Sunday, February 25, 2018 Last Updated 7 Min 47 Sec ago English Edition
Todays E paper
Ads by Google
Friday 25 Aug 2017 12.51 PM

ഐഫോണിന്റെ ഏറ്റവും പുതിയ പതിപ്പ് സെപ്റ്റംബര്‍ 12ന് പുറത്തിക്കിയേക്കും

 iPhone 8, September 12

ആപ്പിളിന്റെ ഏറ്റവും പുതിയ ഹാന്‍ഡ്സെറ്റ് സെപ്റ്റംബര്‍ 12ന് അവതരിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ ആദ്യ പകുതിയില്‍ തന്നെ ഐഫോണ്‍ 8 അവതരിപ്പിച്ചേക്കുമെന്നാണ് മാക്4എവര്‍ വെബ്സൈറ്റുകളും പ്രവചിക്കുന്നത്. ഐഫോണ്‍ 7, 7 പ്ലസും ഇതിന്റെ കൂടെ തന്നെ ഇറങ്ങും. സെപ്റ്റംബര്‍ 22 മുതല്‍ ഇത് വിപണിയില്‍ ഇറക്കും.

64 ജിബി, 256 ജിബി, 512 ജിബി സ്റ്റോറേജ് വേരിയന്റുകളിലായിരിക്കും ഐഫോണ്‍ 8 അവതരിപ്പിക്കുക എന്നും സൂചനയുണ്ട്. ഒഎല്‍ഇഡി സ്‌ക്രീനും സ്റ്റോറേജിലെ മാറ്റങ്ങളുമായിരിക്കും പ്രധാന സവിശേഷതകള്‍. 4.70 ഇഞ്ച് ഡിസ്പ്ലെ, ഐഒഎസ് 11,ക്വാഡ് കോര്‍ പ്രോസസര്‍, 3 ജിബി റാം എന്നിവയാണ് പ്രതീക്ഷിക്കുന്ന മറ്റു ഫീച്ചറുകള്‍. വയര്‍ലെസ് ചാര്‍ജിങ്, OLED ബെസല്‍ലെസ്സ് പാനല്‍, AR ശേഷിയുള്ള ഒരു ലംബ ഡ്യുവല്‍ ക്യാമറ, 3റ സെന്‍സിങ് ഫ്രണ്ട് ആന്‍ഡ് റിയര്‍ ക്യാമറ, ഫേഷ്യല്‍ റെക്കഗ്നേഷന്‍, മികച്ച വാട്ടര്‍പ്രൂഫ് സംവിധാനം പ്രതീക്ഷിക്കുന്ന ഹാന്‍ഡ്സെറ്റില്‍ ഹോം ബട്ടണ്‍ ഉണ്ടായിരിക്കില്ല. 1200 ഡോളര്‍ ആണ് ഫോണിന്റെ വില എന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ഫോണ്‍ യുഎസിലാണ് ഇറങ്ങുന്നത്. ഇന്ത്യയില്‍ ഒക്ടോബറില്‍ എത്തുമെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.

Ads by Google
TRENDING NOW