Tuesday, September 05, 2017 Last Updated 12 Min 9 Sec ago English Edition
Todays E paper
Wednesday 23 Aug 2017 12.36 PM

വീഡിയോകോണ്‍ 'മെറ്റല്‍ പ്രോ 2' സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ അവതരിപ്പിച്ചു; വില 6,999

Videocon Metal Pro 2,

വീഡിയോകോണ്‍ മൊബൈല്‍സ് തങ്ങളുടെ ബജറ്റ് സ്മാര്‍ട്ട്‌ഫോണായ 'മെറ്റല്‍ പ്രോ 2' വിപണിയില്‍ അവതരിപ്പിച്ചു. 2ജിബി റാം, ആന്‍ഡ്രോയ്ഡ് 7.0 ന്യൂഗട്ട് എന്നീ സവിശേഷതകളുള്ള ഈ സ്മാര്‍ട്ട്‌ഫോണിന്റെ വില 6,999 രൂപയാണ്. 100 ദിവസത്തെ റീപ്ലേസ്മെന്റ് ഗ്യാരണ്ടീയും കമ്പനി നല്‍കുന്നുണ്ട്.

3.2 എംപി മുന്‍ ക്യാമറയും, എല്‍ഇഡി ഫ്ളാഷോടുകൂടിയ 13 എംപി റിയര്‍ ക്യാമറ, 5 ഇഞ്ച് ഐപിഎസ് എല്‍സിഡി സ്‌ക്രീന്‍, എംടി 6737 1.2 GHz കോഡ് -കോര്‍ SoC ചിപ്‌സെറ് ഫോണിന് കരുത് നല്‍കുന്നു. മിറാവിഷന്‍ എന്ന് സാങ്കേതിക വിദ്യ ഫോണിന്റെ പ്രത്യേകതയാണ്. 4 ജി വോള്‍ട്ടെ, വൈഫൈ, ബ്ലൂട്ടൂത്, റേഡിയോ, 2000mAh ബാറ്ററി, 16 ജിബി ഇന്റെര്‍ണല്‍ സ്റ്റോറേജ്, മൈക്രോ എസ്.ഡി വഴി 128 ജിബി വരെ വര്‍ദ്ധിപ്പിക്കാം.

മെറ്റല്‍ പ്രോ 2 എസ്ഒഎസ്, പാനിക് ബട്ടണ്‍ എന്നി സവിശേഷതകളും ഉണ്ട്. ഇറോസ് നൗവിന്റെ ഒരു വര്‍ഷത്തെ സൗജന്യ സബ്സ്‌ക്രിപ്ഷന്‍, ഗെയിം ലോഫ്റ്റിന്റെ ഗെയിം സീരീസ് ഓഫറുകളാണ് വീഡിയോകോണ്‍ സ്മാര്‍ട്‌ഫോണിനൊപ്പം നല്‍കുന്നത്. ഗോള്‍ഡ്, സ്‌പേസ് ഗ്രെ നിറങ്ങളിലാണ് ഫോണ്‍ ഇറങ്ങുന്നത്.

Ads by Google
Wednesday 23 Aug 2017 12.36 PM
YOU MAY BE INTERESTED
TRENDING NOW