Friday, November 10, 2017 Last Updated 0 Min 35 Sec ago English Edition
Todays E paper
Ads by Google
ആര്യനാട് മോഹനന്‍, വിക്കി ബ്യൂട്ടി ക്ലിനിക്, ഹോട്ടല്‍ ചൈത്രം, തമ്പാനൂര്‍, തിരുവനന്തപുരം
ആര്യനാട് മോഹനന്‍, വിക്കി ബ്യൂട്ടി ക്ലിനിക്, ഹോട്ടല്‍ ചൈത്രം, തമ്പാനൂര്‍, തിരുവനന്തപുരം
Wednesday 23 Aug 2017 02.41 PM

മുടി പൊട്ടുന്നതിന് പരിഹാരമാര്‍ഗ്ഗം

uploads/news/2017/08/139523/Weeklybeutyspot230817.jpg

മുടിയുടെ അറ്റം പിളരുന്നതും മുടി ഇടയ്ക്ക് നിന്ന് പൊട്ടിപ്പോവുന്നതും കേശസംരക്ഷണത്തിന് വളരെ പ്രതിസന്ധി സൃഷ്ടിക്കുന്ന കാര്യങ്ങളാണ്. മുടി പൊട്ടിപ്പോവുന്നതിന് പരിഹാരം കാണാന്‍ ചില പ്രകൃതി ദത്ത മരുന്നുകള്‍ ഉണ്ട്.

1 മുട്ടയുടെ മഞ്ഞയും അല്പം ഒലിവോയിലും പതപ്പിച്ച് നനവുളള മുടിയില്‍ ആഴ്ചയില്‍ ഒരു ദിവസം തേയ്ക്കുന്നത് നല്ലതാണ്. അമര്‍ത്തി തേയ്ക്കരുത്. പത്ത് മിനിട്ടിനുശേഷം കഴുകി കളയുക.

2 പ്രോട്ടീന്‍ അടങ്ങുന്ന ഭക്ഷണങ്ങള്‍ കഴിക്കുന്നത് മുടിയ്ക്ക് നല്ലതാണ്. പതിവായി എണ്ണ തേയ്ക്കുന്നത് ഗുണകരമാകും

3 വിറ്റാമിന്‍ ഇ യുടെ കാപ്‌സ്യൂള്‍ ഷാമ്പുവിനൊപ്പം ഉപയോഗിക്കുക. മുടി വളരുകയും തിളങ്ങുകയും ചെയ്യും.

4 മുടി കൊഴിച്ചിലിന് മികച്ച പ്രതിവിധിയാണ് ബിയര്‍. മുടിയില്‍ ബിയര്‍ നന്നായി തേച്ച് പിടിപ്പിക്കുക. പത്തുമിനിട്ടിനുശേഷം കഴുകുക.

5 കുളികഴിഞ്ഞ് ഉടന്‍ മുടി ചീകരുത്. നനഞ്ഞ മുടി ചീകുന്നത് മുടികൊഴിച്ചിലിന് കാരണമാകുന്നു.

TRENDING NOW