Tuesday, October 31, 2017 Last Updated 36 Min 2 Sec ago English Edition
Todays E paper
Ads by Google
Thursday 24 Aug 2017 04.10 PM

'ആയില്യം അയല്‍മുടിക്കും' എന്ന നാട്ടുവിശ്വാസത്തില്‍ എന്തെങ്കിലും യാഥാര്‍ത്ഥ്യമുണ്ടോ ?

വാസ്തുശാസ്ത്രം - 20 പ്രശ്‌നോത്തരി
uploads/news/2017/08/139881/joythi240817.jpg

ചോദ്യം: 'ആയില്യം അയല്‍മുടിക്കും' എന്ന നാട്ടുവിശ്വാസത്തില്‍ എന്തെങ്കിലും യാഥാര്‍ത്ഥ്യമുണ്ടോ ?
---- ഭാനുമതി, ഇടയാറമുള

ഉത്തരം: ഈയൊരു ചെറിയ വിശ്വാസത്തില്‍ രസകരമായ പല ശാസ്ത്രസത്യങ്ങളും അന്തര്‍ഭവിച്ചിട്ടുണ്ട്. അശ്വതി മുതല്‍ കൂട്ടി നോക്കിയാല്‍ ഒന്‍പതാമതായി വരുന്ന നക്ഷത്രമാണ് ആയില്യം.

അഷ്ടദിക്കുകളുള്ളതില്‍ അന്തിമ സ്ഥാനത്തുവരുന്ന ദിക്കായ വടക്കുകിഴക്കിന്റെ അധിപന്‍ സംഹാരമൂര്‍ത്തിയായ ശിവനാണല്ലോ? ഇപ്രകാരം ഒന്‍പതാം നക്ഷത്രമായ ആയില്യത്തിന്റെ അയല്‍ക്കാരന്‍ എട്ടാം സ്ഥാനക്കാരനാണെന്ന് ചിന്തിച്ചു പോകുന്നതു സ്വഭാവികം.

അങ്ങനെയാണ് ആയില്യത്തിന്റെ ആയല്‍ക്കാരന് എട്ട് എന്ന വിശ്വാസത്തില്‍ ആയല്‍ഭീതി തുടങ്ങിയത്.

ആയില്യനാളിന്റെ ദര്‍ശനത്തില്‍ നിന്നും രക്ഷനേടുവാന്‍ മുളയെ കണ്ടെത്തിയത് എങ്ങനെ?


ഇരുപത്തി എട്ട് നക്ഷത്രങ്ങളെ ഒന്‍പത് ഗ്രഹങ്ങള്‍ക്കായി ദശാനാഥന്‍ എന്ന രീതിയില്‍ വിഭജിച്ചിട്ടുണ്ട്. അശ്വതി മുതല്‍ ആയില്യം വരെ കൂട്ടുമ്പോള്‍ ഒന്‍പതാമതായ ആയില്യത്തിന് ദശാനാഥന്‍ ബുധനാണ്.

ബുധന്റെ സ്വരൂപമാണ് ഭൂമിയിലെ സസ്യജാലങ്ങള്‍! അങ്ങനെ ആയില്യം ദോഷത്തിന് പരിഹാരം ഒരു സസ്യമാണെന്ന് വരുന്നു.

മഹത്തായ അദ്ധ്യാത്മിക വിജ്ഞാന സ്വരൂപനാണ് ബുധന്‍. നട്ടെല്ലിനുള്ളിലെ സുഷുമ്‌നാ നാഡി ഉണരുമ്പോഴാണ് ആത്മീയത ഉണരുന്നത്. അറിവിന്റെ ദേവതാ സ്വരൂപം വ്യാഴമാണ്. വ്യാഴത്തെ പ്രതിനിധീകരിക്കുന്ന നിറം മഞ്ഞയാണ്.

നെല്ല്, ഗോതമ്പ് തുടങ്ങിയ സസ്യങ്ങളില്‍ അന്നത്തെ ഉത്പാദിപ്പിക്കുന്നത് ചന്ദ്രനാണ്. ഇപ്രകാരം ബുധന്‍, വ്യാഴം, ചന്ദ്രന്‍ എന്നീ മൂന്നുഗ്രഹങ്ങളുടെ സാന്നിദ്ധ്യം ആയില്യ സങ്കല്‍പത്തില്‍ വരുന്നു. പ്രസ്തുത ഗ്രഹങ്ങളുടെ സംബന്ധത വരുന്ന ഭൂമിയിലെ പ്രാധാന സസ്യം മഞ്ഞമുളയാണ്.

മുള സസ്യമാണ്. പച്ച ഇലകളുള്ളതിനാല്‍ ബുധസ്വരൂപമായി. മുളയുടെ ഗതിയും നട്ടെല്ലിന്റെ ആകാരവും തമ്മില്‍ സാമ്യമുണ്ട്. മുളയുടെ തണ്ടിന് വ്യാഴത്തിന്റെ നിറമായ മഞ്ഞയാണ്. ഇടിനാദത്തില്‍ നിന്നുമാണ് മുള കുരുക്കുന്നത് ഇടിനാദത്തിനും മഴയ്ക്കും ശേഷം ചന്ദ്രന്‍ സസ്യങ്ങളില്‍ അന്നം നിറയ്ക്കുന്നു.

ആയില്യ ഭയത്തില്‍നിന്നും രക്ഷനേടാന്‍ മുള വച്ചുപിടിപ്പിക്കുവാന്‍ പറയുമ്പോള്‍ ഭൗതിക ദോഷത്തില്‍നിന്നും രക്ഷനേടാന്‍ അദ്ധ്യത്മികജ്ഞാനം കൊണ്ടേ കഴിയൂ എന്നു ഓര്‍മ്മിപ്പിക്കുകയാണ് ചെയ്യുന്നത്.

യഥാര്‍ത്ഥത്തില്‍ ഒരു നക്ഷത്രവും അയലത്തുള്ളവര്‍ക്കു ഒരു ദോഷവും ഉണ്ടാക്കുകയില്ല. അഥവാ അങ്ങനെ ഭയമുണ്ടങ്കില്‍ മുളവച്ചു പിടിപ്പിക്കുക തന്നെ ശരണം!

വി.റ്റി. ബിനു (വാസ്തുഭൂഷണ്‍) ,തിരുവല്ല

Ads by Google
Advertisement
Advertisement
Ads by Google
TRENDING NOW