Saturday, November 04, 2017 Last Updated 10 Min 49 Sec ago English Edition
Todays E paper
Ads by Google
Wednesday 23 Aug 2017 05.14 PM

പ്രാസികള്‍ക്ക് ഇന്ത്യന്‍ വിമാന യാത്രകള്‍ ഇനി മുതല്‍ ഖത്തര്‍ എയര്‍വെയ്‌സും വിസ്താരയും മുഖേന

uploads/news/2017/08/139547/prabsinews230817.jpg

ഫ്രാങ്ക്ഫര്‍ട്ട്-ദോഹ: ഇന്ത്യന്‍ വിമാന കമ്പനിയായ വിസ്താരയും ഖത്തര്‍ എയര്‍വെയ്‌സും പുതിയ പങ്കാളിത്ത കരാറില്‍ ഒപ്പുവെച്ചു. പുതിയ കരാര്‍ ഇന്നലെ ചൊവ്വാഴ്ച്ച, 22 ആഗസ്റ്റ് മുതല്‍ പ്രാബല്യത്തിലായി. പുതിയ കരാര്‍ പ്രകാരം ഒറ്റ ടിക്കറ്റ് ഉപയോഗിച്ച് ഖത്തര്‍ എയര്‍വെയ്‌സിന്റെ യാത്രക്കാര്‍ക്ക് ദോഹ വഴി ഇന്ത്യന്‍ എയര്‍പോര്‍ട്ടുകളിലേക്ക് യാത്ര ചെയ്യാം.

വിസ്താരയുടെ യാത്രക്കാര്‍ക്ക് ഇന്ത്യയില്‍നിന്ന് ദോഹ വഴി ലോകത്തിന്റെ വിവിധ സ്ഥലങ്ങളിലേക്ക് ഖത്തര്‍ എയര്‍വെയ്‌സിലും യാത്ര ചെയ്യാം. ഖത്തര്‍ എയര്‍വെയ്‌സിന്റെ അന്താരാഷ്ര്ട ബാഗേജ് ആനുകൂല്യങ്ങളോടെ വിസ്താരയില്‍ യാത്രചെയ്യാം.

വിസ്താരയുമായുള്ള പുതിയ കരാറിലൂടെ ഖത്തര്‍ എയര്‍വെയ്‌സ് യാത്രക്കാര്‍ക്ക് ഇന്ത്യന്‍ നഗരങ്ങളില്‍ സൗകര്യപ്രദമായി യാത്ര ചെയ്യാമെന്ന വിവരം
ഖത്തര്‍ എയര്‍വെയ്‌സ് സി.ഇ.ഒ. അക്ബര്‍ അല്‍ ബേക്കര്‍ പറഞ്ഞു.

ഇന്ത്യന്‍ വ്യോമ വിപണി വളരെ പ്രധാനപ്പെട്ടതാണെന്നും ദോഹയില്‍ നിന്ന് പതിമൂന്ന് ഇന്ത്യന്‍ നഗരങ്ങളിലേക്ക് ആഴ്ചയില്‍ നൂറിലധികം ഖത്തര്‍ എയര്‍വെയ്‌സ് വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നതെന്നും അല്‍ ബേക്കര്‍ പറഞ്ഞു.

പുതിയ പങ്കാളിത്തം ഇന്ത്യയിലെ ഖത്തര്‍ എയര്‍വെയ്‌സിന്റെ സാന്നിധ്യം ശക്തമാക്കുമെന്ന് അല്‍ ബേക്കര്‍ കൂട്ടിച്ചേര്‍ത്തു. ഖത്തര്‍ എയര്‍വെയ്‌സിന്റെ സേവന ശഖല വിപുലീകരിക്കുന്നതിലൂടെ യാത്രക്കാര്‍ക്ക് കൂടുതല്‍ സേവനങ്ങള്‍ ലഭിക്കും.

ഖത്തര്‍ എയര്‍വെയ്‌സ് യാത്രക്കാര്‍ക്ക് വിസ്താരയ്‌ക്കൊപ്പം സൗകര്യപ്രദമായി വിമാനയാത്ര ആസ്വദിക്കാനുള്ള അവസരമാണ് ലഭിക്കുന്നതെന്ന് വിസ്താര ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര് ഫീ തെയ്ക് യിയോ പറഞ്ഞു. ഇന്ത്യന്‍ ആഭ്യന്തര സര്‍വീസുകളില്‍ പ്രീമിയം എക്കോണമി ക്ലാസ് അവതരിപ്പിച്ച ഇന്ത്യയിലെ ഏക എയര്‍ലൈന്‍സാണ് വിസ്താര.

പത്തൊമ്പത് കേന്ദ്രങ്ങളിലേക്ക് 625 ലധികം വിമാനങ്ങളാണ് സര്‍വീസ് വിസ്താരാ നടത്തുന്നത്. ടാറ്റയും സിങ്കപ്പൂര്‍ എയര്‍ലൈന്‍സും ചേര്‍ന്ന് 2015 ല്‍ തുടക്കമിട്ട ഇന്ത്യന്‍ ആഭ്യന്തര വിമാന കമ്പനിയാണ് വിസ്താര.

ഖത്തര്‍ എയര്‍വെയ്‌സ് ഇപ്പോള്‍ ഇന്ത്യയിലെ ഡല്‍ഹി, കൊച്ചി, അഹമ്മദാബാദ്, അമതസര്‍, ബെംഗളൂരു, മുംബൈ, കോഴിക്കോട്, കൊല്‍ക്കത്ത, ഗോവ, ഹൈദരാബാദ്, ചെന്നൈ, നാഗ്പുര്‍, തിരുവനന്തപുരം എന്നീ വിമാനത്താവളങ്ങിലേക്ക് സര്‍വീസ് നടത്തുന്നു.

ലോകത്ത് 150ഓളം വിമാനത്താവളങ്ങിലേക്കാണ് ഖത്തര്‍ എയര്‍വെയ്‌സ് നിലവില്‍ സര്‍വീസ് നടത്തുന്നത്. ഖത്തര്‍ എയര്‍വെയ്‌സും വിസ്താരയും തമ്മിലുള്ള പങ്കാളിത്ത കരാര്‍ ലോകത്തെ ലക്ഷക്കണക്കിന് വരുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഏറെ ഗുണകരമാകും

ജോര്‍ജ് ജോണ്‍

Ads by Google
Wednesday 23 Aug 2017 05.14 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW