Friday, June 01, 2018 Last Updated 8 Min 23 Sec ago English Edition
Todays E paper
Ads by Google
Friday 25 Aug 2017 03.58 PM

ഒരു പ്രൊഡ്യൂസറെയും കുത്തുപാള എടുപ്പിച്ചിട്ടില്ല - ശശി പൊതുവാള്‍

സിനിമയെക്കുറിച്ച് യാതൊരുവിധ ധാരണയുമില്ലാതെ സിനിമ നിര്‍മ്മിക്കാന്‍ തയാറാവുന്ന നിര്‍മാതാക്കളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന വര്‍ത്തമാനകാലത്ത് പ്രലോഭനങ്ങളില്‍ കുടുങ്ങി കോടികള്‍ നഷ്ടപ്പെട്ടുവെന്ന് വിലപിക്കുന്ന നിര്‍മ്മാതാക്കളും മലയാളസിനിമയിലെ നിത്യസാന്നിധ്യമാണ്.
uploads/news/2017/08/140216/CiniINWSasipothuval.jpg

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ശശി പൊതുവാള്‍ സിനിമയിലെത്തിയിട്ട് പതിനെട്ടുവര്‍ഷം പിന്നിടുന്നു. മലയാളത്തിനു പുറമെ ഏഴു ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ നിര്‍മ്മാണനിയന്ത്രണം നിര്‍വഹിച്ച ശശി പൊതുവാളിന് വൈവിധ്യമാര്‍ന്ന അനുഭവങ്ങളാണ് സിനിമ സമ്മാനിച്ചത്.

സിനിമയെക്കുറിച്ച് യാതൊരുവിധ ധാരണയുമില്ലാതെ സിനിമ നിര്‍മ്മിക്കാന്‍ തയാറാവുന്ന നിര്‍മാതാക്കളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന വര്‍ത്തമാനകാലത്ത് പ്രലോഭനങ്ങളില്‍ കുടുങ്ങി കോടികള്‍ നഷ്ടപ്പെട്ടുവെന്ന് വിലപിക്കുന്ന നിര്‍മ്മാതാക്കളും മലയാളസിനിമയിലെ നിത്യസാന്നിധ്യമാണ്.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ഗൈഡ് ലൈന്‍ പോലും അവഗണിച്ച് സിനിമ നിര്‍മ്മിക്കാനെത്തി കുത്തുപാളയെടുക്കുന്ന നിര്‍മ്മാതാക്കളുടെ എണ്ണം വര്‍ദ്ധിച്ചുവരുമ്പോള്‍ നിര്‍മ്മാതാവിന്റെ മനസ്സറിഞ്ഞ് സഹായിയായി നിലകൊള്ളുന്ന പ്രൊഡക്്ഷന്‍ കണ്‍ട്രോളര്‍മാരുടെ ഇടപെടലുകള്‍ക്കും പ്രാധാന്യമുണ്ട്.

വരിക്കാശ്ശേരി മനയില്‍ ചിത്രീകരണം നടന്ന പ്രേമാഞ്ജലിയെന്ന ചിത്രത്തിന്റെ സെറ്റിലാണ് ശശി പൊതുവാളിനെ കണ്ടത്. സിനിമാമംഗളത്തിന്റെ വായനക്കാരുമായി ശശി പൊതുവാള്‍ സംസാരിക്കുന്നു.

? നിര്‍മ്മാണ നിയന്ത്രണ ശാഖയില്‍ പതിനെട്ടുവര്‍ഷം പിന്നിടുന്ന ശശി പൊതുവാളിന് ഇന്നത്തെ അവസ്ഥയെക്കുറിച്ച് എന്തു തോന്നുന്നു.


ഠ ഓരോ ഘട്ടങ്ങളിലും ചലച്ചിത്ര മേഖലയില്‍ ഒട്ടേറെ മാറ്റങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇത്തരം മാറ്റങ്ങള്‍ പുതിയ കാര്യങ്ങള്‍ പഠിക്കാനും പ്രേരിപ്പിക്കുന്നുണ്ട്. ഉദ്ദേശിക്കുന്ന ബഡ്ജറ്റിനകത്തുനിന്ന് പ്രൊഡ്യൂസറുടെ മനസ്സറിഞ്ഞ് സിനിമ ചെയ്യാന്‍ സന്നദ്ധനാവുകയെന്നതാണ് പ്രൊഡക്്ഷന്‍ കണ്‍ട്രോളറുടെ ജോലി.

പലരുടെയും കൂടെ വര്‍ഷങ്ങളോളം ജോലി ചെയ്ത് ഒരുപാട് കാര്യങ്ങള്‍ പഠിച്ചാണ് മാനേജരില്‍നിന്നു മാറി പ്രൊഡക്്ഷന്‍ എക്‌സിക്യൂട്ടീവും പ്രൊഡക്്ഷന്‍ കണ്‍ട്രോളറുമൊക്കെയാവുന്നത്. പക്ഷേ ഇന്നത്തെ കാലത്ത് ഈ മേഖലയിലേക്ക് കടന്നുവരുന്നവര്‍ക്ക് അനുഭവങ്ങള്‍ കൂടി ഉണ്ടാവേണ്ടത് അനിവാര്യമാണ്.

? താങ്കള്‍ ഈ മേഖലയിലേക്ക് വരാനുണ്ടായ സാഹചര്യത്തെക്കുറിച്ച്...


ഠ യഥാര്‍ത്ഥത്തില്‍ ഞാന്‍ കണ്‍സ്ട്രക്്ഷന്‍ മേഖലയിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. എറണാകുളത്ത് എഫ്.എ.സി.ടി.യിലെ കരാര്‍ വര്‍ക്കുകള്‍ ഏറ്റെടുത്ത് നടത്തുന്ന കോണ്‍ട്രാക്ടറായിരുന്നു.

എന്നാല്‍ കണ്‍സ്ട്രക്്്ഷന്‍ മേഖല പ്രതിസന്ധി നേരിട്ട ഘട്ടത്തില്‍ എന്റെ ജ്യേഷ്ഠനും നടനും പ്രൊഡക്്ഷന്‍ കണ്‍ട്രോളറുമായ നന്ദു പൊതുവാളാണ് ഈ മേഖലയിലേക്ക് എന്നെ കൈപിടിച്ചുയര്‍ത്തിയത്. സെവന്‍ ആര്‍ട്‌സിന്റെ വാപ്പയെന്ന മെഗാസീരിയലിലാണ് മാനേജരായി ഈ ജോലിയില്‍ ഹരിശ്രീ കുറിച്ചത്. പിന്നീട് വാത്സല്യം എന്ന മെഗാസീരിയലിന്റെയും മാനേജരായിരുന്നു.

? മെഗാ സീരിയലുകളില്‍നിന്നും സിനിമയിലേക്കുള്ള അരങ്ങേറ്റം...


ഠ മെഗാസീരിയലുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോഴാണ് ജ്യേഷ്ഠന്റെ നിര്‍ദ്ദേശപ്രകാരം സിനിമയിലേക്ക് കടന്നുവന്നത്. 'വാണ്ടഡ്' എന്ന ചിത്രത്തില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറായിരുന്ന ആര്‍.കെ. നായരുടെ കീഴില്‍ മാനേജരായാണ് സിനിമയിലേക്കു വന്നത്.

പിന്നീട് സെവന്‍ ആര്‍ട്‌സ് മോഹന്‍, അനില്‍ മാത്യു, ജ്യേഷ്ഠനായ നന്ദു പൊതുവാള്‍ എന്നിവരുടെയൊപ്പം നിരവധി ചിത്രങ്ങളില്‍ വര്‍ക്ക് ചെയ്തു. ഈ മേഖലയെക്കുറിച്ച് കൂടുതല്‍ പഠിക്കാനും സ്വതന്ത്രമായി പടം ചെയ്യാനുമുള്ള ആത്മവിശ്വാസം നല്‍കിയത് എന്റെ ഗുരുനാഥന്മാരാണ്.

? മലയാളത്തില്‍ താങ്കള്‍ ചെയ്ത ശ്രദ്ധേയമായ ചിത്രങ്ങളെക്കുറിച്ച്..


ഠ 'പ്രിയപ്പെട്ട നാട്ടുകാരെ' എന്ന ചിത്രത്തിലൂടെയാണ് ഞാന്‍ പ്രൊഡക്്ഷന്‍ കണ്‍ട്രോളറായത്. തുടര്‍ന്ന് ഇരുപതോളം മലയാളം സിനിമകളില്‍ പ്രൊഡക്്ഷന്‍ കണ്‍ട്രോളറായിരുന്നു.

സംസ്ഥാന ദേശീയ അംഗീകാരങ്ങള്‍ നേടിയ മേല്‍വിലാസം സിദ്ധാര്‍ത്ഥ് ശിവയുടെ നൂറ്റിയൊന്ന് ചോദ്യങ്ങള്‍, ശിവപ്രസാദിന്റെ സ്ഥലം തുടങ്ങിയ ചിത്രങ്ങളുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഞാനായിരുന്നു.

Ads by Google
Loading...
TRENDING NOW