Tuesday, September 12, 2017 Last Updated 5 Min 10 Sec ago English Edition
Todays E paper
Saturday 26 Aug 2017 01.36 AM

സര്‍വകലാശാലാ വാര്‍ത്ത

എം.ജി.
ബിരുദ ഏകജാലകം: നാലാം ഫൈനല്‍ അലോട്ട്‌മെന്റ്‌ പ്രസിദ്ധീകരിച്ചു. അര്‍ഹരായവര്‍ 29 ന്‌ വൈകിട്ട്‌ നാലിന്‌ മുമ്പായി പ്രവേശനം നേടണം

2017ല്‍ ബിരുദ പ്രവേശനത്തിന്‌ നാലാം ഫൈനല്‍ അലോട്ട്‌മെന്റ്‌ പ്രസിദ്ധീകരിച്ചു. പ്രവേശനത്തിന്‌ അര്‍ഹത ലഭിച്ച അപേക്ഷകര്‍ അലോട്ട്‌മെന്റ്‌ മെമ്മോയുടെ പ്രിന്റൗട്ട്‌ എടുത്ത്‌ ഓണ്‍ലൈനായി സര്‍വകലാശാല അക്കൗണ്ടില്‍ വരേണ്ട ഫീസടച്ച്‌ 29ന്‌ വൈകുന്നേരം നാലു മണിക്കു മുമ്പായി അലോട്ട്‌മെന്റ്‌ ലഭിച്ച കോളജില്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സാക്ഷ്യപത്രങ്ങള്‍ സഹിതം ഹാജരായി പ്രവേശനം നേടേണ്ടതാണ്‌. 29 ന്‌ വൈകുന്നേരം നാലു മണിക്കു മുമ്പായി ഫീസ്‌ അടക്കാത്തവരുടെയും ഫീസടച്ച ശേഷം കോളേജില്‍ പ്രവേശനം നേടാത്തവരുടെയും അലോട്ട്‌മെന്റ്‌ റദ്ദാക്കുന്നതാണ്‌. ഫൈനല്‍ അലോട്ട്‌മെന്റ്‌ ലഭിക്കുന്ന എല്ലാവരും സ്‌ഥിരപ്രവേശനം നേടേണ്ടതാണ്‌. ഫൈനല്‍ അലോട്ട്‌മെന്റില്‍ ഹയര്‍ ഓപ്‌ഷന്‍ സൗകര്യം ലഭ്യമല്ലാത്തതിനാല്‍ സ്‌ഥിരപ്രവേശനം നേടാത്തവരുടെ അലോട്ട്‌മെന്റ്‌ റദ്ദാക്കുന്നതാണ്‌.

യൂ.ജി. പ്രവേശനം 29ന്‌ അവസാനിപ്പിക്കണം.

യൂ.ജി. പ്രോഗ്രാമുകളുടെ പ്രവേശന നടപടികള്‍ 29 ന്‌ വൈകീട്ട്‌ നാലുമണിക്കു മുമ്പായി പൂര്‍ത്തീകരിക്കണം. 29ന്‌ ശേഷം പ്രവേശനം അനുവദിക്കുന്നതല്ല. ഓണ്‍ലൈന്‍ അഡ്‌മിഷന്‍ പോര്‍ട്ടല്‍ 29 ന്‌ വൈകീട്ട്‌ അഞ്ച്‌ മണിക്ക്‌ ക്ലോസ്‌ ചെയ്യുന്നതാണ്‌.

പ്രാക്‌ടിക്കല്‍ പരീക്ഷ

2017 ജൂലായില്‍ നടത്തിയ രണ്ടാം സെമസ്‌റ്റര്‍ എം. എസ്സി. പ്ലാന്റ്‌ ബയോടെക്‌നോളജി (റഗുലര്‍/സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ പ്രാക്‌ടിക്കല്‍ 30ന്‌ തിരുവല്ല മാക്‌ഫാസ്‌റ്റില്‍ വച്ച്‌ നടത്തും. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്‌.

പരീക്ഷാഫലം

2017 മേയില്‍ നടത്തിയ ഒന്നാം സെമസ്‌റ്റര്‍ എം. ഫില്‍ ബിസിനസ്‌ സ്‌റ്റഡീസ്‌ (റഗുലര്‍/സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷമപരിശോധനയ്‌ക്കുള്ള അപേക്ഷകള്‍ സെപ്‌റ്റംബര്‍ 8 വരെ സ്വീകരിക്കും.

2017 ജനുവരിയില്‍ നടത്തിയ മൂന്നാം സെമസ്‌റ്റര്‍ എം. എസ്സി. ഫിസിക്‌സ് (സി. എസ്‌. എസ്‌. റഗുലര്‍/സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷമപരിശോധനയ്‌ക്കുമുള്ള അപേക്ഷകള്‍ സെപ്‌റ്റംബര്‍ 8 വരെ സ്വീകരിക്കും.

2016 ജൂലൈയില്‍ നടത്തിയ എം. എസ്സി. ഹോം സയന്‍സ്‌ ഫാമിലി ആന്‍ഡ്‌ കമ്മ്യൂണിറ്റി സയന്‍സ്‌, ഫുഡ്‌ സര്‍വീസ്‌ മാനേജ്‌മെന്റ്‌ ആന്‍ഡ്‌ ഡയറ്റിറ്റിക്‌സ് (നോണ്‍ സി. എസ്‌. എസ്‌. സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷമപരിശോധനയ്‌ക്കുമുള്ള അപേക്ഷകള്‍ സെപ്‌റ്റംബര്‍ 8 വരെ സ്വീകരിക്കും.

Ads by Google
Advertisement
Saturday 26 Aug 2017 01.36 AM
YOU MAY BE INTERESTED
TRENDING NOW