Tuesday, September 05, 2017 Last Updated 11 Min 22 Sec ago English Edition
Todays E paper
Wednesday 23 Aug 2017 03.49 PM

ശ്രദ്ധ സിമ്പിളാണ്

''ഇടിമിന്നലുണ്ടായാല്‍ ഇവര്‍ പരിസരം മറന്ന് സമീപത്ത് നില്‍ക്കുന്നവരെ കെട്ടിപിടിക്കും.''
uploads/news/2017/08/139533/Weeklysradhakopur.jpg

വളര്‍ച്ചയുടെ പടവുകള്‍ പിന്നിടുന്ന താരസുന്ദരിയാണ് ശ്രദ്ധാകപൂര്‍. അഭിനേതാവായ അച്ഛന്‍ ശക്തികപൂറിന്റെ പ്രചോദനമാണ് മകള്‍ ശ്രദ്ധയെയും അഭിനയത്തിലേക്ക് നയിച്ചത്. യുവത്വത്തിന്റെ പ്രിയതാരമായി മാറിയ ശ്രദ്ധ അഭിനയത്തിനു പുറമെ നൃത്തത്തിലും പാട്ടിലും ഒന്നാമതാണ്.

വിശ്വാസം രക്ഷിച്ചു


അഭിനയത്തിന്റെ തുടക്കത്തില്‍ ചില പടങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ താന്‍ കാരണമാണെന്ന ഭീതിയുണ്ടായിരുന്നു. എന്നാല്‍ ഏതൊരു തിരിച്ചടികള്‍ക്ക് പിന്നിലും നല്ലൊരു കാര്യം നടക്കുമെന്ന് അവര്‍ വിശ്വസിച്ചു, പരാജയപ്പെട്ട സിനിമകളില്‍ നിന്ന് ലഭിച്ച മാനസികവിഷമം വിജയിച്ച സിനിമകള്‍ കൊണ്ട് ശ്രദ്ധ പരിഹരിച്ചു.

അതോടെ വിശ്വാസത്തിന് തന്റെ ജീവിതത്തില്‍ പ്രഥമമായ ഒരു സ്ഥാനവും അവര്‍ നല്‍കിപ്പോന്നു.

ശ്രദ്ധയും തോഴിമാരും


ലൊക്കേഷനായിക്കോട്ടെ, വീടായിക്കോട്ടെ എവിടെയും അവര്‍ക്കൊപ്പം ഇരിക്കാനും യാത്രചെയ്യാനുമുള്ള അവസരം ശ്രദ്ധയുടെ തോഴിമാര്‍ക്ക് മാത്രം അവകാശപ്പെട്ടതാണ്.

ഷൂട്ടിംഗ് തിരക്കുകളില്‍ പെട്ട് തനിക്ക് ശ്രദ്ധിക്കാന്‍ പറ്റാത്ത പല വിഷയങ്ങളും സൂക്ഷ്മമായി ശ്രദ്ധിച്ച് അക്കാര്യങ്ങള്‍ തോഴിമാര്‍ താരത്തോട് പങ്കുവെക്കാറുണ്ടെന്നും അവര്‍ പറയുന്നു.

ഒരുപക്ഷേ തോഴിമാര്‍ പറയുന്നതും ചോദിക്കുന്നതുമായ കാര്യങ്ങള്‍ക്ക് ശ്രദ്ധ മറുപടി നല്‍കുന്നതുവരെ കൂടെയുള്ളവര്‍ ശല്യപ്പെടുത്തിക്കൊണ്ടിരിക്കുമെന്നും അവര്‍ പറയുന്നു.

പ്രേക്ഷകരെ എനിക്കിഷ്ടമാണ്, പക്ഷേ


പ്രേക്ഷകര്‍ ഉള്ളതുകൊണ്ടാണ് തന്നെപ്പോലെയുള്ള താരങ്ങള്‍ വിജയത്തിളക്കത്തില്‍ നില്‍ക്കുന്നതെന്നും അവരോടുള്ള സ്‌നേഹം പറഞ്ഞറിയിക്കാവുന്നതിനും അപ്പുറമാണെന്നും ഈ സുന്ദരി ഒരു ഇന്റര്‍വ്യൂവില്‍ പറയുകയുണ്ടായി.

എന്നാല്‍ അതേസമയം പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍ക്ക് സോഷ്യല്‍ മീഡിയകളിലൂടെയും മറ്റും മറുപടി നല്‍കാനുള്ള സമയം പലപ്പോഴും കിട്ടാറില്ലെന്നും ശ്രദ്ധ പറയുന്നു.

uploads/news/2017/08/139533/Weeklysradhakopur1.jpg

ഗോസിപ്പുകളെ ചിരിച്ചുതള്ളുന്നു


ഗോസിപ്പുകള്‍ എപ്പോഴും ആസൂത്രണം ചെയ്യുന്നവയാണെന്നും അതിനാല്‍ തന്നെ അതില്‍ താല്‍പര്യം കാണിക്കാറില്ലെന്നും ശ്രദ്ധ പറയുന്നു. താനും ആദിത്യചോപ്രയും ഒന്നിച്ചഭിനയിച്ച സിനിമകളെല്ലാം വിജയിച്ചതിനെത്തുടര്‍ന്ന് നല്ല ജോഡികളാണെന്ന് ജനങ്ങള്‍ വിധിയെഴുതി.

എന്നാല്‍ ഇതില്‍ അസൂയയുള്ളവരായിരിക്കാം ഗോസിപ്പുകള്‍ പ്രചരിപ്പിച്ചതെന്നും അങ്ങനെയുള്ളവരോട് സഹതാപമാണെന്നും ഇത്തരം അപവാദങ്ങളെ ചിരിച്ചുതള്ളാനാണ് ഇഷ്ടമെന്നും താരം പറയുന്നു. അതേസമയം തനിക്ക് നേരെ ആരെങ്കിലും വിമര്‍ശനവുമായി വന്നാല്‍ അതൊരു ഊര്‍ജമായി എടുക്കാനാണിഷ്ടമെന്നും ശ്രദ്ധ പറയുന്നു.

രഹസ്യങ്ങളുടെ കലവറ


ധാരാളം രഹസ്യങ്ങള്‍ സൂക്ഷിക്കുന്ന മനസ്സാണ് ശ്രദ്ധയുടേത്. അതില്‍ തന്നെ ഓര്‍ത്ത് രസിക്കാനും സങ്കടപ്പെടാനുമായി ധാരാളം നിഗൂഡതകളുണ്ടെങ്കില്‍ക്കൂടി അത് തന്റെ മരണം വരെ മനസ്സില്‍ തന്നെ സൂക്ഷിക്കുമത്രെ.

ഇടിമിന്നല്‍ ഭയമാണ്


മഴ കണ്ടാല്‍ നനയണമെന്ന ആഗ്രഹം ഏതൊരാളെയും പോലെ ഈ സുന്ദരിക്കുമുണ്ട്. എന്നാല്‍ മഴ നനഞ്ഞുകൊണ്ടിരിക്കെ ഇടിമിന്നലുണ്ടായാല്‍ ഇവര്‍ പരിസരം മറന്ന് സമീപത്ത് നില്‍ക്കുന്നവരെ കെട്ടിപ്പിടിക്കും. അതേപോലെ ഉയരമുള്ള കെട്ടിടങ്ങളില്‍ നിന്നുകൊണ്ട് താഴേയ്ക്ക് നോക്കുവാനും ശ്രദ്ധ ഭയക്കുന്നു.

വീട്ടിലെ ചെല്ലക്കുട്ടി


ഇളയകുട്ടിയായതുകൊണ്ട് തന്നെ ശ്രദ്ധയ്ക്ക് അളവിലധികം സ്വാതന്ത്ര്യം മാതാപിതാക്കളും സഹോദരനും അനുവദിച്ച് കൊടുത്തിട്ടുണ്ട്.എങ്കിലും അച്ഛനമ്മമാരോട് അവതരിപ്പിക്കാന്‍ പറ്റാത്ത വിഷയങ്ങള്‍ തനിക്ക് പ്രിയപ്പെട്ട ജ്യേഷ്ഠനോട് സംസാരിച്ച് പരിഹരിക്കുകയാണ് അവര്‍ ചെയ്യുന്നത്.

ദേവിന റെജി.

Ads by Google
TRENDING NOW