Tuesday, October 31, 2017 Last Updated 1 Min 4 Sec ago English Edition
Todays E paper
Ads by Google
Friday 25 Aug 2017 05.07 PM

കേരളം നമ്പര്‍ വണ്‍ പ്രചാരണവുമായി മലയാളി യുവാവ് യൂറോപ്പില്‍ പര്യടനം തുടങ്ങി

uploads/news/2017/08/140224/usa250817f.jpg

പാരീസ്: അടുത്തിടെയായി വാര്‍ത്താ മാധ്യമങ്ങളിലും, ഫേസ്ബുക്കിലും നിറഞ്ഞു നിന്ന ' കേരളം നമ്പര്‍ വണ്‍ ' എ കാമ്പയിന്റെ പ്രചാരണത്തിനായി ദുബായില്‍ നിന്നും മലയാളി യുവാവ് യൂറോപ്പിലെത്തി. പോളണ്ടില്‍ നിന്നാണ് പ്രചാരണം തുടങ്ങുന്നത്. യൂറോപ്പിലെ 10 രാജ്യങ്ങളിലൂടെ സഞ്ചരിച്ചാണ് പ്രചാരണം പൂര്‍ത്തിയാക്കുന്നത്.

കാസര്‍ഗോഡ് സ്വദേശിയും കഴിഞ്ഞ നാല് കൊല്ലമായി ദുബായില്‍ ജോലിക്കാരനുമായ വിപിന്‍ കുമാറാണ്, കേരളത്തെ ഉയര്‍ത്തിക്കാട്ടുന്ന ഈ വ്യത്യസ്ത പരിപാടിയുമായി മുന്നിട്ടിറങ്ങിയത്.

തൊടുപുഴ സ്വദേശിയും ഡിസൈനറുമായ സജിത്ത് പ്രഭന്‍ ഫേസ്ബുക്കില്‍ തുടങ്ങി വെച്ച 'കേരളം നമ്പര്‍ വണ്‍' കാമ്പയിന്‍ പിന്നീട് സൈബര്‍ ലോകവും മാധ്യമങ്ങളും ഏറ്റെടുക്കുകയായിരുന്നു. ഏകദേശം നാലു ലക്ഷത്തോളം ആളുകള്‍ ഇതിനോടകം ഫേസ്ബുക്കില്‍ ഈ ഡിസൈന്‍ പ്രൊഫൈല്‍ ചിത്രമാക്കി മാറ്റിയിട്ടുണ്ട്.

തുടര്‍ന്നാണ് ഈ ആശയവുമായി യൂറോപ്പിലുടനീളം സഞ്ചരിച്ച് കേരളത്തിന്റെ മഹത്വം വിദേശികള്‍ക്ക് പരിചയപ്പെടുത്തുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെ വിപിന്‍ യാത്ര തുടങ്ങിയത്. പാരീസ്, ബര്‍ലിന്‍, ആംസ്റ്റര്‍ഡാം ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ വിദേശികള്‍ക്കൊപ്പം മലയാളികളുമായും വിപിന്‍ സംവദിക്കും.

കേരളത്തിന്റെ യൂറോപ്യന്‍ രാജ്യങ്ങളുമായി കിടപിടിക്കുതാണെ കണ്ടെത്തലുകളും, ഉയര്‍ ജീവിത നിലവാരം, പൂര്‍ണമായും ഡിജിറ്റലായ സംസ്ഥാനം, സാക്ഷരതയില്‍ ഓം സ്ഥാനം തുടങ്ങിയ ആശയങ്ങള്‍ വിവിധ ആളുകളുമായി പങ്കുവെയ്ക്കാനാണ് പരിപാടിയിലുള്ളത്.

ജോസ് കുമ്പിളുവേലില്‍

Ads by Google
Advertisement
Friday 25 Aug 2017 05.07 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW