Wednesday, November 22, 2017 Last Updated 1 Min 1 Sec ago English Edition
Todays E paper
Ads by Google
Wednesday 23 Aug 2017 08.58 PM

പാവപ്പെട്ടവനായ ഈ മനുഷ്യന്‍ തന്റെ ജീവിതം മാറ്റി വെച്ചത് ഉപേക്ഷിക്കപ്പെട്ട പെണ്‍കുട്ടികള്‍ക്കായി

uploads/news/2017/08/139570/child.jpg

ചൈനയിലെ സെജിയാങ് പ്രവിശ്യയിലെ 75കാരനായ യു ഷാന്‍ഗോങിന്റെ ജീവിതം ആര്‍ക്കും മാതൃകയാണ്. കഴിഞ്ഞ 35 വര്‍ഷമായി ഇദ്ദേഹം ജീവിക്കുന്നത് ഉപേക്ഷിക്കപ്പെട്ട പെണ്‍കുട്ടികള്‍ക്കായാണ്. യുവിന് 40 വയസ്സുള്ളപ്പോഴാണ് ആദ്യത്തെ പെണ്‍കുട്ടിയെ അദ്ദേഹത്തിന്റെ ഭാര്യ ദത്തെടുക്കുന്നത്. പിന്നീട് നാല് വര്‍ഷം കഴിഞ്ഞ് ഒരു പേപ്പര്‍ ബോക്‌സില്‍ പൊതിഞ്ഞ നിലയില്‍ ഒരു കുഞ്ഞിനെ യുവിന് വഴിയില്‍ നിന്ന് കിട്ടുന്നത്. തുടര്‍ന്ന് ഉപേക്ഷിക്കപ്പെട്ട മറ്റൊരു പെണ്‍കുട്ടിയും അദ്ദേഹത്തിന്റെ അരികില്‍ എത്തി.

പേപ്പര്‍ ബോക്‌സില്‍ തനിക്ക് കിട്ടിയ രണ്ട് പെണ്‍കുട്ടികളോടൊപ്പവും അവരുടെ ജനന കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നെന്ന് യു പറയുന്നു. രണ്ട് പെണ്‍കുട്ടികളും തമ്മില്‍ വെറും ആഴ്ചകള്‍ മാത്രമായിരുന്നു വ്യത്യാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ദാരിദ്ര്യം യുവിന്റെ വീട്ടില്‍ ആവോളം ഉണ്ടെങ്കിലും അദ്ദേഹം തനിക്ക് കിട്ടിയ മക്കളെ നല്ല രീതിയില്‍ നോക്കാന്‍ ശ്രമിക്കുന്നു. ഉപേക്ഷിക്കപ്പെട്ട പെണ്‍കുട്ടികള്‍ക്ക് തണലാകാന്‍ അദ്ദേഹത്തിന്റെ ഭാര്യ മത്സരിക്കുകയായിരുന്നു. തുടര്‍ന്ന് 12 കുട്ടികളാണ് യുവിനൊപ്പം എത്തി. എന്നാല്‍ ഇത്രയും കുട്ടികളെ നോക്കുക എന്നത് യുവിന്റെ ചെറിയ വരുമാനത്തില്‍ സാധിക്കുന്നതും അല്ലായിരുന്നു.

ഈ ചെറിയ വലിയ ജീവിതവുമായി മുന്നോട്ട് പോകുമ്പോഴാണ് 12 കുട്ടികളിലൊരാള്‍ മരിക്കുന്നത്. യുവിനും ഭാര്യയ്ക്കും അതൊരു തിരിച്ചറിവും ഞെട്ടലുമായിരുന്നു. ഇനിയും കൂടുതല്‍ കുട്ടികളെ ദത്തെടുത്താല്‍ അവരെ പോറ്റാന്‍ തങ്ങള്‍ക്ക് സാധിക്കില്ലെന്ന് യു മനസ്സിലാക്കി. പലരും തങ്ങളെ സഹായിക്കാറുണ്ടെന്ന് യുവിന്റെ 35കാരിയായ മകള്‍ പറയുന്നു. കുട്ടികളില്‍ രണ്ട് പേര്‍ ഈ വര്‍ഷം കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കും, രണ്ട് പേര്‍ കോളേജിലേക്ക് പ്രവേശിക്കുന്നതും ഈ വര്‍ഷം തന്നെയാണ്. യുവിന്റെ 70മത്തെ വയസ്സിന്‍ മക്കള്‍ ചേര്‍ന്ന് അദ്ദേഹത്തിന് ഒരു സ്വര്‍ണ്ണമോതിരം സമ്മാനമായി നല്‍കി. യുവിന്റെ ജീവിതം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിരവധി പേരാണ് അദ്ദേഹത്തെ അഭിനന്ദിച്ച് രംഗത്ത് വന്നത്.

Ads by Google
Wednesday 23 Aug 2017 08.58 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW