Tuesday, September 12, 2017 Last Updated 0 Min 13 Sec ago English Edition
Todays E paper
Ads by Google
Monday 21 Aug 2017 07.16 PM

നാല് വയസ്സുകാരന്‍ അയച്ച റോക്കറ്റിന്റെ ഡിസൈന് നാസയുടെ അഭിനന്ദനം

uploads/news/2017/08/138942/nsa.jpg

നാല് വയസ്സുകാരനായ ഇദ്രിസ് ഹില്‍ട്ടണ്‍ നാസയ്ക്ക് സ്വന്തമായി വരച്ച് ഒരു റോക്കറ്റിന്റെ ഡിസൈന്‍ അയച്ചു കൊടുത്തു. എന്നാല്‍ ഇദ്രിസിനെ പോലും അദ്ഭുതപ്പെടുത്തിക്കൊണ്ട് നാസയുടെ അഭിനന്ദന കത്ത് ഇദ്രിസിനെ തേടിയെത്തി. നാസയുടെ അടുത്ത റോക്കറ്റ് താന്‍ വരച്ച ഈ ഡിസൈന്‍ പോലെ വേണമെന്നും ഈ റോക്കറ്റ് അയക്കണമെന്നും ഇതിന് നല്ല സ്പീഡ് ഉണ്ടാകുമെന്നും കൂടാതെ തനിക്ക് ശാസ്ത്രജ്ഞന്‍ എന്ന നിലയില്‍ ഒരു ലൈസന്‍സ് നല്‍കണമെന്നുമാണ് ഈ കൊച്ചു മിടുക്കന്‍ നാസയോട് ആവശ്യപ്പെട്ടത്.

തന്റെ മകന്‍ കുറച്ച് കുരുത്തക്കേട് കാട്ടുന്നവനാണെന്ന് ഇദ്രിസിന്റെ പിതാവ് ജമാന്‍ ഹില്‍ട്ടണ്‍ പറയുന്നു. എന്നാല്‍ ജമാലിനെയും ഇദ്രിസിനെയും കുടുംബത്തെയും ഞെട്ടിച്ചാണ് നാസയുടെ മറുപടി വന്നത്. ഇദ്രിസ് അയച്ച റോക്കറ്റിന്റെ ഡിസൈന്‍ മികച്ചതാണെന്നും, ഇദ്രിസിന് നന്ദി പറഞ്ഞു കൊണ്ടുമാണ് നാസയുടെ മറുപടി കത്ത് എത്തിയത്. നാസയുടെ സിസ്റ്റം എഞ്ചിനീയര്‍ കെവിന്‍ ഡിബ്രുവിനാണ് മറുപടി കത്ത് ഇദ്രിസിനയച്ചത്.

കത്തിലെ മറുപടി ഇങ്ങനെയായിരുന്നു - ഇദ്രിസ് അയച്ച റോക്കറ്റിന്റെ ഡിസൈന്‍ മികച്ചതാണ് അതിന് നന്ദി പറയുന്നു. ഇത്തരം സൃഷ്ടികള്‍ ഭാവിയില്‍ നിനക്ക് സ്വന്തമായി റോക്കറ്റ് അയക്കാനുള്ള ആദ്യപടിയാണ്. തങ്ങള്‍ ഒരു റോക്കറ്റ് അയക്കുമ്പോള്‍ അതിന് വേണ്ടി ഒരുപാട് അധ്വാനിക്കുന്നു. നീയും നിന്റെ റോക്കറ്റ് ഭാവിയില്‍ അയക്കാന്‍ എപ്പോഴും അധ്വാനിക്കണം. ബഹിരാകാശം, റോക്കറ്റ് കൂടാതെ, ആകാശയാത്രയുടെ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലുമുള്ള നിന്റെ അഭിരുചി വളര്‍ത്തുക. ഭാവിയില്‍ നാസയ്ക്ക് വേണ്ടി നിന്റെ പങ്കാളിത്തവും ഉണ്ടാകട്ടെയെന്ന് പ്രതീക്ഷിക്കുന്നു. ബഹിരാകാശത്തേക്കുള്ള നിന്റെ യാത്രയ്ക്ക് എല്ലാവിധ ആശംസകളും അറിയിക്കുന്നു.

Ads by Google
Advertisement
Monday 21 Aug 2017 07.16 PM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW