Tuesday, October 31, 2017 Last Updated 40 Min 46 Sec ago English Edition
Todays E paper
Ads by Google
Wednesday 23 Aug 2017 02.59 PM

ഞങ്ങള്‍ ഇപ്പോഴും പ്രണയത്തിലാണ് സൂപ്പര്‍ മാമം

uploads/news/2017/08/139526/CiniINWSreedevi.jpg

ബോളിവുഡിലെ സൂപ്പര്‍സ്റ്റാര്‍ എന്ന പദവി നേടിയ ഒരേയൊരു നടിയാണ് ശ്രീദേവി. തന്റെ അഭിനയമികവുകൊണ്ടും കഴിവുകൊണ്ടും ഇന്നു ആ പദവി ശ്രീദേവി കാത്തുസൂക്ഷിക്കുന്നു. നാലാമത്തെ വയസില്‍ തമിഴില്‍ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് അഭിനയജീവിതത്തിലേക്ക് കടന്നുവന്നത്.

കൂടാതെ മലയാളത്തിലും കന്നഡയിലും തെലുങ്കിലും ബോളിവുഡിലും ബാലതാരമായി ശ്രീദേവി തിളങ്ങി. സോള്‍വ സവാന്‍ (1978) നില്‍ മുഖ്യകഥാപാത്രമായി അഭിനയിച്ചുകൊണ്ട് നായികനടിയുടെ നിരയിലേക്ക് ശ്രീദേവി മുന്നേറി.

എന്നാല്‍ 1983-ല്‍ പുറത്തിറങ്ങിയ ഹിമത്വാല എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷകശ്രദ്ധ കൂടുതല്‍ നേടിയത്. ബാലതാരമായി വന്ന്, മുന്‍നിര നായികയായി തിളങ്ങി ഇന്ന് 'മാമം' എന്ന സിനിമയില്‍ അമ്മയുടെ റോള്‍ ചെയ്ത് എത്തിനില്‍ക്കുകയാണ് ലേഡി സൂപ്പര്‍സ്റ്റാര്‍.

തമിഴ്‌നാട്ടിലെ ശിവകാശിയില്‍നിന്ന് ബോളിവുഡിലേക്ക് പറന്നിറങ്ങിയ നടിയാണ് ശ്രീദേവി. ബോണികപൂറിനെ വിവാഹം ചെയ്ത് ഹിന്ദി സിനിമയിലെ സൂപ്പര്‍ സ്റ്റാറായി ഇന്നും നിലനില്‍ക്കുന്ന ശ്രീദേവിയുടെ വിശേഷങ്ങള്‍.

? ഒരു അഭിനേത്രി എന്ന നിലയില്‍ മാമം എന്ന സിനിമയില്‍നിങ്ങള്‍ക്ക് വെല്ലുവിളിയായത് എന്താണ്.


ഠ എന്നെ സംബന്ധിച്ച് കഥാപാത്രത്തിന്റെ വൈകാരിക യാത്രയായിരുന്നു. അതുപോലെതന്നെ മികച്ച അഭിനേതാക്കളായ അക്ഷയ് ഖന്നയുടെയും നവജുദ്ദിന് സിദ്ദിക്കിന്റെ കൂടെയുള്ള അഭിനയവും വളരെയേറെ വെല്ലുവിളിയുള്ളതായിരുന്നു.

? കഥാപാത്രത്തിന്റെ ഇമോഷന്‍സും അത് എങ്ങനെ പ്രകടിപ്പിക്കണമെന്നും യഥാര്‍ത്ഥ ജീവിതത്തിലെ അമ്മയുടെ റോള്‍ എത്രത്തോളം സഹായകരമായി.


ഠ ഒരു അമ്മ എന്ന നിലയില്‍ ഞാന്‍ എന്റെ കഥാപാത്രത്തെ കാണാറില്ല. മുഴുവന്‍ അനുഭവവും വൈകാരികമായിട്ടാണ്. യഥാര്‍ത്ഥ ജീവിതത്തിലെ അമ്മ ഞാന്‍ എന്ന എനിക്ക് ഒരുപാട് സഹായകമായി.

? സിനിമ ഒരു പരിധിവരെ ഡാര്‍ക്ക് ആണെന്നും പറയുന്നു. അഭിനയിക്കുന്ന കഥാപാത്രം നിങ്ങളെ സ്വാധീനിച്ചോ.


ഠ ഇത് ഒരു ഡാര്‍ക്ക് സിനിമയാണെന്നുളളത് തെറ്റിദ്ധാരണ മാത്രമാണ്. ഒരു ഇമോഷണല്‍ ഫാമിലി ത്രില്ലറാണ് ഈ സിനിമ. ഈ കാലഘട്ടത്തില്‍ വളരെ പ്രസക്തിയുള്ള ഒരു വിഷയമാണ് സിനിമ കൈകാര്യം ചെയ്യുന്നത്.

? ഹസ്ബന്റ് ബോണി കപൂര്‍ ഈ സിനിമയ്ക്ക് വേണ്ടി എന്താണ് ചെയ്തത്.


ഠ അദ്ദേഹം കൂടുതല്‍ പാഷനേറ്റും സിനിമയില്‍ ഇന്‍വോള്‍വ് ചെയ്യുന്ന ഒരു പ്രൊഡ്യൂസറാണ്. അദ്ദേഹം ഇല്ലായിരുന്നെങ്കില്‍ ഈ സിനിമ ഒരു യാഥാര്‍ത്ഥ്യമാകില്ലായിരുന്നു. അദ്ദേഹത്തിനാണ് ഈ സിനിമയുടെ വിജയത്തിന്റെ ക്രെഡിറ്റു. സെറ്റിലെ എല്ലാ ആള്‍ക്കാരെയും പ്രോത്സാഹിപ്പിക്കുകയും അവരെ കൂടുതല്‍ കെയറും ചെയ്തിരുന്നു.

? സിനിമയുടെ ട്രെയ്‌ലറിന്റെ ലോന്‍ഞ്ച് ന്റെ സമയത്ത് ഖാന്‍ നെക്കാളും കൂടുതല്‍ ഉയരത്തിലുള്ള ഒരു സ്റ്റാറാണ് താങ്കള്‍ എന്ന് സല്‍മാന്‍ ഖാന്‍ പറഞ്ഞിരുന്നല്ലോ എന്തുതോന്നി.


ഠ അങ്ങനെ ഒരു കോമ്പിളിമെന്റ് കേള്‍ക്കാന്‍ പറ്റിയത് തന്നെ വലിയ കാര്യം. തീര്‍ച്ചയായും എനിക്ക് അത് ഒരു അംഗീകാരമാണ്. പക്ഷേ ഇങ്ങനെ ഒരു പ്രശംസ നല്‍കിയതിന് ഒരു നന്ദി പറയാന്‍ കഴിഞ്ഞില്ല.
uploads/news/2017/08/139526/CiniINWSreedevi1.jpg

? ഒരു അമ്മ എന്ന നിലയില്‍ നിങ്ങള്‍ പ്രൊട്ടക്ടീവും പൊസ്സസീവും ആണോ.


്ഠ എന്റെ പെണ്‍മക്കളെ ഞാന്‍ പ്രൊട്ടക്ടീവ് ചെയ്യാറുണ്ട്. എന്നാല്‍ ഞാന്‍ അവരെ എന്റെ പരിധിയില്‍ നിര്‍ത്താന്‍ ശ്രമിച്ചിട്ടില്ല. അതുപോലെ ഞാന്‍ അത്ര പൊസ്സസീവും അല്ല.

? നിങ്ങളുടെ മകള്‍ ജാന്‍വി സിനിമയിലേക്ക് വരുവാണല്ലോ. എന്തെങ്കിലും ഉപദേശം.


ഠ നിന്റെ കഴിവില്‍ ഏറ്റവും നല്ലത് തിരഞ്ഞെടുത്ത് അത് പ്രകടിപ്പിക്കുക, ഹാര്‍ഡ് വര്‍ക്ക് ചെയ്യുക. നോ പെയിന്‍, നോ ഗെയിന്‍ എന്നല്ലേ. നമ്മുടെ പ്രകടനം മികച്ചതാണെങ്കില്‍ മനസ്സില്‍നിന്നല്ലാ, മറിച്ച് ഹൃദയത്തില്‍നിന്ന് ഉണ്ടാകണമെന്ന് ഞാന്‍ എപ്പോഴും അവളോട് പറയും. ഒരു നല്ല മനുഷ്യനേ നല്ല ഒരു കലാകാരനാകാന്‍ കഴിയും. അതുപോലെ വിനയവും, നന്ദി ഉണ്ടെങ്കിലേ മുന്നോട്ട് പോകാനാകു.

? അപ്പോള്‍ രണ്ടാമത്തെ മകള്‍ ഖുശിയും ഉടനെ സിനിമയില്‍ വരുമോ.


ഠ അവള്‍ക്കും അഭിനയിക്കണം എന്ന് പറയുന്നത് കേള്‍ക്കാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. പക്ഷേ ഇതുവരെ അവള്‍ ആ ഇഷ്ടം പ്രകടിപ്പിച്ചിട്ടില്ല.

? നിങ്ങളെക്കുറിച്ച് ഞങ്ങള്‍ക്ക് അറിയാത്ത 5 കാര്യങ്ങള്‍.


ഠ എന്നോട് അടുപ്പം ഉള്ളവര്‍ പറയുന്നത് ഞാന്‍ തമാശക്കാരിയാണെന്നാണ്. എനിക്ക് മനോഹരമായ പല്ലുകള്‍ ഉണ്ട്. അതുപോലെ ഷോപ്പിങ് എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഞാന്‍ വളരെ സെന്‍സിറ്റീവും റിലീജിയസുമാണ്.

? ഞാന്‍ അവളുമായി ഇപ്പോഴും അഗാധമായ പ്രണയത്തിലാണ് എന്ന് നിങ്ങളുടെ ഹസ്ബന്റ് പറയുമ്പോള്‍.


ഠ അത് എനിക്കു മാത്രമായിട്ടുള്ള സമ്മാനമായിട്ടാണ് തോന്നുന്നത്. ഞങ്ങള്‍ ഇപ്പോഴും അഗാധമായ പ്രണയത്തിലാണ്. ഓരോ ദിവസവും അദ്ദേഹത്തോടുള്ള എന്റെ പ്രണയം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. അതിനെ പ്രണയം എന്നു വിളിച്ചാല്‍ മതിയാകുമോ എന്നറിയില്ല.

? ഭര്‍ത്താവില്‍ മാറ്റമില്ലാതെ ഇന്നും നിലനില്‍ക്കുന്ന് എന്താണ്.


ഠ എന്നോടുള്ള പ്രണയം. അതുപോലെതന്നെ വളരെ സത്യസന്ധതയുള്ള വ്യക്തിയാണ്. ഇമോഷണലാണ്. എന്നെ ചിരിപ്പിക്കാന്‍ കഴിവുള്ള ആളാണ്. എപ്പോഴും എന്റെ കൂടെയുണ്ടാവും. ഞങ്ങള്‍ ഒരുമിച്ചാണ് എന്നും എപ്പോഴും.

- അശ്വതികൃഷ്ണ

Ads by Google
Advertisement
Advertisement
Ads by Google
TRENDING NOW