Tuesday, September 19, 2017 Last Updated 2 Min 22 Sec ago English Edition
Todays E paper
Ads by Google
Tuesday 22 Aug 2017 02.10 PM

ഷവോമി റെഡ്മി നോട്ട് 5 സീരീസിലെ ആദ്യത്തെ സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കി

Xiaomi Redmi Note 5A

ഷവോമി നോട്ട് 5 സീരീസിലെ ആദ്യത്തെ സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കി. സ്റ്റാന്‍ഡേര്‍ഡ്, ഹൈ എന്ന് രണ്ടു പതിപ്പിലാണ് ഷവോമി റെഡ്മി നോട്ട് 5 എ ഇറക്കിയത്. 2 ജിബി റാം, 16 ജിബി സ്റ്റോറേജ് ഉള്ള വേരിയന്റിന്റെ വില ഏകദേശം 6700 രൂപ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍ സംവിധാനമുള്ള 3ജിബി റാം 32 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 8,600 രൂപയും, 4 ജിബി റാം 64ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 11,500 രൂപയും ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. എംഐ.കോം, ജെഡി.കോം എന്നി വെബ്‌സൈറ്റുകളില്‍ നിന്നും ഫോണ്‍ വാങ്ങാവുന്നതാണ്.

ഷാംപൈന്‍ ഗോള്‍ഡ്, റോസ് ഗോള്‍ഡ്, പ്ലാറ്റിനം സില്‍വര്‍ നിറങ്ങളില്‍ ഷവോമി റെഡ്മി നോട്ട് 5 എ ലഭ്യമാണ്. യുഎസ്ബി പോര്‍ട്ട്, ഡ്യുവല്‍ സ്പീക്കര്‍, 3.5mm ഓഡിയോ ജാക്ക് എന്നിവയാണ് ഫോണിന്റെ പ്രത്യേകത. ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍ പ്രീമിയം വേരിയന്റിന് മാത്രമുള്ള പ്രത്യേകതയാണ്.

MIUI 9 സോഫ്റ്റ്വെയര്‍ ഉപയോഗിച്ചാണ് ഷവോമി റെഡ്മി നോട്ട് 5 എ ബേസ് വേരിയന്റിന്റെ പ്രത്യകത. ഡ്യുവല്‍ സിം, 5.5 ഇഞ്ച് എച്.ഡി (720ഃ1280 പിക്‌സെല്‍സ്)ഡിസ്പ്ലേ, സ്‌നാപ്ഡ്രാഗണ്‍ 425 SoC ന്റെ കരുത്, 2 ജിബി റാം, അഡ്രെനോ 308 GPU, 16 ജിബി ഇന്റെര്‍ണല്‍ സ്റ്റോറേജ് (മൈക്രോ എസ്.ഡി കാര്‍ഡ് ഉപയിഗിച്ചു 128 ജിബി വരെ വര്‍ദ്ധിപ്പിക്കാം) എന്നിങ്ങനെയാണ് ബേസ് വേരിയന്റിന്റെ സവിശേഷത.

13 മെഗാപിക്‌സല്‍ എല്‍ഇഡി ഫ്‌ലാഷ് ഉള്ള പിന്‍ കാമറ, എച്.ഡി.ആര്‍ മോഡ്, 5 മെഗാപിക്‌സല്‍ സെല്‍ഫി കാമറ, 3080mAh ബാറ്ററി (35 മണിക്കൂര്‍ കാള്‍ ടൈം,11 ദിവസം സ്റ്റാന്‍ഡ്ബൈ നല്‍കും) എന്നി ഫീച്ചേഴ്‌സും ഉണ്ട്. 153ഃ76.2x7.5mm ആണ് ബേസ് മോഡലിന്റെ വ്യാപ്തി, 150 ഗ്രാമാണ് ഭാരം. 4 ജി, ബ്ലൂട്ടൂത് v4.2, വൈ ഫൈ 802.11 b/g/n, ജിപിഎസ് + ഗ്ലോനാസ് എന്നിങ്ങനെ പോകുന്നു കണക്റ്റിവിറ്റി സവിശേഷത.

3ജിബി റാം 32 ജിബി സ്റ്റോറേജ്, 4 ജിബി റാം 64ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ടു വേരിയന്റുകളാണ് പ്രീമിയം മോഡലില്‍ ഉള്ളത്. ഫിംഗര്‍ പ്രിന്റ് സെന്‍സറോഡു കൂടിയ വേരിയന്റുകള്‍ അഡ്രെനോ 505 ജിപിയു ഉള്ള സ്‌നാപ്ഡ്രാഗണ്‍ 435 ഒക്ട കോര്‍ പ്രോസെസ്സറിലാണ് പ്രവര്‍ത്തിക്കുന്നത്. 16 മെഗാപിക്‌സല്‍ ക്യാമെറായാണ് മറ്റൊരു സവിശേഷത.

Ads by Google
Advertisement
Tuesday 22 Aug 2017 02.10 PM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW