Tuesday, May 22, 2018 Last Updated 38 Min 59 Sec ago English Edition
Todays E paper
Ads by Google
Saturday 26 Aug 2017 01.42 AM

എം.ബി.ബി.എസ്‌. / ബി.ഡി.എസ്‌. മൂന്നാം അലോട്ട്‌മെന്റിന്‌ ഓപ്‌ഷന്‍ ഇന്നു കൂടി

തിരുവനന്തപുരം: എം.ബി.ബി.എസ്‌, ബി.ഡി.എസ്‌. പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്‌മെന്റിന്‌ ഇന്നു വൈകിട്ടു നാലു വരെ ഓപ്‌ഷന്‍ നല്‍കാം. ഓപ്‌ഷന്‍ വിവരങ്ങളും ഹൈക്കോടതി വിധിയുടെ അടിസ്‌ഥാനത്തിലുള്ള ഫീസ്‌ വിജ്‌ഞാപനവും പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. മൂന്നാം അലോട്ട്‌മെന്റ്‌ നാളെ വൈകിട്ടു പ്രസിദ്ധീകരിക്കും.
അലോട്ട്‌മെന്റ്‌ ലഭിക്കുന്ന എല്ലാ വിദ്യാര്‍ഥികളും 28, 29 തീയതികളില്‍ തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്‌ ക്യാമ്പസിലെ പഴയ ഓഡിറ്റോറിയത്തില്‍ ഹാജരായി നിര്‍ദിഷ്‌ട ഫീസ്‌ തുകയ്‌ക്കുള്ള ഡിമാന്‍ഡ്‌ ഡ്രാഫ്‌റ്റ്‌, ബാങ്ക്‌ ഗ്യാരണ്ടി, ബോണ്ട്‌ (ഏതാണോ ബാധകമായത്‌ അത്‌) എന്നിവ സമര്‍പ്പിക്കണം. ഇതോടൊപ്പം പ്രവേശന യോഗ്യത തെളിയിക്കുന്നതിനുള്ള എല്ലാ അസല്‍ രേഖകളും ഹാജരാക്കി പ്രവേശനം നേടണം. പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനു കേരളത്തിലെ എല്ലാ മെഡിക്കല്‍/ഡെന്റല്‍ കോളജ്‌ അധികൃതരും 28, 29 തീയതികളില്‍ തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്‌ ക്യാമ്പസിലെ ഓള്‍ഡ്‌ ഓഡിറ്റോറിയത്തില്‍ ഹാജരാകണമെന്ന്‌ പ്രവേശന പരീക്ഷാ കമ്മിഷണര്‍ അറിയിച്ചു. 29 നു വൈകിട്ട്‌ അഞ്ചിനകം ഫീസടച്ചു പ്രവേശനം നേടാത്ത വിദ്യാര്‍ഥികളുടെ അലോട്ട്‌മെന്റ്‌ റദ്ദാകും.
29 നു വൈകിട്ട്‌ അഞ്ചിനുശേഷം എം.ബി.ബി.എസ്‌. /ബി.ഡി.എസ്‌. കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകള്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ അവ നികത്താന്‍ 30, 31 തീയതികളില്‍ പ്രവേശന കമ്മിഷണര്‍ തിരുവനന്തപുരത്ത്‌ ഗവ. മെഡിക്കല്‍ കോളജിലെ പഴയ ഓഡിറ്റോറിയത്തില്‍ സ്‌പോട്ട്‌ അഡ്‌മിഷന്‍ നടത്തും. എം.ബി.ബി.എസ്‌. /ബി.ഡി.എസ്‌. കോഴ്‌സുകളിലേക്കുമാത്രമായിരിക്കും സ്‌പോട്ട്‌ അഡ്‌മിഷന്‍. ഇതില്‍ വിദ്യാര്‍ഥികള്‍ക്കു പ്രവേശനം ലഭിക്കുന്ന പക്ഷം അവിടെവച്ചുതന്നെ നിര്‍ദിഷ്‌ട ഫീസടച്ചു പ്രവേശനം നേടണം. എല്ലാ മെഡിക്കല്‍/ഡെന്റല്‍ കോളജ്‌ അധികാരികളും സ്‌പോട്ട്‌ അഡ്‌മിഷന്‍ പൂര്‍ത്തിയാകുംവരെ അഡ്‌മിഷന്‍ കേന്ദ്രത്തില്‍ ഉണ്ടായിരിക്കും. പ്രവേശന യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, വിടുതല്‍ സര്‍ട്ടിഫിക്കറ്റ്‌ എന്നിവ ഹാജരാക്കുന്നവരെമാത്രമേ സ്‌പോട്ട്‌ അഡ്‌മിഷനില്‍ പങ്കെടുപ്പിക്കൂ.
സംസ്‌ഥാനത്തിനു പുറത്തുള്ള വിദ്യാര്‍ഥികള്‍ക്കായി നീക്കിവച്ചിട്ടുള്ള സീറ്റുകളിലേക്കു പ്രവേശനം ആഗ്രഹിക്കുന്നവര്‍ പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്‌സൈറ്റിലൂടെ 28 മുതല്‍ 29നു വൈകിട്ട്‌ അഞ്ചിനകം ഓണ്‍ലൈനായി രജിസ്‌റ്റര്‍ ചെയ്യണം. ഈ സീറ്റുകളിലേക്കുള്ള അലോട്ട്‌മെന്റ്‌ 30,31 തീയതികില്‍ സ്‌പോട്ട്‌ അഡ്‌മിഷനില്‍ നടത്തും. കൂടാതെ പ്രവേശന പരീക്ഷാ കമ്മിഷണര്‍ നടത്തുന്ന സ്‌പോട്ട്‌ അഡ്‌മിഷനില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികളും 28 മുതല്‍ 29 വൈകിട്ട്‌ അഞ്ചിനകം പ്രവേശന കമ്മിഷണറുടെ വെബ്‌സൈറ്റില്‍ രജിസ്‌റ്റര്‍ ചെയ്യണം. മാര്‍ച്ച്‌ 22ലെ സുപ്രീം കോടതി വിധി പ്രകാരം പാലക്കാട്‌ കരുണ മെഡിക്കല്‍ കോളജില്‍ പ്രവേശന മേല്‍നോട്ട സമിതി യോഗ്യരെന്ന്‌ കണ്ടെത്തിയ 30 വിദ്യാര്‍ഥികളെ 2017-18 അധ്യായനവര്‍ഷത്തില്‍ പ്രവേശിപ്പിക്കും. ഈ വിദ്യാര്‍ഥികളുടെ പ്രവേശനവും 28, 29 എന്നീ തീയതികളില്‍ സ്‌പോട്ട്‌ അലോട്ട്‌മെന്റ്‌ കേന്ദ്രത്തില്‍ നടക്കും. പ്രസ്‌തുത വിദ്യാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകളും ഫീസുമായി എത്തണം. കൗണ്‍സിലിങ്ങിന്റെ സമയക്രമവും മാര്‍ഗനിര്‍ദേശങ്ങളും അടങ്ങുന്ന വിശദമായ വിജ്‌ഞാപനം പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്‌സൈറ്റില്‍ ലഭിക്കും.

Ads by Google
Saturday 26 Aug 2017 01.42 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW