Tuesday, November 06, 2018 Last Updated 34 Min 39 Sec ago English Edition
Todays E paper
Ads by Google
Tuesday 22 Aug 2017 03.58 PM

ഗൗട്ട് രോഗത്തിന് ആയുര്‍വേദത്തില്‍ പരിഹാരം

ആയുര്‍വേദത്തില്‍ വിവരിക്കുന്ന എട്ട് മഹാരോഗങ്ങളില്‍ ആദ്യം പറയുന്ന രോഗം വാതവ്യാധിയാണ് ഗൗട്ട്. തക്കസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കില്‍ കാലാന്തരത്തില്‍ രക്താര്‍ബുദം (ബ്ലഡ് കാന്‍സര്‍) മുതലായ രോഗങ്ങള്‍ക്ക് അത് കാരണമാകാം.
uploads/news/2017/08/139218/goutproblmayurvedam.jpg

അതിപുരാതന ആയുര്‍വേദഗ്രന്ഥങ്ങളായ ചരകം, സുശ്രുതം എന്നീ സംഹിതകളില്‍ വാതരക്തത്തിന്റെ (ഗൗട്ട്) കാരണങ്ങളും പ്രതിവിധിയും വിശദമായി പ്രതിപാദിച്ചിരിക്കുന്നുണ്ട്.

മധ്യവയസ്‌കരിലാണ് ഈ രോഗം പ്രയേണ കൂടുതലായി കണ്ടുവരുന്നത്. ആധുനിക വൈദ്യത്തേക്കാള്‍ ഫലവത്തായ ചികിത്സ ആയുര്‍വേദത്തിലാണ് കണ്ടുവരുന്നത്. വളരെ ശ്രദ്ധയോടെ ചികിത്സിക്കേണ്ട രോഗമാണിത്.

കാരണം ആയുര്‍വേദത്തില്‍ വിവരിക്കുന്ന എട്ട് മഹാരോഗങ്ങളില്‍ ആദ്യം പറയുന്ന രോഗം വാതവ്യാധിയാണ്. തക്കസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കില്‍ കാലാന്തരത്തില്‍ രക്താര്‍ബുദം (ബ്ലഡ് കാന്‍സര്‍) മുതലായ രോഗങ്ങള്‍ക്ക് അത് കാരണമാകാം.

ഉത്താനവും ഗംഭീരവും


ഗൗട്ട് രോഗം പ്രധാനമായും രണ്ടു വിധമുണ്ട്. ഉത്താനമെന്നും ഗംഭീരമെന്നും. ബാഹ്യാവയവങ്ങളെ ബാധിച്ച് ഉണ്ടാകുന്നത് ഉത്താനവും ആന്തരികാവയവങ്ങളെ ബാധിക്കുന്നത് ഗംഭീരവും. സപ്തധാതുക്കളായ രസം, രക്തം, മാംസം, മേദസ്, അസ്ഥി, മജ്ജ, ശുക്‌ളം എന്നിവയെ ആവരണം ചെയ്തും, ത്രിദോഷങ്ങളായ വാത, പിത്ത, കഫങ്ങളെ ആവരണം ചെയ്തും വാതരക്ത്തത്തിന്റെ ഭേദം പറയുന്നുണ്ട്.

ഗൗട്ട് എന്ന വിഭാഗത്തില്‍ പെട്ട വാതരക്തത്തിന്റെ പ്രത്യേകത അത്തരം രോഗികളില്‍ രക്തം പരിശോധിച്ചാല്‍ യൂറിക് ആസിഡിന്റെ അളവ് അധികമായി കാണിക്കും. വാതരക്തത്തിന്റെ പ്രധാന ലക്ഷണം തേള്‍കുത്തി കുടയുന്നതുപോലെയുള്ള വേദന ശരീരത്തില്‍ മാറി മാറി അനുഭവപ്പെടും.

പാദങ്ങളുടെ മുകള്‍ ഭാഗത്ത് നീരും കലശലായ വേദനയും ചുവപ്പ് നിറവും കാണപ്പെടും. ശരീരത്തിലെ സന്ധികളില്‍ വേദനയും നീരും ചലനവൈകല്യവും അനുഭവപ്പെടും. ഇടവിട്ട് പനിയും ക്ഷീണവും ഉണ്ടാകുന്നു.

രോഗകാരണങ്ങള്‍


ഉപ്പ്, പുളി, എരുവ് എന്നിവ അമതിമായി ഉപയോഗിക്കുക, ക്ഷാരങ്ങള്‍, കൊഴുപ്പ്, ചൂട് എന്നിവ അധികമുള്ള ആഹാരങ്ങള്‍, അജീര്‍ണത്തെ ഉണ്ടാക്കുന്ന ഭക്ഷണപദാര്‍ഥങ്ങള്‍ എന്നിവയുടെ ഉപയോഗം, കേടുവന്നതും ശുഷ്‌കവുമായ ഭക്ഷണം, വിരുദ്ധാഹാരങ്ങള്‍ (നെയ്യും തേനും സമമായി കഴിക്കുക, പാലിന്റെ കൂടെ പുളിപ്പുള്ള പഴങ്ങള്‍, മോര് എന്നിവ ഒന്നിച്ച് കഴിക്കുക, പാലും മത്സ്യവും ഒന്നിച്ച് കഴിക്കുക, വിശേഷിച്ച് പാലിന്റെ കൂടെ ചെമ്മീന്‍ കഴിക്കുക), വിധിവിപരീതമായ ആഹാര രീതി (പഥ്യാപഥ്യാഹാരങ്ങള്‍ സമ്മിശ്രമായി കഴിക്കുക (സമശനം), കഴിച്ച ആഹാരം ദഹിക്കുന്നതിനുമുമ്പ് വീണ്ടും ആഹാരം കഴിക്കുക (അധ്യശനം), അസമയത്തും അമിതമായും അല്പമായും ഭക്ഷണം കഴിക്കുക (വിഷമാശനം) എന്നിങ്ങനെയുള്ള ഭക്ഷണരീതി രോഗകാരണമാണ്.

മനസിന്റെ പിരിമുറുക്കം, രാത്രി ഉറക്കമിളയ്ക്കുക, പകലുറങ്ങുക, വ്യായാമമില്ലാതിരിക്കുക, ബാഹ്യാഭ്യാന്തരശുദ്ധി വരുത്താത്തതുകൊണ്ട് ശരീരത്തില്‍ മലം കെട്ടിക്കിടക്കുക എന്നീ കാരണങ്ങളാല്‍ രക്തം ദുഷിച്ച് ദുഷ്ടിയെ പ്രാപിച്ച വാതത്തോട് ചേര്‍ന്ന് പര്‌സപരാവരണം ചെയ്ത് രക്തത്തിന്റെയും വാതത്തിന്റെയും ചംക്രമണത്തിന് തടസമുണ്ടാക്കി പ്രധാനസന്ധികളില്‍ സ്ഥാനസംശ്രയം ചെയ്ത് വാതരക്തമെന്ന രോഗത്തെ ഉണ്ടാക്കുന്നു.

ചികിത്സ


പ്രധാന ദോഷം വാതവും ധാതു രക്തവുമായതിനാല്‍ വാതരക്തത്തില്‍ (ഗൗട്ട്) ആദ്യമായി ദുഷിച്ച രക്തത്തെ അട്ടപിടിപ്പിച്ചോ, കുത്തിക്കളഞ്ഞോ പുറത്തേക്ക് കളയണം. അനന്തരം രക്തശോധനയും വാതഹരവുമായ ചികിത്സ ചെയ്യണം.

വാതരക്ത രോഗികളില്‍ യൂറിക് ആസിഡിന്റെ അളവ് രക്തപരിശോധനയില്‍ അധികമായി കണ്ടാലും രോഗം ചിരകാലാനുബന്ധിയായാലും ആദ്യം ദോഷപാചനം നടത്തി സ്‌നേഹ - സ്വേദാതി കര്‍മ്മങ്ങള്‍ ചെയ്ത് സ്രോതസുകളില്‍ ലീനമായി കിടക്കുന്ന പദാര്‍ഥങ്ങളെ ഇളക്കി വിരേചനം ചെയ്ത് ശരീരശുദ്ധി വരുത്തുന്നു.

uploads/news/2017/08/139218/goutproblmayurvedam1.jpg

വിഷലിപ്തമായ ആഹാര പദാര്‍ഥങ്ങളും അജീര്‍ണത്തില്‍ നിന്നുമുണ്ടായ ആമദോഷവുമാണ് രോഗകാരണമെന്നതിനാല്‍ ഇതില്‍ നിന്നുമുണ്ടായേക്കാവുന്ന ആമവിഷം ശരീരത്തിന്റെ സൂക്ഷ്്മ സ്രോതസുകളില്‍ വരെ വ്യാപിച്ച് ലീനമായി സ്ഥിതിചെയ്യുന്നതുകൊണ്ട് ശരീരശുദ്ധി വരുത്തിയ രോഗികളെ പിണ്ഡതൈലം കെണ്ട് 7 ദിവസമോ 14 ദിവസമോ പിഴിച്ചില്‍ നടത്തി സൂക്ഷ്മസ്രോതസുകളില്‍ നിന്ന് വിഷാംശത്തെ ഇളക്കി മലാശയത്തിലേക്ക് കൊണ്ടുവന്ന് മാധുതൈലിക കഷായവസ്തി കൊടുത്ത് അവയെ പുറത്തേക്ക് കളയുന്നു. അനന്തരം രോഗപ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുന്നതിന് 7 ദിവസമോ 14 ദിവസമോ നവരക്കിഴി ചെയ്യുന്നു.

ഉള്ളിലേക്ക് വാതഹരവും രക്തശോധകവുമായ രാസ്‌നൈണ്ഡാദി കഷായം കൈശോരഗുഗ്ഗുലു ചേര്‍ത്ത്, മധസഹിലേഹ്യം എന്നിവയും സേവിപ്പിക്കുന്നു. ഇപ്രകാരം ചെയ്യുന്ന രോഗികളില്‍ വാതരക്തത്തിന്റെ പുനരുത്പത്തി വളരെ കുറവായേ കാണാറുള്ളു.

പ്രതിരോധ മാര്‍ഗങ്ങള്‍


സമശനം, അധ്യശനം, വിമാശനം എന്നിങ്ങനെ മുന്‍പ് പറഞ്ഞ ക്രമംതെറ്റിയ ആഹാരരീതി ശീലിക്കാതിരിക്കുക. വിരുദ്ധാഹാരം ഉപേക്ഷിക്കുക, പഴങ്ങള്‍ തോലുള്ളവ തോല്‍കളഞ്ഞ് കഴിക്കുക, അല്ലാത്തവ ചൂടുവെള്ളത്തില്‍ അരമണിക്കൂര്‍ ഇട്ട് വച്ച് വൃത്തിയായി കഴുകി ഉപയോഗിക്കുക. കാരണം പഴവര്‍ഗങ്ങള്‍ കേട് വരാതിരിക്കുന്നതിന് രാസപദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നു.

ആപ്പിള്‍ പോലുള്ള പഴവര്‍ഗങ്ങള്‍ കൃഷിചെയ്യുന്നിടത്ത് എന്‍ഡോസള്‍ഫാന്‍ മുതലായ കീടനാശിനികള്‍ തളിക്കുന്നത് കണ്ട് ആപ്പിള്‍ തുടര്‍ച്ചയായി കഴിച്ചാല്‍ ശരീരത്തില്‍ എന്‍ഡോസള്‍ഫാനിന്റെ അളവ് കൂടി മാരകമായ രോഗങ്ങള്‍ക്ക് കാരണമാവുന്നുണ്ട്.

രാത്രിയില്‍ യഥാസമയം ഉറങ്ങുക, പകല്‍ ഉറങ്ങാതിരിക്കുക, മദ്യത്തിന്റെ അമിതസേവ ഉപേക്ഷിക്കുക, വിധിപ്രകാരമുള്ള സ്ത്രീപുരുഷബന്ധം നടത്തുക, ശരീരത്തില്‍ സ്വഭാവികമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന വേഗങ്ങളെ (അധോവായു, മലമൂത്രവിസര്‍ജനം, വിശപ്പ്, ദാഹം) തടുക്കുകയോ ബലമായി പ്രവര്‍ത്തിപ്പിക്കുകയോ ചെയ്യാതിരിക്കുക ഇവയെല്ലാം വാതരോഗത്തിന്റെ പ്രതിരോധ മാര്‍ഗങ്ങളാണ്.

കടപ്പാട്: ഡോ. എം. കേശവന്‍ , തൃശൂര്‍

Ads by Google
Tuesday 22 Aug 2017 03.58 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW