Wednesday, November 14, 2018 Last Updated 0 Min 28 Sec ago English Edition
Todays E paper
Ads by Google
Tuesday 22 Aug 2017 12.57 PM

സ്വന്തം പ്രതിമയ്ക്ക് കീഴില്‍ കിടന്നുറങ്ങി അര്‍നോള്‍ഡ്; ഹോട്ടലുകാര്‍ താരത്തെ തെരുവിലിറക്കാന്‍ കാരണം?

uploads/news/2017/08/139184/arnold1.jpg

ഹോട്ടലുകാര്‍ മുറി നിഷേധിച്ചതോടെ സ്വന്തം പ്രതിമയ്ക്ക് കീഴില്‍ തലചായ്ക്കാന്‍ ഇടം കണ്ടെത്തി ഹോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ അര്‍നോള്‍ഡ് ഷ്വാസ്‌നെഗര്‍. കാലിഫോര്‍ണിയ തെരുവിലാണ് താരം കിടന്നുറങ്ങത് ആരാധകരുടെ ശ്രദ്ധയില്‍പ്പെട്ടത്. കാലിഫോര്‍ണിയ മുന്‍ മേയര്‍ കൂടിയാണ് താരം എന്നത് ആരാധകരെ ഞെട്ടിച്ചു.

ഹോട്ടലില്‍ എത്തിയപ്പോള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാത്തതിനാല്‍ മുറിയില്ലെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പല തവണ പറഞ്ഞു നോക്കി പിന്നീട് വാക്കേറ്റമായെങ്കിലും മുറി നല്‍കിയില്ല. ഇതോടെ ക്ഷുഭിതനായി ഇറങ്ങിയ താരം തെരുവിലെ തന്റെ പ്രതിമയ്ക്ക് കീഴില്‍ കിടന്ന് ഉറങ്ങുകയായിരുന്നു.

പക്ഷേ ഇത്രയും പ്രശസ്തനായ ആര്‍നോള്‍ഡ് മറ്റൊരു ഹോട്ടല്‍ തിരക്കാതെ തെരുവില്‍ പോയതിനെ വിമര്‍ശിച്ച് പലരും രംഗത്തെത്തി. പക്ഷേ വിശദീകരണവുമായി താരത്തിന്റെ അടുത്ത വൃത്തങ്ങള്‍ വന്നു. 'താരപ്രഭയില്‍ നില്‍ക്കുമ്പോള്‍ കൂടെയുണ്ടായിരുന്നവരൊന്നും അതില്ലാതാകുമ്പോള്‍ നമ്മളെ തിരിഞ്ഞു നോക്കാനുണ്ടാവില്ല. ഒരിക്കല്‍ നമ്മള്‍ എല്ലാവരും എല്ലാം ഉപേക്ഷിച്ച് പോകേണ്ടി വരും. ഇതേക്കുറിച്ച് അര്‍നോള്‍ഡ് അങ്ങനെയാണ് കാണുന്നത്. അങ്ങനെയൊരു തിരിച്ചറിവാണിതെ'ന്നും സുഹൃത്തുക്കള്‍ പറയുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW