Tuesday, September 05, 2017 Last Updated 3 Min 44 Sec ago English Edition
Todays E paper
Thursday 24 Aug 2017 04.34 PM

ഷിഫ്റ്റ് ജോലിയില്‍ തളരുന്ന ആരോഗ്യം

ഗവേഷണങ്ങളുടെ അടിസ്ഥാനത്തില്‍ ഷിഫ്റ്റ് വര്‍ക്കുകള്‍ ഹൃദ്രോഗം, ഡയബറ്റിസ്, വിഷാദം, അമിത ഉത്കണ്ഠ എന്നിങ്ങനെയുള്ള അസുഖങ്ങള്‍ക്ക് കാരണമാകുന്നു. വിദഗ്ധരുടെ അഭിപ്രായത്തില്‍ ഷിഫ്റ്റ് വര്‍ക്കുകള്‍ രണ്ട് തരത്തിലാണ് ഒരു വ്യക്തിയില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്.
uploads/news/2017/08/139883/shiftjobheltprblm.jpg

ഇന്ന് കേരളത്തില്‍ ഒരു വലിയ ശതമാനം ആളുകളും ഷിഫ്റ്റ് വര്‍ക്കുകള്‍ ചെയ്യുന്നവരാണ്. അതില്‍ രാത്രി ഷിഫ്റ്റ് വര്‍ക്ക് ചെയ്യുന്നവരും റൊട്ടേഷന്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവരും ഉള്‍പ്പെടുന്നു. പ്രവര്‍ത്തനമേഖലയിലെ വളര്‍ച്ചയുടെ ചവിട്ടുപടിയായി ഷിഫ്റ്റ് വര്‍ക്കുകള്‍ തിരഞ്ഞെടുക്കുന്നവരും ധാരാളമുണ്ട്.

അമിതസമയം ജോലി ചെയ്ത് പണം സമ്പാദിക്കുന്നവരും കുറവല്ല. ഇതൊക്കെയാണെങ്കിലും ഷിഫ്റ്റ് വര്‍ക്ക് ഒരാളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് പ്രതിസന്ധികള്‍ ഉയര്‍ത്തുന്നുണ്ട്.

ഷിഫ്റ്റ് വര്‍ക്കുകളിലെ ആരോഗ്യപ്രശ്‌നങ്ങള്‍


ഗവേഷണങ്ങളുടെ അടിസ്ഥാനത്തില്‍ ഷിഫ്റ്റ് വര്‍ക്കുകള്‍ ഹൃദ്രോഗം, ഡയബറ്റിസ്, വിഷാദം, അമിതോത്കണ്ഠ എന്നിങ്ങനെയുള്ള അസുഖങ്ങള്‍ക്ക് കാരണമാകുന്നു. വിദഗ്ധരുടെ അഭിപ്രായത്തില്‍ ഷിഫ്റ്റ് വര്‍ക്കുകള്‍ രണ്ട് തരത്തിലാണ് ഒരു വ്യക്തിയില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്.

ഭാഗികമായിട്ടുള്ള പ്രശ്‌നങ്ങള്‍ ശരീരത്തിന്റെ ജൈവഘടികാരത്തെ താളം തെറ്റിക്കുന്നതില്‍ നിന്നുത്ഭവിക്കുന്നു. മറ്റ് പ്രശ്‌നങ്ങള്‍ ഷിഫ്റ്റ് വര്‍ക്ക് മൂലം ജീവിതരീതിയിലും ജീവിതശൈലിയിലും വരുന്ന വ്യതിയാനങ്ങള്‍ കൊണ്ടുണ്ടാകുന്നവയാണ്.

ഷിഫ്റ്റ് വര്‍ക്കില്‍ ഏര്‍പ്പെടുന്നവരില്‍ ഏറെയും രാത്രി സമയങ്ങളിലാണ് ജോലി ചെയ്യേണ്ടി വരിക. സാധാരണ ജോലി സമയം പകല്‍ ഒന്‍പത് മുതല്‍ അഞ്ച് വരെയാണ് നിശ്ചയിക്കുന്നതെങ്കിലും, ഷിഫ്റ്റ് വര്‍ക്കുകളില്‍ ജോലി ചെയ്യുന്നവര്‍ രാത്രി ഏറെ വൈകിയും ജോലി ചെയ്യേണ്ടതായി വരുന്നുണ്ട്.

ഷിഫ്റ്റ് വര്‍ക്ക് ചെയ്യുന്നവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത് ഉറക്കമില്ലായ്മയില്‍ നിന്നോ ഉറക്കസംബന്ധമായ ബുദ്ധിമുട്ടുകളില്‍ നിന്നോ ആകാം.

ഷിഫ്റ്റ് വര്‍ക്ക് ചെയ്യുന്നവര്‍ അധികവും ആരോഗ്യകേന്ദ്രങ്ങളില്‍ എത്തുന്നത് ഉറക്കക്കുറവ് പരിഹരിക്കാനാണ്. കൂടാതെ മറ്റുള്ളവരുമായി ഇടപെടാന്‍ ഇവര്‍ക്ക് സമയം ലഭിക്കാറുമില്ല.

സമയപരിമിതിയാണ് സാമൂഹിക ബന്ധങ്ങളില്‍ നിന്നും ഷിഫ്റ്റ്് വര്‍ക്കുകള്‍ ചെയ്യുന്നവരെ അകറ്റി നിര്‍ത്തുന്നത്്. ഇത് സാമൂഹിക ഇടപെടല്‍ കുറയുന്നതിനും ഒറ്റപ്പെടലുകള്‍ക്കും ഇടയാക്കും.

വ്യക്തിബന്ധങ്ങള്‍ നിലനിര്‍ത്തണം


മാനസിക ഉല്ലാസത്തിനും, കായിക വിനോദങ്ങള്‍ക്കും വ്യായാമങ്ങള്‍ക്കും സമയം കണ്ടെത്താന്‍ കഴിയാത്തത് ശാരീരിക - മാനസികപ്രശ്‌നങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കും.

ഒട്ടുമിക്ക ഗവേഷകരുടെയും അഭിപ്രായത്തില്‍ ഷിഫ്റ്റ് വര്‍ക്ക് മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് ശരീരത്തിന്റെ ജൈവ ഘടികാരത്തില്‍ വരുന്ന വ്യതിയാനങ്ങള്‍കൊണ്ടാണ്.

ഇത് ശരീരത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയും, ശരിയായ പ്രവര്‍ത്തനത്തെ താളം തെറ്റിക്കുകയും ചെയ്യുന്നു. ഇവ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.

ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍ കൂടാതെ വ്യക്തിബന്ധങ്ങളിലുള്ള അകല്‍ച്ചകള്‍ക്കും ഷിഫ്റ്റ് വര്‍ക്കുകള്‍ കാരണമായേക്കാം. സമയക്കുറവും ജോലി ഭാരവും വ്യക്തി ബന്ധങ്ങള്‍ കുറയ്ക്കുകയും ചെയ്യും.

വ്യക്തി ബന്ധങ്ങള്‍ക്ക് പുറമേ ദാമ്പത്യബന്ധങ്ങളിലും ഷിഫ്റ്റ് വര്‍ക്കുകള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി ഇടക്കാല ഗവേഷണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഷിഫ്റ്റ് വര്‍ക്ക് ചെയ്യുന്നവര്‍ പലപ്പോഴും വ്യക്തിബന്ധങ്ങള്‍ നിലനിര്‍ത്താന്‍ കഴിയാതെ ബുദ്ധിമുട്ടുന്നു.

ദമ്പതികള്‍ക്കിടയിലെ അകല്‍ച്ച വിവാഹമോചനത്തിലേക്ക് പോലും എത്തിക്കുന്നു. ബന്ധുക്കള്‍ക്കൊപ്പവും കുടുംബാംഗങ്ങള്‍ക്കുമൊപ്പവും സമയം ചിലവിടാന്‍ ഷിഫ്റ്റ് വര്‍ക്ക് ചെയ്യുന്നവരെ സംബന്ധിച്ച് സാധിക്കാറില്ല. ഇത് അവരെ കൂടുതല്‍ ഒറ്റപ്പെടുത്തും.

Thursday 24 Aug 2017 04.34 PM
YOU MAY BE INTERESTED
TRENDING NOW