Thursday, February 22, 2018 Last Updated 12 Min 9 Sec ago English Edition
Todays E paper
Ads by Google
Friday 25 Aug 2017 05.10 PM

ആറു കോടി അനുയായികള്‍, 250ല്‍ അധികം ആശ്രമങ്ങള്‍, സ്‌റ്റേജ് 'ഷോ'കളെ ഇളക്കിമറിക്കുന്നയാള്‍: പല വേഷം കെട്ടിയാടിയ 'ഫ്രീക്കന്‍' ആള്‍ദൈവം

Gurmeet Ram Rahim Singh,History, Rape case

ന്യൂഡല്‍ഹി: സിനിമാഭിനയവും, സ്‌റ്റേഷ് ഷോകളുമായി തരംഗത്തിനൊപ്പം വിവാദം സൃഷ്ടിച്ച പുതിയ കാലത്തെ 'ഫ്രീക്കന്‍' ആള്‍ദൈവമാണ് ബലാത്‌സംഗ കേസില്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ ഗുര്‍മീത് റാം റഹിം സിങ്. ലോകമെമ്പാടും 250 ല്‍ അധികം ആശ്രമങ്ങള്‍, ആറു കോടി അനുയായികളുമുള്ള നേതാവാണ് ഗുര്‍മീത് റാം.

കിമിനല്‍ ആള്‍ദൈവം പല വേഷങ്ങള്‍ കെട്ടിയാടിയ വേഷങ്ങള്‍ പലതാണ്. 1948 ല്‍ രൂപീകരിച്ച ദേരാ സച്ചാ സൗദയെന്ന സംഘടനയുടെ തലവനായി 91 ലാണ് ഗുര്‍മീത് എത്തുന്നത്. സിഖ് മതത്തിലെ യാഥാസ്ഥിതിക ചിന്തകളെ കുടുതല്‍ രൂക്ഷമായി എതിര്‍ത്തുകൊണ്ടാണ് വിവാദ നായകന്റെ കടന്നുവരവ്. ആ സ്ഥാപനം മതസ്ഥാപനമായി വളരുകയായിരുന്നു.

തന്നെ എതിര്‍ക്കുന്നവരെ പ്രതിരോധിക്കാന്‍രാഷ്ട്രീയ സമാജ് സേവ എന്ന പേരില്‍ സ്വന്തമായി സുരക്ഷാ സേന രൂപീകരിച്ചു. ആള്‍ദൈവത്തിന്റെ സൈന്യത്തില്‍ നിലവില്‍ 10000 പേരുണ്ടെന്നാണ് കണക്ക്. ഭിന്നലിംഗക്കാര്‍ക്കുവേണ്ടി സംസാരിച്ചും, ലൈംഗീക തൊഴിലാളികളുടെ വിവാഹം നടത്തിയുമൊക്കെ ജനപ്രീതി നേടുകയായിരുന്നു. ജനപ്രീതി കൂടിയതോടെ രാഷ്ട്രീയ പാര്‍ട്ടികളും ആള്‍ദൈവത്തെ നോട്ടമിട്ടു തുടങ്ങി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഗുര്‍മീത് പിന്തുണ ബിജെപിക്ക് നല്‍കി.

മെസഞ്ചര്‍ ഓഫ് ഗോഡ്, ദ വാരിയര്‍ ഓഫ് ലയണ്‍ ഹാര്‍ട്ട് തുടങ്ങിയ സിനിമകള്‍ തനിക്ക് നായകനായി അഭിനയിക്കാന്‍ ഗുര്‍മീത് എടുക്കുകയായിരുന്നു. അനീതിക്കെതിരെ പോരാടുന്ന സൂപ്പര്‍ ഹീറോ ആയിട്ടായിരുന്നു നായകന്റെ സിനിമകള്‍. ഗുര്‍മീത് റാം സിങ് സ്വാമി എന്നത് വിവാദത്തിന്റെ പര്യായമാണ്. തൊട്ടതെല്ലാം വിവാദമാക്കുന്ന പഞ്ചാബിലും, ഹരിയാനയിലും ലക്ഷക്കണക്കിന് അനുയായികളുള്ള ആള്‍ദൈവം ഇനി അഴിക്കുള്ളിലേയ്ക്ക്...ജീവിതത്തില്‍ കെട്ടിയാടിയ വേഷങ്ങള്‍ അഴിച്ച് ഇനി അഴിക്കുള്ളിലേയ്ക്ക്...

Ads by Google
Friday 25 Aug 2017 05.10 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW