Monday, January 15, 2018 Last Updated 0 Min 49 Sec ago English Edition
Todays E paper
Ads by Google
Thursday 24 Aug 2017 04.31 PM

അച്ഛന്‍ മരിച്ച ദിവസം രാത്രി മറ്റൊരു പുരുഷനുമായി അമ്മ എത്തി: 'ചുവന്ന തെരുവാണ'് സുരക്ഷിതമെന്ന് റാണിയുടെ വെളിപ്പെടുത്തല്‍

Growing up,  Sex worker, Daughter

അരികുവല്‍ക്കരിക്കപ്പെട്ടവള്‍, പാര്‍ശ്വവത്ക്കരിക്കപ്പെട്ടവള്‍, ലൈംഗീക തൊഴിലാളിയുടെ മകള്‍ തന്നെ മാറ്റിനിര്‍ത്തിയ ആ സമൂഹത്തിനു മുന്നില്‍ അവര്‍ വിളിച്ചു പറഞ്ഞു ചുവന്ന തൊരുവാണ് എനിക്കു സുരക്ഷിതം എന്ന്.

കാമാത്തിപുര എന്ന ചുവന്ന തെരുവില്‍ നിന്ന് എഡിന്‍ബര്‍ഗ് ഫെസ്റ്റിവല്‍ ഫ്രിഞ്ചിലേക്ക് ഒരുകൂട്ടം പെണ്‍കുട്ടികള്‍ എത്തിയപ്പോള്‍ അവര്‍ ഏറ്റവും സ്‌നേഹിക്കുന്നത് അവരുടെ ഭൂതകാലത്തെ തന്നെയാണ്. ചുവന്ന തെരുവിലെ അവരുടെ ഭൂതകാലത്തെ. ചുവന്ന തെരുവിലെ കഥ പറഞ്ഞാണ് ഇവര്‍ ഫെസ്റ്റിവല്‍ പടികള്‍ കയറിയത്. 'ലാല്‍ ബാട്ടി എക്‌സ്പ്രസ്' എന്ന നാടകത്തില്‍ ഇവര്‍ പറയുന്നതും ഇവരുടെ ജീവിതം തന്നെ. പുറം ലോകം അറപ്പോടും, വെറുപ്പോടും നോക്കികാണുന്ന ചുവന്ന തെരുവിന്റെ ജീവിതകഥ.

അവരുടെ കഥ തുടങ്ങുന്നത് കാമാത്തിപ്പുരയുടെ തെരുവുകളിലാണ്. പതിനാറുകാരിയാണ് റാണി. കാമാത്തിപ്പുരയുടെ തെരുവില്‍ ജനിച്ചവള്‍. പതിനൊന്നു വയസുള്ളപ്പോഴാണ് റാണിയുടെ അച്ഛന്‍ മരിക്കുന്നത്. ആ രാത്രി തന്നെ മറ്റൊരു പുരുഷനുമായി അമ്മ എത്തി. തന്റെ പുതിയ അച്ഛന്‍ ഇതാണ് എന്ന് പറഞ്ഞു. രണ്ടാനച്ഛന്റെ ക്രൂരതയില്‍ കുറച്ചുനാള്‍ കഴിഞ്ഞതിനു പിന്നാലെ അവള്‍ ആ ചുവന്ന തെരുവ് വിട്ടിറങ്ങി.

Growing up,  Sex worker, Daughter
റാണി

ആ ചുവന്ന പടികളില്‍ നിന്ന് രക്ഷപ്പെട്ട് റാണി ക്രാന്തിക്കൊപ്പം ചേര്‍ന്നു. സമൂഹത്തില്‍ അരികുവല്‍ക്കരിക്കപ്പെട്ട പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസവും, ശാക്തീകരണവും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ക്രാന്തിയുടെ തണലില്‍ നിന്നാണ് ഇവര്‍ വളര്‍ന്നത്. അവിടെ വളര്‍ന്ന ഓരോ പെണ്‍കുട്ടികളുടെയും കഥകള്‍ കുട്ടിയിണക്കി ലാല്‍ ബാട്ടി എക്‌സ്പ്രസ് എന്ന പേരില്‍ ക്രാന്തി നാടകമാക്കിയത്. എഡിന്‍ബര്‍ഗ് ഫെസ്റ്റിവല്‍ ഫ്രിഞ്ച് അവരെ എത്തിച്ചത്.

ആ പെണ്‍കുട്ടികള്‍ ഒരുമിച്ച് പറയുന്നു തങ്ങളുടെ ഭൂതകാലമാണ് ശക്തിയെന്ന്. എല്ലാം പൊറുക്കലാണ് മറ്റുള്ളവര്‍ക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ സമ്മാനമെന്ന് പറയുന്നു. ചുവന്ന തൊരുവിലെ മാതാപിതാക്കള്‍ അല്ലായിരുന്നുവെങ്കില്‍ ഇന്ന് ഇവിടെ എത്തില്ലായിരുന്നുവെന്നും അവര്‍ പറയുന്നു. ഭൂതകാലത്തെ ചുവന്ന ഓര്‍മ്മകള്‍ ഇവര്‍ക്കു ശക്തിയാണ്, കരുത്താണ്... ആ തീയില്‍ കുരുത്ത അനുഭവങ്ങള്‍ ഇവരെ എത്തിച്ചത് ഫ്രിഞ്ചിന്റെ വേദിയിലാണ്.

Ads by Google
Thursday 24 Aug 2017 04.31 PM
YOU MAY BE INTERESTED
TRENDING NOW