Friday, June 08, 2018 Last Updated 6 Min 15 Sec ago English Edition
Todays E paper
Ads by Google
Tuesday 22 Aug 2017 07.08 PM

വെള്ളപ്പൊക്കത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് സഹായഹസ്തവുമായി ട്രാന്‍സ്ജന്‍ഡേഴ്‌സ്

uploads/news/2017/08/139241/tr.jpg

ബംഗാളില്‍ വെള്ളപ്പൊക്കത്തില്‍ എല്ലാം നഷ്ടമായവര്‍ക്ക് തുണയായി ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ കൂട്ടായ്മ. 152ജീവനുകള്‍ നഷ്ടമാവുകയും 1.5കോടി ജനങ്ങളെ ദുരന്തം ബാധിക്കുകയും ചെയ്തിട്ടുണ്ട്. കൊല്‍ക്കത്ത, മാല്‍ഡ, ദിനാജ്പൂര്‍ എന്നീ സ്ഥലങ്ങളിലെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ കൂട്ടായ്മ ഒത്തുചേര്‍ന്നാണ് സഹായ്തവുമായി എത്തിയത്.

വെള്ളപ്പൊക്ക ദുരിത ബാധിതര്‍ക്ക് സംഭാവന നല്‍കാന്‍ താന്‍ തയ്യാറാണെന്ന് മാല്‍ഡ പ്രൊജക്ടിന്റെ ദേബി ആചാര്യ ആദ്യം വ്യക്തമാക്കി. ഞങ്ങളുടെ കൂട്ടര്‍ക്ക് മാത്രമല്ല വെള്ളപ്പൊക്ക ദുരിത ബാധിതര്‍ക്കെല്ലാം തങ്ങള്‍ സഹായം എത്തിക്കാന്‍ തയ്യാറാണെന്ന് ദേബി വ്യക്തമാക്കുകയായിരുന്നു. ''ഞങ്ങള്‍ എപ്പോഴും വിവേചനം നേരിടാറുണ്ട്. സമൂഹം അങ്ങനെയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരു ദുരന്തമാണ് സംഭവിച്ചിരിക്കുന്നത്. അപ്പോള്‍ ഞങ്ങള്‍ക്ക് മനുഷ്യത്വം കാണിക്കാതെ ജീവിക്കാന്‍ കഴിയില്ല'' - ഈ കൂട്ടായ്മയിലെ ജോയിത മാഹി മോണ്ടല്‍ പറയുന്നു.

Ads by Google
Tuesday 22 Aug 2017 07.08 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW