Sunday, May 20, 2018 Last Updated 25 Min 28 Sec ago English Edition
Todays E paper
Ads by Google
Thursday 24 Aug 2017 02.07 PM

മിസ് സൗത്ത് ഇന്ത്യ 2018 യിലേക്ക് അപേക്ഷിക്കാം

uploads/news/2017/08/139852/miss.jpg

കൊച്ചി: തെന്നിന്ത്യയുടെ സൗന്ദര്യറാണിയെ കണ്ടെത്താനായി കന്യക ദ്വൈവാരികയുടെ സഹകരണത്തോടെ അജിത് രവി പെഗാസസ് നടത്തുന്ന 16ാമത് മിസ് സൗത്ത് ഇന്ത്യ മത്സരം 2018 ജനുവരി 27ന് നടക്കും. മത്സരത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള 18നും 29നും ഇടയില്‍ പ്രായമുള്ള യുവതികളില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിക്കുന്നു.

ഹൈദരാബാദ്, ബംഗളുരു, ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലായിരിക്കും ഓഡിഷന്‍. ബ്ലാക്ക് കോക്ക്‌ടെയിലാണ് ഓഡിഷന്റെ ഡ്രസ്സ് കോഡ്. ലോകത്തവിടെയുുമുള്ള ദക്ഷിണേന്ത്യന്‍ യുവതികള്‍ക്കു പങ്കെടുക്കാം. വയസ്സ് തെളിയിക്കുന്ന രേഖകള്‍ നിര്‍ബന്ധം. 5'4'ന് മുകളില്‍ ഉയരമുള്ള അവിവാഹിതരെയാണു പരിഗണിക്കുക. ഓഡിഷനില്‍ തെരഞ്ഞെടുക്കുന്ന 18 മത്സരാര്‍ത്ഥികള്‍ മിസ് സൗത്ത് ഇന്ത്യ ഫൈനലില്‍ മാറ്റുരയ്ക്കും.
താല്‍പര്യമുള്ളവര്‍ക്ക് മിസ് സൗത്ത് ഇന്ത്യ (www.misssouthindia.org ) വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യാം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9288800999.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW