ്പിക്കുകയുണ്ടായി. അകവശത്ത് സ്റ്റിയറിംഗും ഉണ്ടായിരുന്നു. ഒപ്പം ഡ്രൈവറും.

? യാനം നേടിത്തന്ന പ്രശസ്തി


ഠ പ്രഭാസും അനുഷ്‌കയും മക്‌ഴ്മതിക്ക് യാത്ര ചെയ്യേണ്ടുന്നതിനായി ഒരു യാനം വേണമെന്ന് സംവിധായകന്‍ നിര്‍ദ്ദേശിച്ചു. പ്രണയസങ്കീര്‍ണമായ ഒരു രംഗം എന്നതിനാല്‍ ആകാശത്തിലും ജലാശയങ്ങളിലും സഞ്ചരിക്കും വിധമായിരിക്കണം അതിന്റെ രൂപഘടന എന്ന് ഞാന്‍ പറഞ്ഞു. അദ്ദേഹം സമ്മതിച്ചു. ആ യാനം എനിക്ക് വളരെയേറെ അഭിനന്ദനങ്ങള്‍ നേടിത്തരികയുണ്ടായി.

? സിനിമയില്‍നിന്നും തിരികെ പോയി.


ഠ ഞാന്‍ വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ പഠിച്ചതിനു ശേഷം ഗ്രാഫിക് ഡിസൈനിംഗ് ഏജന്‍സിയായിരുന്ന സമയം. 'അമരം' എന്ന മലയാളം പടം മൂലം ആര്‍ട്ട് ഡയറക്ടറാവുകയായിരുന്നു. അഞ്ചു സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടും സാമ്പത്തികമായി രക്ഷപ്പെടാന്‍ എനിക്കു കഴിഞ്ഞില്ല.

ആയതുകൊണ്ട് പഴയ ജോലിക്കുതന്നെ പോകാമെന്ന് വിചാരിച്ചു. മാത്രമല്ല, തമിഴിലോ, തെലുങ്കിലോ അവസരം കിട്ടിയാല്‍ തുടര്‍ന്ന് പോകാമെന്നും കരുതി. അപ്പോഴായിരുന്നു പ്രിയദര്‍ശന്‍ 'കിലുക്കം' പടത്തില്‍ വര്‍ക്ക് ചെയ്യാന്‍ ക്ഷണിച്ചത്.

അതിന്റെ ഹിന്ദി റീമേക്കിലും ഞാന്‍തന്നെയാണ് വര്‍ക്ക് ചെയ്തത്. അതിനുശേഷം ഞങ്ങള്‍ ഒരുമിച്ച് 71 സിനിമകള്‍ ചെയ്യുകയുണ്ടായി.

അദ്ദേഹത്തോടൊപ്പമുള്ള രണ്ടു പടങ്ങള്‍ക്ക് എനിക്ക് ദേശീയ അവാര്‍ഡുകള്‍ ലഭിച്ചു. പിന്നീട് 'ഓംശാന്തി ഓം' 'യന്തിരന്‍' എന്നീ സിനിമകള്‍ മൂലവും ഞാന്‍ ദേശീയ അവാര്‍ഡിന് അര്‍ഹനായി.

uploads/news/2017/08/140493/CinINWBahubali2.jpg

? കാലാപാനി അനുഭവം.


ഠ ഏതു പണിയായിരുന്നാലും അതില്‍ വെല്ലുവിളികള്‍ നേരിടാന്‍ കഴിഞ്ഞില്ലെങ്കില്‍ എല്ലാം പരാജയം തന്നെയാണ്. കാലാപാനി പടത്തിനായി ഒരുമാസം ചെലവഴിച്ചു നിര്‍മ്മിച്ച സെറ്റ് കപ്പലില്‍ കയറ്റി ആന്‍ഡമാനിലേക്ക് കൊണ്ടുപോകുന്നതിനിടെ കപ്പലിന് തീപിടിക്കുകയുണ്ടായി.

അപ്പോള്‍ കപ്പല്‍ ജീവനക്കാര്‍ തങ്ങളുടെ സെറ്റ് ഓരോ ഭാഗങ്ങളായി പൊളിച്ച് കടലിലേക്ക് എറിയുന്ന രംഗമാണ് ഞങ്ങള്‍ക്ക് കാണേണ്ടതായി വന്നത്. എങ്കിലും ഞങ്ങള്‍ തളര്‍ന്നില്ല. വീണ്ടും സെറ്റ് നിര്‍മ്മിച്ചു.

? ബാഹുബലിയിലെ മൃഗങ്ങള്‍


ഠ കാലം അനുസ്യൂതം മാറുകയാണ്. ഗ്രാഫിക്കിന്റെ സേവനം സിനിമയെ അത്രകണ്ട് സ്വാധീനിച്ചിരിക്കുകയാണ്. നമ്മുടെ ജോലി ലളിതമാക്കാന്‍ ഇതു സഹായിക്കുന്നു. പക്ഷേ ചില സന്ദര്‍ഭങ്ങളില്‍ പ്രേക്ഷകര്‍ തെറ്റായി ഗണിക്കാറുണ്ട്. ഗ്രാഫിക്കിനെയും യാഥാര്‍ത്ഥ്യത്തെയും ശരിക്കും വിശകലനം ചെയ്യാനറിയാതെ കുഴങ്ങിപ്പോകാറുണ്ട്.

ബാഹുബലിയില്‍ ഒരു രംഗത്ത് പോലും യഥാര്‍ത്ഥ മൃഗങ്ങളെ പ്രയോജനപ്പെടുത്തുകയുണ്ടായില്ല എന്നുപറയുമ്പോള്‍ നാം വിസ്മയിച്ചു പോകും. സത്യം അതാണ്. ബാഹുബലിമൃഗങ്ങള്‍ ഓരോന്നിനെയും അതേ അളവില്‍ രൂപകല്പന ചെയ്ത് രംഗങ്ങള്‍ ചിത്രീകരിക്കുകയായിരുന്നു ചെയ്തത്.

ആനകളെയും അങ്ങനെയായിരുന്നു രൂപകല്പന ചെയ്തതും. രണ്ടാംഭാഗത്തില്‍ 12 കാളകളെ രൂപകല്പന ചെയ്ത് നിര്‍മ്മിക്കുകയുണ്ടായി. ബാക്കിയുള്ള കാളകള്‍ ഗ്രാഫിക്‌സ്. പ്രഭാസ് ഉരുട്ടിക്കൊണ്ടുവരുന്ന രഥം ഫൈബറില്‍ നിര്‍മ്മിക്കപ്പെട്ടതാണ്. ക്രെയ്ന്‍ മൂലമാണ് ഇതെല്ലാം പ്രവര്‍ത്തിപ്പിച്ചത്.

ബാഹുബലിക്കായി അഞ്ചുവര്‍ഷം പണിയെടുക്കുകയുണ്ടായി. അത്രയുംവര്‍ഷങ്ങള്‍ കുടുംബം എന്നോടൊപ്പം ഹൈദ്രബാദില്‍ താമസിച്ചിരുന്നു. ഇപ്പോള്‍ ഞാന്‍ സംഗമിത്ര സിനിമയുടെ വര്‍ക്കിലാണ്. അതും ഹൈ ബജറ്റ് പടമാണ്.രണ്ടു ഭാഗങ്ങളായിട്ടാണ് ചിത്രീകരിക്കുക.

മലയാളിയായ സാബുസിറിള്‍ ഗോവയില്‍ സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കുകയുണ്ടായി. ചിത്രരചനയോടുള്ള താല്പര്യം മൂലം മദ്രാസിലെ സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ അഭ്യസിക്കുകയുണ്ടായി. ഭാര്യ സ്‌നേഹലത സംവിധായകനായിരുന്ന വിന്‍സെന്റ് മാസ്റ്ററുടെ മകളാണ്. അതൊരു പ്രണയവിവാഹമായിരുന്നു.

ഈ ദമ്പതികള്‍ക്ക് രണ്ടു പുത്രിമാരാണ്. മൂത്തവള്‍ സ്വേത അമേരിക്കയില്‍ ഫാഷന്‍ ടെക്‌നോളജി പഠിച്ചശേഷം പല സിനിമകളിലും പ്രവര്‍ത്തിക്കുന്നു. ഇളയ മകള്‍ സൗമ്യ ചേച്ചിക്കൊപ്പം പ്രവര്‍ത്തിക്കുന്നു.

Ads by Google
Saturday 26 Aug 2017 02.05 PM
Ads by Google
Loading...
TRENDING NOW