Sunday, May 20, 2018 Last Updated 24 Min 32 Sec ago English Edition
Todays E paper
Ads by Google
Wednesday 23 Aug 2017 02.04 PM

1000 ദിവത്തേക്ക് ഇനി പഴങ്ങളും പച്ചക്കറികളും കേടില്ലാതെ ഇരിക്കും ; പുതിയ ടെക്‌നോളജിയുമായി ഇന്ത്യന്‍ കമ്പനി

uploads/news/2017/08/139519/fruits.jpg

പഴങ്ങളും പച്ചക്കറികളും വളരെ പെട്ടെന്ന് തന്നെ കേട് സംഭവിക്കുന്നതാണ്. ഇവ 1000 ദിവസം കേടുകൂടാതെ ഇരിക്കുമെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ സാധിക്കുമോ. എന്നാല്‍ 1000 ദിവസം പഴങ്ങളും പച്ചക്കറികളും കേടില്ലാതെ ഇരിക്കുന്ന സംവിധാനവുമായി എത്തിയിരിക്കുകയാണ് ഇന്ത്യന്‍ കമ്പനി. സാഹില്‍ പെര്‍സാധയും സച്ചിന്‍ അധികാരിയും ഉടമകളായ വിറ്റ്‌സര്‍ അഗ്രിടെക്കാണ് ''ബ്ലാക്ക് ബോക്‌സ്'' എന്ന ടെക്‌നോളജിയുമായി എത്തുന്നത്.

സ്‌പെയിനിലെ ശാസ്ത്രജ്ഞനാണ് ബ്ലാക് ബോക്‌സ് ടെക്‌നോളജി കണ്ടുപിടിച്ചത്. വിറ്റ്‌സര്‍ അഗ്രിടെക് സ്പാനിഷ് കമ്പനിയായ നൈസ് ഫ്രൂട്ട്‌സുമായി ചേര്‍ന്നാണ് അന്തിമരൂപം കൊടുത്തത്. ഏഴുമാസത്തിനകം ഹൈദരാബാദില്‍ ഇതിന്റെ പ്രവര്‍ത്തനം ആരംഭിക്കും. ശീതീകരണ പ്ലാന്റുകളിലാണ് ഈ പുതിയ സംവിധാനം ഘടിപ്പിക്കുക. പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് കര്‍ഷകര്‍ക്ക് വിളവ് കേടുകൂടാതെ കൂടുതല്‍ കാലം സംഭരിക്കാം. തുടക്കത്തില്‍ പ്രതിദിനം 30 ടണ്‍ ആയിരിക്കും സംഭരണശേഷി. പിന്നീട് ഇത് വര്‍ധിപ്പിക്കും. ഉത്തര്‍പ്രദേശിലും മഹാരാഷ്ട്രയിലും മാമ്പഴ സംഭരണത്തിനു വേണ്ടി സമാനമായ പ്ലാന്റുകളും സ്ഥാപിക്കും. കര്‍ഷകര്‍ക്ക് ഈ ടെക്‌നോളജി പ്രയോജനപ്പെടുമെന്നാണ് വിറ്റ്‌സര്‍ അഗ്രിടെക് വ്യക്തമാക്കുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW