Tuesday, October 31, 2017 Last Updated 1 Min 40 Sec ago English Edition
Todays E paper
Ads by Google
Tuesday 22 Aug 2017 03.05 PM

കോമിക്കോള

സൂപ്പര്‍ ജോക്ക്
uploads/news/2017/08/139207/Weeklyjokes220817.jpg

ഗവ. ഓഫീസിലെ ജോലിക്കാരന്‍ ഓഫീസറോട്:
സാര്‍... ആ പോയ വൃദ്ധന്‍ കുറേനാളായല്ലോ പെന്‍ഷനുവേണ്ടി ഇവിടെ കയറിയിറങ്ങുന്നു. ശരിയായില്ലേ?
ഓഫീസര്‍: നടക്കെട്ടടോ... സ്ത്രീധനത്തിന്റെ ബാക്കി തുകയ്ക്കുവേണ്ടി ഞാനും കുറച്ചുനാള്‍ അയാളുടെ പുറകെ നടന്നതാ...
- ആന്റണി, തൃശൂര്‍

****

മത്തായി രവിയോട്:
ഭാര്യയെ വരച്ച വരയില്‍ നിര്‍ത്താന്‍ തനിക്കറിയാമെന്നു പറഞ്ഞിട്ട് എന്തായി?
രവി: നിര്‍ത്തിയല്ലോ. ഓണപ്പരിപാടിക്ക് ഓട്ടമത്സരത്തില്‍ ഞാന്‍ വരച്ച സ്റ്റാര്‍ട്ടിങ് പോയിന്റില്‍ വരയിട്ടാ അവളു നിന്നത്.
- ജോണ്‍ ജേക്കബ്, വേങ്ങച്ചേരി

***

വഴിപോക്കന്‍ കവലയില്‍ കണ്ട ആളോട്:
എന്താ ഇവിടെ പോലീസും പട്ടാളവുമൊക്കെ? വണ്ടിയൊന്നും കടത്തിവിടുന്നില്ലല്ലോ. ഇനി വി.ഐ.പികള്‍ വല്ലതും കടന്നുപോകാനുണ്ടോ?
ആള്‍: ഏയ്... അതൊന്നുമല്ല. അഞ്ചു ലോഡ് തക്കാളിയും ചെറിയ ഉള്ളിയും മാര്‍ക്കറ്റിലേക്കു കൊണ്ടുവരുന്നുണ്ട്. അതിന്റെ സെക്യൂരിറ്റിയാ...
- മധു, ഇടവ

****

uploads/news/2017/08/139207/Weeklyjokes220817a.jpg

കുട്ടി അച്ഛനോട്:
പപ്പാ... ദിവസവും ഒരാപ്പിള്‍ വീതം തിന്നാല്‍ ഡോക്ടറെ ഒഴിവാക്കാം എന്നു പറഞ്ഞത് ശരിയാണോ?
പപ്പ: ശരിയാണ്... എന്താ കാര്യം?
കുട്ടി: എന്നാല്‍ എനിക്കുടനെ ഒരു ആപ്പിള്‍ താ... എന്റെ പന്തുകൊണ്ട് ഡോക്ടറുടെ വീട്ടിലെ ജനലിന്റെ ചില്ലുപൊട്ടി.
- ഭാനു, മുടിയൂര്‍ക്കര

****
വര്‍ക്കി സുകുവിനോട്:
മകന്റെ കല്യാണത്തിന്റെ കാര്യങ്ങള്‍ എവിടംവരെയായി?
സുകു: എല്ലാം ഉറപ്പിച്ചതാ... പക്ഷേ സ്ത്രീധനമായിട്ട് പുഴയുടെ തീരത്തുള്ള രണ്ടേക്കര്‍ വസ്തു എഴുതിത്തരാമെന്നു പറഞ്ഞപ്പഴേ വിവാഹം വേണ്ടെന്നു വച്ചു. മൊത്തം പ്ര
ശ്‌നങ്ങളല്ലേ...
- ദീപന്‍, ചാലക്കുടി

***

ഭാര്യ ഭര്‍ത്താവിനോട്:
എന്റെ പിറന്നാളിന് എനിക്കെന്താ സമ്മാനം തരിക?
ഭര്‍ത്താവ്: ഒരു ഡയമണ്ട് നെക്‌ളേസ്.
ഭാര്യ: എനിക്കിഷ്ടം ഒരു ടൂവീലറായിരുന്നു.
ഭര്‍ത്താവ്: ഡ്യൂപ്ലിക്കേറ്റ് ടൂവീലര്‍ എവിടെ കിട്ടാനാ?
- ജോര്‍ജ്, കോഴിക്കോട്

*****

uploads/news/2017/08/139207/Weeklyjokes220817b.jpg

വീട്ടുജോലിക്കു നില്ക്കുന്ന പയ്യനോട് വീട്ടുടമസ്ഥ:
നീയെന്തിനാടാ കിടന്നു കരയുന്നത്. നിന്നെ ഞാന്‍ തല്ലിയില്ലല്ലോ?
പയ്യന്‍: ഇല്ല... പക്ഷേ സാറിനെ തല്ലുന്നതു കണ്ടപ്പം പേടിച്ചു കരഞ്ഞതാ...
- ജയേഷ്, തൃശൂര്‍

***
കാമുകന്‍ കാമുകിയോട്: മഴവില്ലില്‍ തൊടാന്‍ പറ്റിയിരുന്നെങ്കില്‍ അതില്‍ ഞാനെഴുതുമായിരുന്നു നീയെന്റെ കാമുകിയാണെന്ന്.
കാമുകി: എന്നെ ചേട്ടന് അത്രയ്ക്ക് ഇഷ്ടമാണോ?'
കാമുകന്‍: അതല്ല. മറ്റാര്‍ക്കും ഈ അബദ്ധം പറ്റരുതല്ലോ.
- പ്രമോദ്, കല്‍പ്പറ്റ

Ads by Google
Advertisement
Ads by Google
TRENDING NOW