Wednesday, September 13, 2017 Last Updated 3 Min 22 Sec ago English Edition
Todays E paper
Ads by Google
Friday 25 Aug 2017 08.33 PM

നിന്നെ എന്റെ ജീവിതത്തില്‍ ലഭിച്ചത് അനുഗ്രഹമാണ്: ഭര്‍ത്താവിന്റെ രണ്ടാം ഭാര്യയെക്കുറിച്ചു മുന്‍ ഭാര്യ എഴുതിയ കുറിപ്പ് വൈറലാകുന്നു

uploads/news/2017/08/140248/mtor.jpg

ഭര്‍ത്താവിന്റെ രണ്ടാം ഭാര്യയെ ശത്രുവായി കാണുന്നവരാണു മുന്‍ ഭാര്യമാര്‍. അങ്ങനെയുള്ളവര്‍ വായിച്ചിരിക്കണം ഈ ഫേസ്ബുക്ക് പോസ്റ്റ്. പരസ്പരം ജീവനു തുല്യം സ്‌നേഹിക്കുന്ന ഒരു പുരുഷന്റെ ആദ്യ ഭാര്യയും രണ്ടാം ഭാര്യയും. മുന്‍ ഭര്‍ത്താവിന്റെ ഇപ്പോഴത്തെ ഭാര്യയായ ഡക്കോട്ടയെ പ്രകൃത്തിച്ചു കൊണ്ടു ഹെയ്‌ലി ഇട്ട പോസ്റ്റാണു വൈറലായത്. തന്റെ മകള്‍ക്ക് ഒരു നല്ല അമ്മയെ കിട്ടിയതില്‍ താന്‍ ഭാഗ്യവതിയാണ് എന്ന് ആദ്യ ഭാര്യ പറയുന്നു. അവര്‍ പറയുന്നത് ഇങ്ങനെ.

‘‘ആളുകൾ പലപ്പോഴും എന്നോടു ചോദിച്ചിട്ടുണ്ട്, എങ്ങനെയാണ് മുൻഭർത്താവും അദ്ദേഹത്തിന്റെ ഭാര്യയും ഞാനും എന്റെ ഭർത്താവും ഇത്ര സുഗമമായി രക്ഷകർത്തൃത്വം നിറവേറ്റുന്നതെന്ന്. എന്റെ ഉത്തരം ലളിതമാണ്, എന്തെന്നാൽ ഞങ്ങൾ മകളെ അത്രത്തോളം സ്നേഹിക്കുന്നു. ഞങ്ങളെല്ലാം അവളെ ഒരുപോലെ സ്നേഹിക്കുന്നു, ആർക്കും അതിനെ തടയാനുമാകില്ല. എന്റെ മകൾ അവളുടെ രണ്ടാനമ്മയെയും മമ്മി എന്നാണു വിളിക്കുന്നത്. എനിക്കതിൽ യാതൊരു പ്രശ്നവുമില്ല, കാരണം മകൾ അവളെ അത്രത്തോളം സ്നഹിക്കുന്നുണ്ട്. അവൾക്കു വേണ്ടി എല്ലാസമയവും കൂടെയുണ്ട്, അവളെ പരിചരിക്കുന്ന, അവൾക്കൊപ്പം കളിക്കുന്ന, എങ്ങനെ പെരുമാറണമെന്നു പഠിപ്പിക്കുന്ന, ജീവിതത്തെക്കുറിച്ചു പഠിപ്പിക്കുന്ന, ഉറങ്ങുംമുമ്പ് കെട്ടിപ്പിടിച്ച് ഉമ്മകൾ നൽകുന്ന, ഒരമ്മയെപ്പോലെ എല്ലാം ചെയ്യുന്ന അവളുടെ മമ്മി. ജന്മം നല്‍കാത്ത ഒരു കുഞ്ഞിനെ സ്വന്തമായി കണ്ട് അവളുടെ അമ്മയാകാൻ വളരെ കുറച്ചു മാത്രമേ കഴിയൂ.

എ​ന്റെ കുഞ്ഞിനെക്കൊണ്ട് വേറൊരു സ്ത്രീയെ മമ്മി എന്നു വിളിപ്പിക്കില്ലെന്ന് പല സ്ത്രീകളും പറയുന്നതു കേട്ടിട്ടുണ്ട്. പക്ഷേ അതു നിങ്ങളുടെ സ്വാർഥതയാണ്. നിങ്ങളുടെ മകളെ സ്വന്തം കുഞ്ഞിനെപ്പോലെ സ്നേഹിക്കാനും അവരെ വളർത്താനും ഉതകുന്ന ഒരു സ്ത്രീയെ നിങ്ങളുടെ മുൻഭർത്താവിനു കിട്ടിയാൽ എന്തുകൊണ്ട് അവർ സ്നേഹിക്കുന്ന ആ സ്ത്രീയെ മമ്മി എന്നു വിളിക്കാൻ മാത്രം അനുവദിക്കുന്നില്ല? ഞാനൊരിക്കലും എന്റെ മകളോടു പറഞ്ഞിട്ടില്ല രണ്ടാനമ്മയെ മമ്മി എന്നു വിളിക്കരുതെന്ന്, കാരണം അതവളെ ഒരുപാടു വേദനിപ്പിക്കും. മകൾ മാത്രമല്ല അവളുടെ രണ്ടാനമ്മയെ സ്നേഹിക്കുന്നത്, എനിക്കും അവരെ ഒരുപാടിഷ്ടമാണ്. അവൾ എന്റെ നല്ല സുഹൃത്തുക്കളിലൊരാളാണ് പല കാര്യങ്ങളിലും ഞാൻ അവളെ ആശ്രയിച്ചിട്ടുണ്ട്. എനിക്കറിയാവുന്ന കരുത്തരായ സ്ത്രീകളിലൊരാളാണ് അവൾ, ഞാൻ എന്നും അവളോടു കടപ്പെട്ടിരിക്കും. ഒന്നിലധികം രക്ഷിതാക്കൾക്കിടയിൽ സമാധാനപൂർണമായ പാരന്റിങ് സാധ്യമല്ലെന്ന് എന്നോടു പറയരുത്, കാരണം എനിക്കറിയാം അതു സാധ്യമാണെന്ന്, ഞാൻ എന്നും അതു ചെയ്യുന്നുമുണ്ട്. ചിത്രത്തിലുള്ളത് ഞങ്ങളുടെ മകളും അവളുടെ രണ്ട് അമ്മമാരുമാണ്. സ്കൂളിലെ ആദ്യദിനത്തിൽ അവളെ കൈകോർത്തുപിടിച്ച് സ്കൂളിലേക്കു നയിക്കുക്കയാണവർ’’.

ഹെയ്‌ലിയുടെ ഹൃദ്യമായ ഫേസ്ബുക് പോസ്റ്റിനു മറുപടിയുമായി മുൻഭർത്താവിന്റെ ഭാര്യയായ ഡക്കോട്ട പിറ്റ്മാനും രംഗത്തെത്തി. ‘‘ഞാൻ നിന്നെ ഒരുപാടു സ്നേഹിക്കുന്നുണ്ട്, നിന്നെ എന്റെ ജീവിതത്തിൽ ലഭിച്ചതുതന്നെ അനുഗ്രഹമായാണു കാണുന്നത്. നിങ്ങളില്ലായിരുന്നുവെങ്കിൽ ഞാൻ എങ്ങനെ പല കാര്യങ്ങളെയും തരണം ചെയ്യുമായിരുന്നുവെന്ന് എനിക്കറിയില്ല. എന്നെ സ്വീകരിക്കുന്നതിലും റേച്ചലിനെ എന്റെ സ്വന്തം മകളെപ്പോലെ സ്നേഹിക്കാൻ അനുവദിക്കുന്നതിലും ഒരുപാടു നന്ദി. നിങ്ങൾ എന്റെ കുടുംബം തന്നെയാണ്. ഒരുപാട് അമ്മമാർക്കൊന്നും ഇങ്ങനെയാകുവാൻ കഴിയില്ല. നിനക്കും റേച്ചലിനും എത്ര നന്ദി പറഞ്ഞാലും തീരില്ല.''

Ads by Google
Advertisement
Friday 25 Aug 2017 08.33 PM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW