Saturday, May 19, 2018 Last Updated 0 Min 11 Sec ago English Edition
Todays E paper
Ads by Google
Tuesday 22 Aug 2017 03.30 PM

പെണ്‍വാണിഭം, കൊലപാതകം, ഗുണ്ടാസംഘം തലവന്‍: വരാപ്പുഴ പീഡന കേസിലെ പ്രതി ശോഭ ജോണിന്റെ കഥ ഒരു ത്രില്ലര്‍ സിനിമയെ വെല്ലുന്നത്

ഗുണ്ടാനിയമപ്രകാരം അറസ്റ്റു ചെയ്യപ്പെടുന്ന ആദ്യ വനിതയാണ് ശോഭ.
uploads/news/2017/08/139213/soba.jpg

കുപ്രസിദ്ധമായ വാരാപ്പുഴ പീഡനക്കേസുകളില്‍ ആദ്യകേസ് വിചാരണ പൂര്‍ത്തിയായതോടെ ശോഭ ജോണ്‍ കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചു. എന്നാല്‍ കോടതി ഇപ്പോള്‍ കുറ്റക്കാരിയെന്ന് വിധിച്ച ശോഭജോണിന്റെ കഥകള്‍ ഒരു ത്രില്ലര്‍ സിനിമയെ വെല്ലുന്നതാണ്. ബ്ലേഡുകാരിയായി എത്തിയ നെയ്യാറ്റിന്‍കരക്കാരിയായ ശോഭ പിന്നീട് കുറഞ്ഞ വര്‍ഷങ്ങള്‍ കൊണ്ടാണ് ഗുണ്ടയായി വളര്‍ന്നത്. പെണ്‍വാണിഭം, കൊലപാതകം, ഗൂഢാലോചന ഉള്‍പ്പെടെ നിരവധി കേസുകകളില്‍ പ്രതിയാണ് ശോഭ. പലിശക്കാരായ സഹപ്രവര്‍ത്തകരില്‍ നിന്ന് രക്ഷപ്പെടാന്‍ ഗുണ്ടാസംഘങ്ങളുടെ അടുത്തെത്തിയ ശോഭ പിന്നീട് ഗുണ്ടാ സംഘത്തിന്റെ തന്നെ നേതാവ് ആകുകയായിരുന്നു.

ശോഭ ജോണ്‍ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും പ്രിയങ്കരിയായിരുന്നു. തുടര്‍ന്ന് ചെറുപ്പത്തിലെ വിവാഹിതയായി. ഭര്‍ത്താവിനൊപ്പം പോയ ശോഭയെക്കുറിച്ച് പിന്നീട് നാട്ടുകാര്‍ അറിയുന്നത് അനാശാസ്യത്തിന് പിടിയിലായി എന്നാണ്. പിന്നീട് ബന്ധുക്കളുമായി ഇവര്‍ക്ക് ഒരു ബന്ധവും ഇല്ലായിരുന്നു. 2006 ജൂലൈ 23 നാണ് ശബരിമല കണ്ഠരര് മോഹനരെ കുടുക്കിയ ഫ്‌ളാറ്റ് ബ്ലാക്ക് മെയിലിംഗ് കേസ് അരങ്ങേറുന്നത്. ഫ്‌ളാറ്റിലെത്തിയ മോഹനരെ കത്തിയും കളിത്തോക്കും കാണിച്ച് ഭീഷണിപ്പെടുത്തിയാണ് ശോഭാ ജോണും കൂട്ടാളികളും പെടുത്തുന്നത്. മോഹനരരുടെ 27.5 പവന്റെ സ്വര്‍ണാഭരണങ്ങളും 20000 രൂപയും മൊബൈല്‍ ഫോണും പിടിച്ചു വാങ്ങിയ സംഘം ശാന്ത എന്ന സ്ത്രീയെയും മോഹനരെയും നഗ്‌നരാക്കി ഫോട്ടോ എടുക്കുകയായിരുന്നു. കത്തിയും തോക്കും കാണിച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ എതിര്‍ക്കാനാകാതിരുന്ന മോഹനര് ഇതിനെല്ലാം വഴങ്ങുകയും ചെയ്തു. തുടര്‍ന്ന് ഫോട്ടോ പത്രങ്ങളില്‍ പ്രസിദ്ധീകരിക്കുമെന്ന് ഭീഷണിപ്പെടുത്തി 30 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു.

പ്രമാദമായ പറവൂര്‍ പീഡനക്കേസില്‍ പ്രതിയായതോടെ ശോഭയുടെ അതിക്രൂര മുഖമാണ് പുറത്ത് വന്നത്. 16 തികയാത്ത പെണ്‍കുട്ടിയെ സ്‌കൂള്‍ യൂണിഫോമില്‍ നൂറോളം പേര്‍ക്കാണ് ശോഭ കാഴ്ച്ച വച്ചത്. പെണ്‍കുട്ടിയുടെ അച്ഛന്‍ സുധീറിന്റെ അനുവാദത്തോടെയായിരുന്നു ഇത്. പെണ്‍കുട്ടിയെ ഇടപാടുകാര്‍ക്ക് നല്‍കിയത് പലവിധ വേഷങ്ങളിലായിരുന്നു. എയര്‍ ഹോസ്റ്റസ്, സിനിമസീരിയല്‍ നടി, സ്‌കൂള്‍ വിദ്യാര്‍ഥിനി, നഴ്സ് എന്നിങ്ങനെയൊക്കെ വേഷം കെട്ടിച്ചാണ് പെണ്‍കുട്ടിയെ കാഴ്ചവച്ചത്. മൂത്ത സഹോദരിക്കും ഭര്‍ത്താവിനും ഒരുലക്ഷം രൂപ പ്രതിഫലം നല്‍കിയാണ് ശോഭ ജോണ്‍ പെണ്‍കുട്ടിയെ വാങ്ങിയത്. പെണ്‍കുട്ടി പ്ലസ് വണ്‍ പഠിയ്ക്കുമ്പോഴായിരുന്നു ശോഭയുടെ കൈയിലകപ്പെട്ടത്. തുടക്കത്തില്‍ തന്റെ വിശ്വസ്തര്‍ക്ക് മാത്രമാണ് പെണ്‍കുട്ടിയെ കാഴ്ചവച്ചിരുന്നത്. ഇതിനിടയിലാണ്, വരാപ്പുഴയിലെ ഒളനാട്ടുള്ള വീട്ടില്‍ വച്ച് പെണ്‍കുട്ടി മറ്റ് രണ്ടുപേര്‍ക്കൊപ്പം പിടിയിലാകുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ശോഭ ജോണിന് കേസുമായി ബന്ധമുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചത്.

വരാപ്പുഴ കേസില്‍ അവര്‍ പ്രതിചേര്‍ക്കപ്പെട്ടതോടെ ഗുണ്ടാനിയമപ്രകാരം ഇവരെ അറസ്റ്റു ചെയ്തു. ഈ നിയമപ്രകാരം അറസ്റ്റു ചെയ്യപ്പെടുന്ന ആദ്യ വനിതയാണ് ശോഭ. 2011 ജൂലൈ മൂന്നിന് ശോഭയുടെ പേരില്‍ വാരാപ്പുഴയില്‍ വാടകയ്ക്കെടുത്ത ഫ്‌ളാറ്റില്‍ പെണ്‍കുട്ടി പീഡനത്തിനിരയായെന്നാണ് ആദ്യ കുറ്റപത്രത്തില്‍ ശോഭയ്ക്കെതിരായി വ്യക്തമാക്കുന്നത്. പോലീസ് ആദ്യം അനാശാസ്യത്തിന് കേസെടുത്തെങ്കിലും പിന്നീട് പെണ്‍കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് വ്യക്തമായതോടെ ശോഭയ്ക്കും കൂട്ടാളികള്‍ക്കുമെതിരെ പെണ്‍വാണിഭക്കുറ്റം കൂടി രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. കേസില്‍ ഇരയടക്കം സകലരേയും സ്വാധീനിക്കാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടിയെ വാങ്ങുകയും വില്‍ക്കുകയും ചെയ്തു എന്ന കേസിലാണ് ശോഭ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയത്. തന്നെ അമ്മയില്‍ നിന്ന് ശോഭ ഒരു ലക്ഷം രൂപ നല്‍കിയാണ് വാങ്ങിയതെന്ന് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയിരുന്നു. പണം കൊടുത്ത് പെണ്‍കുട്ടിയ വാങ്ങിയ ശോഭ കുട്ടിയെ പലര്‍ക്കായി വില്‍ക്കുകയും അവരില്‍ നിന്ന് ഇരട്ടി പണം ഉണ്ടാക്കുകയുമായിരുന്നു.

വാരാപ്പുഴ പീഡനക്കേസില്‍ ശോഭ ജോണിനെ കൂടാതെ പെണ്‍കുട്ടിയെ പീഡിപ്പിച്ച എട്ടാം പ്രതി ജയരാജന്‍ നായരുമാണ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. എറണാകുളം അഡീഷണല്‍ കോടതിയുടേതാണ് വിധി. അഞ്ചു പ്രതികളെ കോടതി വെറുതെ വിട്ടു. ഒരാള്‍ വിചാരണക്കിടെ മരിച്ചിരുന്നു. 2011 ല്‍ നടന്ന സംഭവത്തില്‍ 32 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുളളത് ഇതില്‍ ആദ്യ കേസിലാണ് ഇപ്പോള്‍ കോടതി വിധി പറഞ്ഞിരിക്കുന്നത്. 2011 ജൂലായ് മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. വരാപ്പുഴയില്‍ ശോഭാ ജോണ്‍ വാടകക്കെടുത്ത വീട്ടില്‍ വെച്ചു പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്.

Ads by Google
Tuesday 22 Aug 2017 03.30 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW