Tuesday, September 12, 2017 Last Updated 0 Min 8 Sec ago English Edition
Todays E paper
Saturday 26 Aug 2017 12.15 PM

മെൽബണിൽ മാരത്തോൺ ഓണാഘോഷങ്ങൾക്ക് ഫ്രണ്ട്‌സ് ഓഫ് ബാഡ്മിന്റൺലൂടെ തുടക്കം

uploads/news/2017/08/140473/aust260817b.jpg

മെൽബൺ: ഒന്നിലധികം മാസം നീളുന്ന മാരത്തോൺ ഓണാഘോഷങ്ങളുടെ പാച്ചിൽ മെൽബണിൽ തുടക്കമിട്ടു. ഫ്രണ്ട്‌സ് ഓഫ് ബാഡ്മിന്റൺ (FOB ) സംഘടിപ്പിച്ച ഈ വർഷത്തെ ആദ്യത്തെ ഓണാഘോഷം മെൽബൺ എപ്പിംഗിൽ 19/ 8/ 2017 നു വിവിധ കളികൾ കൊണ്ടും നാനാ മത വിഭാഘങ്ങളുടെ പങ്കാളിത്തം കൊണ്ടും വർണാഭമായി.

Fr. Martin നിലവിളക്കു കൊളുത്തി ഉത്ഘാടനം ചെയ്ത ആഘോഷങ്ങൾ വിവിധ കലാ കായിക മത്സരങ്ങളോടും വിഭവ സമൃദ്ധമായ സദ്യയോടും കൂടി പര്യവസാനിച്ചു . കുട്ടികളുടെയും സ്ത്രീകളുടെയും പുരുഷമാരുടെയും വടം വലി മത്സരങ്ങൾ എല്ലാവരെയും ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ചു. അടുത്ത വർഷം ഇതിലും വിപുലമായ രീതിയിൽ ഓണം നടത്താനും ആഘോഷക്കമ്മിറ്റി തീരുമാനമെടുത്തു.

വാ‍ർത്ത : എബി പൊയ്ക്കാട്ടിൽ

Ads by Google
Advertisement
Saturday 26 Aug 2017 12.15 PM
YOU MAY BE INTERESTED
TRENDING NOW