Monday, November 06, 2017 Last Updated 5 Min 19 Sec ago English Edition
Todays E paper
Ads by Google
Tuesday 22 Aug 2017 03.39 PM

പ്രകൃതിയോടിണങ്ങി ട്രെന്‍ഡിയാവാം

uploads/news/2017/08/139214/trend220817.jpg

കുന്നിക്കുരുവും കിലുക്കാംപെട്ടിയും പനങ്കുരുവുമെല്ലാം ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. ഭംഗി മാത്രമല്ല, ഇവയുപയോഗിച്ച് വ്യത്യസ്തമായ ആഭരണങ്ങളും നിര്‍മ്മിക്കാം.

കരിയിലകള്‍ക്കിടയില്‍ ഒളിച്ചുകിടക്കുന്ന കുഞ്ഞുമഞ്ചാടിക്കുരു, കണ്ണഞ്ചിപ്പിക്കുന്ന നീലനിറത്തിലുള്ള പൊന്മാന്‍തൂവല്‍, പൂക്കളും ഇലകളും വീണുകിടക്കുന്ന വഴിയരികിലെ ചെഞ്ചോപ്പുള്ള കുന്നിക്കുരു, പുഴവക്കില്‍ നിന്നുകിട്ടുന്ന കക്കകള്‍ ഇവയെല്ലാം സൂക്ഷിച്ചുവച്ചൊരു കുട്ടിക്കാലം എല്ലാവര്‍ക്കുമുണ്ടാകും.

എന്നാല്‍ സൂക്ഷിച്ച് വയ്ക്കാന്‍ മാത്രമല്ല, ഇവയുപയോഗിച്ച് ഭംഗിയേറിയ കമ്മലുകളും മാലയും പാദസരവുമെല്ലാം ഉണ്ടാക്കാം. ഫാഷനബിളാവാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ഇനി മുതല്‍ ഇവയും പരീക്ഷിക്കാം.

uploads/news/2017/08/139214/trend220817a.jpg

തൂവല്‍ കമ്മലുകള്‍


പക്ഷിത്തൂവലുകള്‍ കോര്‍ത്തുണ്ടാക്കിയ കമ്മലുകള്‍ കാണാന്‍ തന്നെ എന്ത് ശേലാണ്. മയില്‍പ്പീലി കൊണ്ടുണ്ടാക്കിയ കമ്മലുകളാണ് ഇപ്പോള്‍ പെണ്‍കുട്ടികള്‍ക്കിടയിലെ താരം. മയില്‍പ്പീലി ഉപയോഗിച്ച് കമ്മലുണ്ടാക്കാനാണ് ഏറെയെളുപ്പം. തൂവലുകളെക്കൂടാതെ കക്കകളും ചിപ്പികളും ഉപയോഗിച്ചും ആഭരണങ്ങള്‍ നിര്‍മ്മിക്കാം.

മയില്‍പ്പീലി കമ്മലുണ്ടാക്കേണ്ട വിധം


ആവശ്യമുള്ള സാധനങ്ങള്‍
മയില്‍പ്പീലി - രണ്ടെണ്ണം
കമ്മല്‍ കോര്‍ക്കാനുള്ള കൊളുത്ത് - രണ്ടെണ്ണം
പശ - ആവശ്യത്തിന്
കത്രിക
മുത്തുകള്‍ ഒട്ടിക്കാനുള്ളത്

തയാറാക്കുന്ന വിധം


പീലികള്‍ ഏറെയുള്ള രണ്ട് മയില്‍പ്പീലികള്‍ എടുക്കുക. കമ്മലിന് ആവശ്യത്തിനുള്ള നീളത്തില്‍ മയില്‍പ്പീലി ആകൃതിയില്‍ വെട്ടിയെടുക്കുക. കമ്മല്‍ കോര്‍ക്കുന്ന കൊളുത്തില്‍ അല്പം പശയും ചേര്‍ത്ത് മയില്‍പ്പീലി ഒട്ടിക്കുക. മയില്‍പ്പീലിയുടെ അടിഭാഗത്ത് ആവശ്യമെങ്കില്‍ വെള്ളനിറത്തിലുള്ള മുത്തുകളും ഒട്ടിക്കാം. മയില്‍പ്പീലി കമ്മല്‍ തയാര്‍.
uploads/news/2017/08/139214/trend220817c.jpg

പാദസരങ്ങള്‍


കുന്നിക്കുരു, രുദ്രാക്ഷം, എന്നിവ ഉപയോഗിച്ച് പാദസരമുണ്ടാക്കാനും സാധിക്കും. താല്പര്യത്തിനനുസരിച്ച് വ്യത്യസ്ത ആകൃതിയില്‍ ഇവ കോര്‍ത്തെടുക്കാവുന്നതാണ്.

കൃത്രിമമായ നിറം നല്‍കേണ്ടതില്ലെന്നതാണ് ഇവയുടെ പ്രത്യേകത. പ്ലാസ്റ്റിക്കും ഫൈബറും ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ആഭരണങ്ങളാണ് ഇക്കാലത്ത് അധികവും. ഇവയുപയോഗിച്ച് നിര്‍മ്മിക്കുന്ന ആഭരണങ്ങള്‍ വളരെ പെട്ടെന്ന് പൊട്ടിപ്പോകാനും നിറം മങ്ങാനും സാധ്യതയുണ്ട്.

എന്നാല്‍ പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന ഇത്തരം വസ്തുക്കള്‍ ഉപയോഗിച്ചുണ്ടാക്കുന്ന ആഭരണങ്ങള്‍ ഏറെക്കാലം ഈടുനില്‍ക്കും. മാത്രമല്ല, ഇവ ചര്‍മ്മത്തിനും ഏറെ ഗുണപ്രദമാണ്.

uploads/news/2017/08/139214/trend220817b.jpg

മഞ്ചാടിക്കുരു മാല


മഞ്ചാടിക്കുരുവിന്റെ നടുഭാഗത്ത് ചെറിയൊരു ഹോള്‍ ഉണ്ടാക്കി നൂലുപയോഗിച്ചോ മെറ്റല്‍ വയറുപയോഗിച്ചോ കോര്‍ത്തെടുക്കാം. മഞ്ചാടിക്കുരുവിനൊപ്പം കുന്നിക്കുരുവും കോര്‍ത്തിടാം. കുന്നിക്കുരുവിനുള്ള കറുപ്പ് നിറം മഞ്ചാടിക്കുരു മാലയ്ക്ക് മാറ്റ് കൂട്ടുമെന്നതില്‍ സംശയമില്ല.

ശില്പ ശിവ വേണുഗോപാല്‍

Ads by Google
Tuesday 22 Aug 2017 03.39 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW