Friday, January 12, 2018 Last Updated 43 Min 21 Sec ago English Edition
Todays E paper
Ads by Google
Tuesday 22 Aug 2017 03.27 PM

പ്രണയിക്കാന്‍ സമയം കിട്ടുന്നില്ല - ആലിയാ ഭട്ട്

uploads/news/2017/08/139211/CiniINWAAliya.jpg

ഇന്ത്യന്‍ യുവാക്കളുടെ മനസ്സിലെ സ്വപ്നകന്യകയാണ് ഹിന്ദി നടിയായ ആലിയാഭട്ട്. അവരോട് പ്രണയം, വിവാഹം എന്നിവയെക്കുറിച്ച് ചോദിച്ചാല്‍ പ്രണയിക്കാന്‍ സമയം ലഭിക്കുന്നില്ല എന്നാവും മറുപടി.

കല്യാണമൊക്കെ 33 വയസിനു ശേഷമാണെന്നും അതുവരെ തനിക്കു പിടിച്ചുനില്‍ക്കാനുള്ള പഴുതുകള്‍ ഉണ്ടെന്നും ഇപ്പോള്‍ സിനിമയിലാണ് തന്റെ ശ്രദ്ധ പൂര്‍ണ്ണമാണെന്നും ഇവര്‍ പറയുന്നു.

ഇവരുടെ സ്‌കൂള്‍ ജീവിതത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെ: ''ഞാന്‍ നാലാംക്ലാസില്‍ പഠിക്കുമ്പോള്‍ ഒരുതവണ ഓട്ടപ്പന്തയത്തില്‍ തോറ്റുപോയി. അന്നെനിക്ക് സങ്കടം അടക്കാന്‍ കഴിഞ്ഞില്ല.

ആത്മഹത്യ ചെയ്യാന്‍ പോലും ഞാന്‍ സന്നദ്ധയായി. അപ്പോള്‍ ഒരു ടീച്ചര്‍ അരികിലെത്തി സാന്ത്വനിപ്പിച്ചുകൊണ്ട് പറഞ്ഞു; ''വിജയത്തെ ഇത്രകണ്ട് ശ്രേഷ്ഠമെന്നു കരുതുന്ന നീ, വിജയത്തിലെത്താന്‍ പരിശ്രമിക്കുന്നില്ലല്ലോ?''

ആ വാര്‍ത്ത എന്റെ മനസ്സില്‍ ശരിക്കും പതിയുകയായിരുന്നു. വിജയം ആര്‍ക്കും യാന്ത്രികമായി വന്നുചേരുന്ന സിദ്ധിയില്ല. നാം അദ്ധ്വാനിച്ചാല്‍ മാത്രമേ അത് ഫലപ്രദമാകുകയുള്ളൂ. അന്നുമുതല്‍ ഇന്നുവരെ മത്സരം എന്തുതന്നെയായാലും ഞാന്‍ അദ്ധ്വാനിച്ചു കാത്തിരിക്കും. വിജയം എന്നെത്തേടി വരും.

? നിങ്ങള്‍ സമ്പാദിച്ച പണംകൊണ്ട് വീട് വാങ്ങിയതായും കുടുംബവുമായി അകന്നുകഴിയുകയാണെന്നും പറഞ്ഞുകേള്‍ക്കുന്നു.


ഠ വീട് വാങ്ങിയത് സത്യമാണ്. കുടുംബവുമായി കലഹിച്ചെന്നും അഭിപ്രായഭിന്നത ഉണ്ടായെന്നുമൊക്കെ പറയുന്നത് നീതിക്ക് നിരക്കാത്ത വാര്‍ത്തകളാണ്. വീട്ടില്‍ ഞാനും എന്റെ സഹോദരിയും ഒരേ റൂമിലാണ് ഉറങ്ങുക. അപ്പോള്‍ വീട്ടില്‍ ധാരാളം വസ്തുവകകള്‍ പെരുകിയതു നിമിത്തം വലിയ പ്രതിസന്ധി നേരിടുകയുണ്ടായി.

അതുകൊണ്ട് വീടിനു സമീപമുള്ള മറ്റൊരു വീട് വാങ്ങി ഏകാന്തതയില്‍ ഒന്നു വിശ്രമിക്കാന്‍ മാത്രം അതുപയോഗിക്കുന്നു. ഇത് കുടുംബപ്രശ്‌നമായ കാരണങ്ങളല്ല. എന്റേത് സന്തുഷ്ട കുടുംബമാണ്.

uploads/news/2017/08/139211/CiniINWAAliya1.jpg

? നിങ്ങളെക്കുറിച്ചുള്ള ഗോസിപ്പുകള്‍ കുടുംബത്തെ ബാധിക്കാറുണ്ടോ..


ഠ ഗോസിപ്പുകള്‍ കേട്ട് എന്റെ കുടുംബത്തില്‍ ആരുംതന്നെ ടെന്‍ഷനാകാറില്ല. ഞാന്‍ പറയുന്നതുതന്നെ എന്റെ കുടുംബത്തിന് ആധികാരികമായ വാര്‍ത്തയായിരിക്കും.

? നിങ്ങള്‍ അഭിനയിച്ച ഒരു പുതിയ പടം റിലീസാകുന്ന ദിവസം നിങ്ങളുടെ മാനസികാവസ്ഥ എങ്ങനെയാണ്.


ഠ ഓരോ പടം റിലീസാകുമ്പോഴും ഒരു പരീക്ഷയുടെ റിസള്‍റ്റ് പോലെയാണ് വലിയ ഉത്കണ്ഠയാണ്. എന്റെ അഭിനയം നന്നായെന്നു പറയില്ലെ? എന്തായിരിക്കും പ്രേക്ഷകരുടെ പ്രതികരണം? സിനിമ ഹിറ്റാകില്ലേ? എന്റെ അഭിനയം എത്രകണ്ട് വിലയിരുത്തുന്നു? ഇങ്ങനെ കുറെ ചോദ്യങ്ങളാണ് മനസില്‍. ചുരുക്കം പറഞ്ഞാല്‍ സിനിമ റിലീസ് ചെയ്യുന്ന ദിവസം മനസിന്റെ സമനില തെറ്റിയ ഒരു ദിവസമായിരിക്കും.

? ഒരു നടിയാകുന്നതിനു മുമ്പുള്ള നിങ്ങളെ ജീവിതം.


ഠ നടിയാകുന്നതിനു മുമ്പ് എന്റെ ജീവിതം വളരെ സ്വതന്ത്രമായിരുന്നു. പക്ഷേ സാമ്പത്തികമായി ഒന്നും തന്നെ ഉണ്ടായിരുന്നില്ല. മാസം അമ്പതുരൂപ പോക്കറ്റ് മണി കിട്ടുമായിരുന്നു. അതുകൊണ്ട് മുപ്പതു ദിവസം തള്ളിനീക്കേണ്ടതുണ്ട്.

? നിങ്ങളുടെ ആദ്യത്തെ പ്രതിഫലം എന്തു ചെയ്തു.


ഠ സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ പടത്തില്‍ അഭിനയിച്ച ആദ്യത്തെ പ്രതിഫലം കിട്ടി. ഈ തുകകൊണ്ട് നീ എന്തു ചെയ്യാന്‍ പോകുന്നു എന്ന് അച്ഛന്‍ ചോദിച്ചു. ഞാന്‍ ആലോചിച്ചു. ഒടുവില്‍ വീട്ടിലൊരു നീന്തല്‍ക്കുളം സ്ഥാപിച്ചു. ഇതായിരുന്നു എന്റെ വീട്ടില്‍ ആദ്യമായി ഞാന്‍ ചെയ്ത ചെലവ്.

? നിങ്ങളുടെ അച്ഛന്‍ മഹേഷ് ഭട്ട് നിങ്ങളിലെ ഏതു പ്രവര്‍ത്തനത്തെക്കുറിച്ചാവും പ്രശംസിക്കുക.


ഠ ബാല്യത്തില്‍ എന്റെ ലളിതമായ വസ്ത്രധാരണത്തെക്കുറിച്ച് അദ്ദേഹത്തിന് വലിയ മതിപ്പാണ്. എന്നെ ഒരുപാട് പ്രശംസിക്കുമായിരുന്നു.

എന്റെ തൊഴിലില്‍ ഞാന്‍ അതീവശ്രദ്ധാലുവാകുന്നതില്‍ അദ്ദേഹം പ്രശംസകള്‍കൊണ്ടെന്നെ വീര്‍പ്പുമുട്ടിക്കും.'' നീ ഉത്തരവാദിത്വമുള്ളവളായി ജീവിക്കുന്നതിനാല്‍ നിന്റെ വിവാഹത്തെക്കുറിച്ച് നീ തന്നെ തീരുമാനിക്കുക. എനിക്ക് എതിരഭിപ്രായമില്ല എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.

Ads by Google
TRENDING NOW