Thursday, May 24, 2018 Last Updated 14 Min 42 Sec ago English Edition
Todays E paper
Ads by Google
Tuesday 22 Aug 2017 03.41 PM

രാത്രിയില്‍ സ്ത്രീകള്‍ ഇങ്ങനെ ചെയ്താല്‍ ക്യാന്‍സര്‍ സാധ്യത വര്‍ധിക്കും: ഞെട്ടിക്കുന്ന പഠനം

uploads/news/2017/08/139215/cansr'.jpg

ഹാര്‍ഡ്‌വാര്‍ഡിലെ പുതിയ പഠനങ്ങള്‍ അനുസരിച്ച് ശക്തമായ വെളിച്ചം സ്തനാര്‍ബുദം ഉണ്ടാക്കുന്നുവെന്ന് കണ്ടെത്തല്‍. സ്ത്രീകള്‍ വെളിച്ചം കൂടുതലുള്ള സ്ഥലത്ത് രാത്രിയില്‍ ചിലവഴിക്കുമ്പോള്‍ 14% സ്തനാര്‍ബുദ സാധ്യത ഉണ്ടാകുന്നതായി പഠനങ്ങളില്‍ പറയുന്നു. എന്നാല്‍ എല്ലാ സ്ത്രീകളിലും ഇങ്ങനെ ഉണ്ടാകുന്നതായും പഠനത്തില്‍ പറയുന്നില്ല. ഇപ്പോഴോ അല്ലെങ്കില്‍ മുന്‍പോ പുകവലിച്ചിരുന്ന സ്ത്രീകളിലും നൈറ്റ് ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്ന സ്ത്രീകളിലുമാണ് ഇത്തരത്തില്‍ സ്തനാര്‍ബുദം ഉണ്ടാകുന്നതെന്നാണ് എന്‍വയോണ്‍മെന്റല്‍ ഹെല്‍ത്ത് പെര്‍സ്‌പെക്ടീവ് ജേര്‍ണലിലുള്ള പഠനത്തില്‍ പറയുന്നത്.

രാത്രിയില്‍ ഒരുപാട് വെളിച്ചം കൊണ്ടാല്‍ മെലാറ്റോണിന്‍, ഉറക്കം നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഹോര്‍മോണിനെ ബാധിക്കും. അത് സ്തനാര്‍ബുദ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. പുകവലിയും സ്തനാര്‍ബുദം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാണ്. ഹാര്‍ഡ് വാര്‍ഡ് മെഡിക്കല്‍ സ്‌കൂളിന്റെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പോപുലേഷന്‍ മെഡിസിനിലെ പ്രൊഫസര്‍ പീറ്റര്‍ ജെയിംസ് പറയുന്നത് തങ്ങളുടെ പഠനങ്ങള്‍ പുരോഗമിക്കുകയാണെന്നാണ്. 110,000 പേരില്‍ 1989 നും 2013നും ഇടയ്ക്ക് നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. ഇവരുടെ സാമൂഹിക ചുറ്റുപാട്, ജോലി സമയം, സാറ്റലൈറ്റ് ഇന്‍ഫോര്‍മേഷന്‍, ആരോഗ്യം എന്നിവയൊക്കെ കണക്കിലെടുത്താണ് പഠനം നടത്തിയത്.

Ads by Google
Tuesday 22 Aug 2017 03.41 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW