Friday, June 08, 2018 Last Updated 9 Min 42 Sec ago English Edition
Todays E paper
Ads by Google
Thursday 24 Aug 2017 10.31 PM

സര്‍വ്വകലാശാലാ വാര്‍ത്ത

എം.ജി.
ബിരുദ ഏകജാലകം: മൂന്നാം ഫൈനല്‍ അലോട്ട്‌മെന്റ്‌ പ്രസിദ്ധീകരിച്ചു. അര്‍ഹരായവര്‍ ഇന്ന്‌ വൈകിട്ട്‌ നാലിന്‌ മുമ്പായി പ്രവേശനം നേടണം

2017ല്‍ ബിരുദ പ്രവേശനത്തിന്‌ മൂന്നാം ഫൈനല്‍ അലോട്ട്‌മെന്റ്‌ പ്രസിദ്ധീകരിച്ചു. പ്രവേശനത്തിന്‌ അര്‍ഹത ലഭിച്ച അപേക്ഷകര്‍ അലോട്ട്‌മെന്റ്‌ മെമ്മോയുടെ പ്രിന്റൗട്ട്‌ എടുത്ത്‌ ഓണ്‍ലൈനായി സര്‍വ്വകലാശാല അക്കൗണ്ടില്‍ വരേണ്ട ഫീസടച്ച്‌ ഇന്ന്‌ വൈകുന്നേരം നാലു മണിക്കു മുമ്പായി അലോട്ട്‌മെന്റ്‌ ലഭിച്ച കോളജില്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സാക്ഷ്യപത്രങ്ങള്‍ സഹിതം ഹാജരായി പ്രവേശനം നേടേണ്ടതാണ്‌. ആഗസ്‌റ്റ് 25 ന്‌ വൈകുന്നേരം നാലു മണിക്കു മുമ്പായി ഫീസ്‌ അടക്കാത്തവരുടെയും ഫീസടച്ച ശേഷം കോളജില്‍ പ്രവേശനം നേടാത്തവരുടെയും അലോട്ട്‌മെന്റ്‌ റദ്ദാക്കുന്നതാണ്‌. ഫൈനല്‍ അലോട്ട്‌മെന്റ്‌ ലഭിക്കുന്ന എല്ലാവരും സ്‌ഥിരപ്രവേശനം നേടേണ്ടതാണ്‌. ഫൈനല്‍ അലോട്ട്‌മെന്റില്‍ ഹയര്‍ ഓപ്‌ഷന്‍ സൗകര്യം ലഭ്യമല്ലാത്തതിനാല്‍ സ്‌ഥിരപ്രവേശനം നേടാത്തവരുടെ അലോട്ട്‌മെന്റ്‌ റദ്ദാക്കുന്നതാണ്‌.

പരീക്ഷകള്‍ മാറ്റി

29 ന്‌ നടത്താന്‍ നിശ്‌ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്‌. അന്നേദിവസം കോളജുകള്‍ നടത്താന്‍ നിശ്‌ചയിച്ചിട്ടുള്ള ഇന്റേണല്‍ പരീക്ഷകളും മാറ്റിവയ്‌ക്കേണ്ടതാണ്‌.

പുതുക്കിയ പരീക്ഷാതീയതി

22 ന്‌ നടത്താന്‍ നിശ്‌ചയിച്ചിരുന്ന രണ്ടാം സെമസ്‌റ്റര്‍ എം. എസ്സി. അപ്ലൈഡ്‌ ഫിഷറീസ്‌ ആന്റ്‌ അക്വാകള്‍ച്ചര്‍ (സി. എസ്‌. എസ്‌ - 2013 അഡ്‌മിഷന്‍ റഗുലര്‍/2012 അഡ്‌മിഷന്‍ ഇംപ്രൂവ്‌മെന്റ്‌ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകള്‍ സെപ്‌റ്റംബര്‍ 13 നും, നാലാംസെമസ്‌റ്റര്‍ എം. ബി. എ (പുതിയ സ്‌കീം-2015 അഡ്‌മിഷന്‍ റഗുലര്‍/2012-2014 അഡ്‌മിഷന്‍ സപ്ലിമെന്ററി/സ്‌പെഷ്യല്‍ പരീക്ഷ), ആറാം സെമസ്‌റ്റര്‍ ബി. വോക്‌ (2014 അഡ്‌മിഷന്‍ റഗുലര്‍) എന്നീ ഡിഗ്രി പരിക്ഷകള്‍ 19 നും നടത്തുന്നതിനായി പുതുക്കി നിശ്‌ചയിച്ചു.

പരീക്ഷാഫലം

2017 മേയില്‍ നടത്തിയ നാലാം സെമസ്‌റ്റര്‍ എം. എസ്സി. പോളിമര്‍ കെമിസ്‌ട്രി (സി. എസ്‌. എസ്‌ റഗുലര്‍ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പത്തനംതിട്ട കത്തോലിക്കേറ്റ്‌ കോളജിലെ ആതിര വിനോദ്‌, അഞ്ചു പൗലോസ്‌, എ. ബിജിന എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്‌ഥാനങ്ങള്‍ നേടി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷമപരിശോധനയ്‌ക്കുമുള്ള അപേക്ഷകള്‍ സെപ്‌റ്റംബര്‍ 8 വരെ സ്വീകരിക്കും.

നെറ്റ്‌/ജെ. ആര്‍. എഫ്‌ പരീക്ഷാപരിശീലനം

യൂ. ജി. സി യുടെ മാനവിക വിഷയങ്ങള്‍ക്കുള്ള നെറ്റ്‌/ജെ. ആര്‍. എഫ്‌ പരീക്ഷയുടെ ജനറല്‍ പേപ്പറിന്‌ വേണ്ടിയുള്ള പരിശീലനം യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ്‌ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ്‌ ഗൈഡന്‍സ്‌ ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ ഉടന്‍ ആരംഭിക്കുന്നു. വിവരങ്ങള്‍ക്ക്‌ ഫോണ്‍ : 0481 - 2731025

കേരള

സീറ്റൊഴിവ്‌

കാര്യവട്ടം ഒപ്‌റ്റോഇലക്‌ട്രോണിക്‌സ്‌ പഠനവകുപ്പില്‍ എ.ഐ.സി.ടി.ഇ. അംഗികൃത എം.ടെക്‌ ഇലക്‌ട്രോണിക്‌സ്‌ കമ്യൂണിക്കേഷനി (ഒപ്‌റ്റോഇലക്‌ട്രോണിക്‌സ്‌ ഒപ്‌റ്റിക്കല്‍ കമ്യൂണിക്കേഷന്‍)ലെ എസ്‌.ടി വിഭാഗത്തില്‍ ഒരു സീറ്റ്‌ ഒഴിവുണ്ട്‌. താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ പകര്‍പ്പുകളുമായി 29-ന്‌ രാവിലെ 11 ന്‌ ഒപ്‌റ്റോഇലക്‌ട്രോണിക്‌സ്‌ പഠനവകുപ്പില്‍ ഹാജരാകണം.

എം.ബി.എ പരീക്ഷ

നാലാം സെമസ്‌റ്റര്‍ എം.ബി.എ (2009 സ്‌കീം) സപ്ലിമെന്ററി പരീക്ഷയ്‌ക്ക്‌ പിഴ കൂടാതെ അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 31. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.

യു.ഐ.ടി കളിലെ പി.ജി പ്രവേശനം

യു.ഐ.ടികളില്‍ പുതുതായി അനുവദിച്ചിട്ടുള്ള പി.ജി കോഴ്‌സുകളിലേക്കുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 31 വരെ അഡ്‌മിഷന്‍ വെബ്‌സൈറ്റില്‍ ചെയ്യാം. കരുവാറ്റ യു.ഐ.ടിയില്‍ എം.എസ്‌സി കമ്പ്യൂട്ടര്‍ സയന്‍സും നെയ്യാറ്റിന്‍കര, പത്തനാപുരം, വക്കം, കൊല്ലം, മാന്നാര്‍ യു.ഐ.ടി കളില്‍ എം.കോം (ഫിനാന്‍സ്‌) കോഴ്‌സുമാണ്‌ അനുവദിച്ചിരിക്കുന്നത്‌. പത്തനാപുരം, ആലപ്പുഴ യു.ഐ.ടികളില്‍ അനുവദിച്ചിരിക്കുന്ന എം.എസ്‌. ഡബ്ലിയു കോഴ്‌സിലേക്കുള്ള അഡ്‌മിഷന്‍ ഓണ്‍ലൈന്‍ വഴിയായിരിക്കില്ല നടത്തുന്നത്‌. ഇതുസംബന്ധിച്ച വിശദവിവരങ്ങള്‍ പിന്നീട്‌ ലഭ്യമാക്കും.

ബി.എസ്‌സി പുനഃപരീക്ഷ

ഏഴിന്‌ നടത്തിയ രണ്ടാം സെമസ്‌റ്റര്‍ കരിയര്‍ റിലേറ്റഡ്‌ സി.ബി.സി.എസ്‌.എസ്‌ ബി.എസ്‌സി ഫിസിക്‌സ്‌ ആന്‍ഡ്‌ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്റെ മാത്തമാറ്റിക്‌സ്‌ പേപ്പറിന്റെ പുനഃപരീക്ഷ 29 ഉച്ചയ്‌ക്ക്‌ 1.30 മുതല്‍ 4.30 വരെ അതത്‌ പരീക്ഷാകേന്ദ്രങ്ങളില്‍ നടക്കും.

ഈവനിങ്‌ ബാച്ച്‌ പ്രവേശനം

തുടര്‍വിദ്യാഭ്യാസ വ്യാപന കേന്ദ്രം നടത്തുന്ന സര്‍ട്ടിഫിക്കറ്റ്‌ ഇന്‍ യോഗ ആന്‍ഡ്‌ മെഡിറ്റേഷന്‍ ഈവനിങ്‌ കോഴ്‌സിന്‌ സെപ്‌റ്റംബര്‍ 14 വരെ അപേക്ഷിക്കാം. യോഗ്യത പ്ലസ്‌ ടു/പ്രീഡിഗ്രി ജയം. കോഴ്‌സ്‌ ഫീസ്‌ 6000 രൂപ. അപേക്ഷ ഫീസ്‌ 100 രൂപ. ക്ലാസുകള്‍ തിങ്കള്‍ മുതല്‍ ശനി വരെ വൈകിട്ട്‌ അഞ്ചുമുതല്‍ ഏഴു വരെ. താല്‍പര്യമുള്ളവര്‍ പി.എം.ജി ജംഗ്‌ഷനിലെ സി.എ.സി.ഇ.ഇ ഓഫിസുമായി ബന്ധപ്പെടുക. ഫോണ്‍ 0471-2302523.

ഇന്റഗ്രേറ്റഡ്‌ (പഞ്ചവല്‍സരം) ബി.എ/ബി.കോം/ബി.ബി.എ എല്‍.എല്‍.ബി ഫലം

2016 ഒക്‌ടോബറില്‍ നടത്തിയ ആറാം സെമസ്‌റ്റര്‍ ഇന്റഗ്രേറ്റഡ്‌ (പഞ്ചവല്‍സരം) ബി.എ/ബി.കോം/ബി.ബി.എ എല്‍.എല്‍.ബി പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭിക്കും. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും സെപ്‌റ്റംബര്‍ 20 വരെ അപേക്ഷിക്കാം.

ബി.എം-എം.എ.എം (ഇന്റഗ്രേറ്റഡ്‌ എം.ബി.എ) പരീക്ഷ

രണ്ടും (റഗുലര്‍ സപ്ലിമെന്ററി), നാലും (റഗുലര്‍) സെമസ്‌റ്റര്‍ (2015 സ്‌കീം) ബി.എം-എം.എ.എം (ഇന്റഗ്രേറ്റഡ്‌ എം.ബി.എ) പരീക്ഷകള്‍ക്ക്‌ പിഴ കൂടാതെ സെപ്‌റ്റംബര്‍ രണ്ട്‌ (50 രൂപ പിഴയോടെ സെപ്‌റ്റംബര്‍ എട്ട്‌, 125 രൂപ പിഴയോടെ സെപ്‌റ്റംബര്‍ 14) വരെ സര്‍വകലാശാല വെബ്‌സൈറ്റ്‌ വഴി ഫീസടച്ച്‌ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.

ബി.ആര്‍ക്ക്‌ പരീക്ഷ

സെപ്‌റ്റംബര്‍ 13-ന്‌ ആരംഭിക്കുന്ന നാലാം സെമസ്‌റ്റര്‍ ബി.ആര്‍ക്ക്‌ (2013 സ്‌കീം) ഇംപ്രൂവ്‌മെന്റ്‌ സപ്ലിമെന്ററി പരീക്ഷയുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.

Ads by Google
Thursday 24 Aug 2017 10.31 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW