Tuesday, September 12, 2017 Last Updated 45 Min 50 Sec ago English Edition
Todays E paper
Tuesday 22 Aug 2017 02.58 PM

കൊതുകുശല്യം തടയാന്‍

uploads/news/2017/08/139204/moscitoprblms220817.jpg

മഴക്കാലമായതോടെ കൊതുകുശല്യം രൂക്ഷമായി. അകമ്പടിയായി പനിയും മറ്റ് പകര്‍ച്ചവ്യാധികളും. മഴക്കാല രോഗങ്ങളുടെ പ്രധാന കാരണങ്ങളിലൊന്ന് കൊതുകിന്റെ വര്‍ദ്ധനവാണ്.

നിസാരമെന്നു കരുതുന്ന ഈ ചെറുജീവി പരത്തുന്ന രോഗങ്ങള്‍ മരണത്തിനുപോലും കാരണമാകാറുണ്ട്. ഇവയെ തുരത്താന്‍ ചില എളുപ്പമാര്‍ഗ്ഗങ്ങളുണ്ട്.

1. കൊതുകിനെ പ്രതിരോധിക്കാന്‍ പരമ്പരാഗതമായി ചെയ്യുന്ന മാര്‍ഗം വീടിന്റെ അകം പുകയ്ക്കലാണ്. കുന്തിരിക്കം,സാമ്പ്രാണി,ആര്യവേപ്പില,തുമ്പയില എന്നിവയിട്ട് പുകയ്ക്കുന്നത് കൊതുകിനെ അകറ്റി നിര്‍ത്തും. തുമ്പച്ചെടി ചതച്ച് മുറിയില്‍ വയ്്ക്കുന്നതും കൊതുകുശല്യം തടയാന്‍ സഹായിക്കും.

2. പുല്‍തൈലം ഉപയോഗിച്ച് തറകള്‍ തുടയ്ക്കുന്നത്് കൊതുകിനെ അകറ്റാന്‍ സഹായിക്കും.

3. ബയോഗ്യാസ് പ്ളാന്റുകളുണ്ടെങ്കില്‍ അതിന്റെ വശങ്ങളില്‍ ആഴ്ച്ചയിലൊരിക്കലെങ്കിലും മണ്ണെണ്ണ ഒഴിക്കുക.

4. കൊതുകുതിരികള്‍ ഉപയോഗിക്കുന്നത് പലവിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇവയില്‍ അടങ്ങിയ പൈറിത്രിന്‍, അലെത്രിന്‍ എന്നീ രാസവസ്തുക്കള്‍ അലര്‍ജികള്‍ ഉണ്ടാക്കുകയും ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും ദോഷകരമാണ്.

5. കൊതുക് ബാറ്റും,കൊതുകുവലയും,മറ്റ് കൊതുകുനശീകരണ മാര്‍ഗ്ഗങ്ങളും കൊതുകില്‍നിന്ന് രക്ഷനേടാന്‍ സഹായിക്കുന്നു.

6. വീടിനകത്തു ചെടികള്‍ നടുന്നത് കൊതുകിനെ തുരത്താനുള്ള നല്ല മാര്‍ഗമാണ്്. തുളസി,പുതിന,ജീരകത്തൈ തുടങ്ങിയ ഔഷധഗുണമുള്ള ചെടികള്‍ കൊതുകിനെ പ്രതിരോധിക്കും.

7. ഗപ്പി മീനുകളെ വളര്‍ത്തുന്നത് കൊതുകു ശല്യത്തിന് ഫലപ്രദമായ മാര്‍ഗമാണ്.കൊതുകുകളുടെ ലാര്‍വകളെ ഈ മീനുകള്‍ തിന്ന് വംശവര്‍ധനവ് തടയും.ഗപ്പികള്‍ക്ക് പുറമേ ഗൗരാമി, ഗ്രാസ് കാര്‍പ്പ്് തുടങ്ങിയ മീനുകളെ ജലാശയത്തില്‍ വളര്‍ത്തുന്നതും കൊതുക് പെരുകുന്നത് തടയും.

8. തുറസായ സ്ഥലങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കാന്‍ അനുവദിക്കരുത്. ചിരട്ടകളും പാത്രങ്ങളും ഉപയോഗത്തിനുശേഷം കമഴ്്ത്തി വയ്ക്കുക.

രേഷ്മ.പി.കെ

Ads by Google
Advertisement
Tuesday 22 Aug 2017 02.58 PM
YOU MAY BE INTERESTED
TRENDING NOW