Tuesday, September 12, 2017 Last Updated 10 Min 27 Sec ago English Edition
Todays E paper
Saturday 26 Aug 2017 01.42 AM

സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാന്‍ അനുമതി

കൊച്ചി: സംസ്‌ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ക്കൂടി താല്‍ക്കാലികമായി വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി. അല്‍ അസര്‍, ഡി.എം, മൗണ്ട്‌ സിയോണ്‍ കോളജുകള്‍ക്കാണ്‌ താല്‍ക്കാലികമായി വിദ്യാര്‍ഥിപ്രവേശനത്തിനു കോടതി അനുമതി നല്‍കിയത്‌. കോളജ്‌ മാനേജ്‌മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജികളില്‍ ജസ്‌റ്റിസ്‌ അനു ശിവരാമനാണ്‌ ഇടക്കാല നിര്‍ദേശം നല്‍കിയത്‌. കോളജുകളെ മൂന്നാംഘട്ട അലോട്ട്‌മെന്റില്‍ ഉള്‍പ്പെടുത്തണമെന്നും സുപ്രീം കോടതി വിധിക്കു വിധേയമായിരിക്കും പ്രവേശനമെന്നു വിദ്യാര്‍ഥികളെ അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

Ads by Google
Advertisement
Saturday 26 Aug 2017 01.42 AM
YOU MAY BE INTERESTED
TRENDING NOW