Sunday, May 20, 2018 Last Updated 3 Min 49 Sec ago English Edition
Todays E paper
Ads by Google
Friday 25 Aug 2017 03.16 PM

"ജന്മജന്മാന്തരങ്ങളായി അനുഭവിക്കുന്ന കര്‍മ്മദോഷമാണ് സുകൃതക്ഷയം"; അതു കണ്ടെത്തുന്നതിനുള്ള ഉപാധിയാണ് ജ്യോതിഷം

'' ശിവക്ഷേത്രത്തില്‍ തിങ്കളാഴ്ചയും ദേവീ ക്ഷേത്രത്തില്‍ വെളളിയാഴ്ചയും നിര്‍മ്മാല്യം കണ്ടു തൊഴാനും 41 വെള്ളിയാഴ്ച അടുപ്പിച്ച് വ്രതമനുഷ്ഠിക്കാനും നിര്‍ദ്ദേശിച്ചു. വ്രതാരംഭം മുതല്‍ മത്സ്യമാംസാദികള്‍ ഉപേക്ഷിച്ച്, ദിവസവും രാവിലെ നിലവിളക്കില്‍ നെയ്യൊഴിച്ച് 5 തിരിയിട്ട് കത്തിച്ച് അതിന്റെ മുമ്പിലിരുന്ന് സ്വയംവര മന്ത്രം 108 പ്രാവശ്യം ജപിച്ച് അര്‍ച്ചന നടത്താനും നിര്‍ദ്ദേശിച്ചു. ''
uploads/news/2017/08/140211/joythi250817a.jpg

ധാരാളം പ്രശ്‌നങ്ങളും അതില്‍നിന്നുണ്ടായ ആധിവ്യാധികളോടും കൂടിയാണ് ഒരാള്‍ ജ്യോതിഷിയെത്തേടിയെത്തുന്നത്. പ്രശ്‌നം എന്തുതന്നെയായാലും പരിഹരിക്കാന്‍ പറ്റുന്നതോ, പറ്റാത്തതോ ആകട്ടെ അവരെ ആശ്വസിപ്പിക്കലാണ് ജ്യോതിഷി ആദ്യം ചെയ്യേണ്ടത്.

വേവലാതിയോടെയെത്തുന്നയാളെ കാണുമ്പോള്‍ തന്നെ നല്ലൊരു കര്‍മ്മിക്ക് ഏറെക്കുറേ കാര്യങ്ങള്‍ മനസ്സിലാകും. കുറ്റാക്കുറ്റിരുട്ടത്ത് ചൂട്ട് കത്തിച്ചാല്‍ ഒരു വഴിയാത്രക്കാരന് റോഡിലെ കുണ്ടും കുഴിയും കണ്ട് മാറി നടക്കാം. അതാണ് ജ്യോതിഷത്തില്‍നിന്നു കിട്ടുന്നതും.

കഠിന മനോവേദനയോടെ എത്തുന്നവരെ ആശ്വസിപ്പിച്ചശേഷം അവരുടെ ഗ്രഹനില നോക്കിയും കവടി ഉപയോഗിച്ചും സമാധാനത്തോടെ മടങ്ങാനുള്ള അവസരം ഒരുക്കുകയും വേണം.

ഇവിടെയെത്തിയ ഒരാളുടെ മനോവിഷമം: അയാള്‍ പല ജ്യോതിഷികളേയും കണ്ടു. അവര്‍ പറഞ്ഞ കര്‍മ്മങ്ങളെല്ലാം ചെയ്തു. യാതൊരു ഫലവും കിട്ടിയില്ല. കൈയില്‍ അവശേഷിച്ചിരുന്ന സമ്പാദ്യം തീര്‍ന്നുകിട്ടിയതു മാത്രം മിച്ചം.

പ്രശ്‌നം ഇതാണ്. അവരുടെ തറവാട്ടില്‍ തലമുറകളായി വിവാഹം കഴിക്കാതെ ഒന്നോ, ഒണ്ടോ പേര്‍ നിന്നു പോകുന്നു. ഇപ്പോള്‍ ഈ വന്നയാളുടെ ഊഴമെത്തി. ഇയാള്‍ക്ക് 35 വയസ്സായി.

മൂത്ത ജ്യേഷ്ഠന് 39 ഉം. രണ്ടുപേര്‍ക്കും വിവാഹം നടന്നിട്ടില്ല. ജ്യോതിഷികള്‍ പറഞ്ഞ എല്ലാ പൂജകളും പ്രാര്‍ത്ഥനകളും നടത്തി. വിവാഹം മാത്രം തഥൈവ. ഞങ്ങളുടെ വിവാഹം നടക്കുമോ അതാണവരുടെ ചോദ്യം.

ഉറപ്പില്ല; വിശ്വസിക്കുകയാണെങ്കില്‍ ശ്രമിക്കാം എന്നറിയിച്ചശേഷം തലമുറകളായി ഈ കുടുംബത്തിന് സംഭവിച്ച ദുരിതം എന്താണെന്ന് മനസ്സിലാക്കാനുള്ള ശ്രമമായി. അതിന് നമ്മുടെ ഋഷിമാര്‍ നേടിത്തന്ന വേദമാകുന്ന മുത്തിലെ ഒരേടാണ് ജ്യോതിഷം. അതിലുണ്ട് നമ്മളെ സമീപിക്കുന്നവര്‍ക്ക് പകര്‍ന്നു നല്‍കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം.

അതു കണ്ടെത്താന്‍ അയാളുടെ ജാതകം നോക്കിയാല്‍ മതി. ആ നിരീക്ഷണത്തിലൂടെ പാപബന്ധവും സുകൃതക്ഷയവും മനസ്സിലാക്കി, പശ്ചാത്താപ പ്രാര്‍ത്ഥനയിലൂടെയും പരിഹാരത്തിലൂടെയും അവരെ ലക്ഷ്യത്തിലെത്തിക്കാം. പിന്നെ അതിനുള്ള ഒരുക്കങ്ങളായി.

കുടുംബ ദൈവങ്ങളെ പ്രീതിപ്പെടുത്താനും പിതൃശാന്തിക്കുമുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കി. പിതൃക്കളുടെ ആത്മശാന്തിക്കായി ബലിയിട്ട് കുറഞ്ഞത് 5 പേര്‍ക്കെങ്കിലും അന്നദാനം നടത്താന്‍ പറഞ്ഞു. അതെല്ലാം കഴിഞ്ഞ്, സ്വയം പൂജകള്‍ നിര്‍ദ്ദേശിച്ചു.

നിങ്ങള്‍ പണം ചെലവാക്കണ്ടാ. കര്‍മ്മദോഷം മാറ്റിയെടുക്കാനുള്ള ശ്രമം നടത്തുക. ശിവക്ഷേത്രത്തില്‍ തിങ്കളാഴ്ചയും ദേവീ ക്ഷേത്രത്തില്‍ വെളളിയാഴ്ചയും നിര്‍മ്മാല്യം കണ്ടു തൊഴാനും 41 വെള്ളിയാഴ്ച അടുപ്പിച്ച് വ്രതമനുഷ്ഠിക്കാനും നിര്‍ദ്ദേശിച്ചു.

വ്രതാരംഭം മുതല്‍ മത്സ്യമാംസാദികള്‍ ഉപേക്ഷിച്ച്, ദിവസവും രാവിലെ നിലവിളക്കില്‍ നെയ്യൊഴിച്ച് 5 തിരിയിട്ട് കത്തിച്ച് അതിന്റെ മുമ്പിലിരുന്ന് സ്വയംവര മന്ത്രം 108 പ്രാവശ്യം ജപിച്ച് അര്‍ച്ചന നടത്താനും നിര്‍ദ്ദേശിച്ചു.

41 ദിവസം തുടര്‍ച്ചയായി ചെയ്യാന്‍ നിര്‍ദ്ദേശിച്ചു. പറഞ്ഞ പ്രകാരം അവര്‍ വ്രതശുദ്ധിയോടെ കര്‍മ്മങ്ങള്‍ ചെയ്തുകൊണ്ടിരുന്നു. 21 വെള്ളിയാഴ്ച എത്തിയപ്പോള്‍ ഒരാളുടെ വിവാഹം നടന്നു. അടുത്താള്‍ക്കും താമസിയാതെ വിവാഹം ഉറപ്പിക്കുകയും ചെയ്തു. ആളേറെ ചെല്ലുന്നതിനേക്കാളും ഗുണം താനേറെ ചെല്ലുന്നതാണെന്ന് മനസ്സിലാക്കി. അവനവന്‍ മനംനൊന്ത് പ്രാര്‍ത്ഥിക്കുമ്പോള്‍ ഏതു ദോഷവും തീര്‍ന്നുകിട്ടുമെന്നുള്ളതിന് ഒരുദാഹരണമാണിത്.

ജ്യോതിഷം ഒരു ശാസ്ത്രമാണ്. ജന്മജന്മാന്തരങ്ങളായി ഓരോരുത്തരും അനുഭവിക്കുന്ന കര്‍മ്മദോഷമാണ് സുകൃതക്ഷയം. അതു കണ്ടെത്തുന്നതിനുള്ള ഉപാധിയാണ് ജ്യോതിഷം.

തനിക്കും തന്റെ കുടുംബത്തിനും ആര്‍ഭാടമായി ജീവിക്കാനുള്ള ഉപാധിയായി ജ്യോതിഷത്തെ കണ്ടാല്‍ അതും വരുംകാലത്ത് പാപമോ, സുകൃതക്ഷയമോ ഒക്കെയായി മാറാം. ജ്യോതിഷം അതിന്റെ പരിശുദ്ധിയോടെ കൈകാര്യം ചെയ്താല്‍ ഐശ്വര്യം വര്‍ദ്ധിക്കും. വര്‍ദ്ധിപ്പിക്കാനും സാധിക്കും.

എല്‍. ഗോമതി അമ്മ
(റിട്ട. ടീച്ചര്‍)

Ads by Google
Friday 25 Aug 2017 03.16 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW