Wednesday, February 21, 2018 Last Updated 0 Min 26 Sec ago English Edition
Todays E paper
Ads by Google
Monday 21 Aug 2017 04.53 PM

ബി.പി നിര്‍ണയം പിഴവുകള്‍ ഒഴിവാക്കാം

ഉപ്പും കൊഴുപ്പും കൂടുതലുള്ള ഭക്ഷണശൈലിയും ഒരു ശാപമായി പടര്‍ന്നേറുന്ന മദ്യവിനിയോഗവും എടുത്താല്‍ പൊങ്ങാത്ത സ്‌ട്രെസും കൊണ്ട് നട്ടം തിരിയുന്ന മലയാളികള്‍ക്ക് വരുംകാലങ്ങളില്‍ നേരിടേണ്ടിവരുന്ന ഏറ്റവും ഭീകരവില്ലന്‍ രക്താദി സമ്മര്‍ദം തന്നെ. ഇതാകട്ടെ അവരെ അകാല മരണത്തിലേക്ക് വലിച്ചിഴക്കുകയും ചെയ്യും.
uploads/news/2017/08/138925/blodpresher210817.jpg

കേരളത്തിലെ ഓരോ വീട്ടിലും കുറഞ്ഞത് ഒരാള്‍ക്ക് എങ്കിലും അമിത രക്തസമ്മര്‍ദമുണ്ടെന്നാണ് ഈയിടെ നടത്തിയ പല പഠനങ്ങളും തെളിയിക്കുന്നത്. 75 ലക്ഷം മലയാളികള്‍ വര്‍ധിച്ച പ്രഷറിന്റെ വിവിധ പ്രത്യാഘാതങ്ങള്‍ക്ക് അടിമപ്പെട്ടിരിക്കുന്നു.

ഉപ്പും കൊഴുപ്പും കൂടുതലുള്ള ഭക്ഷണശൈലിയും ഒരു ശാപമായി പടര്‍ന്നേറുന്ന മദ്യവിനിയോഗവും എടുത്താല്‍ പൊങ്ങാത്ത സ്‌ട്രെസും കൊണ്ട് നട്ടം തിരിയുന്ന മലയാളികള്‍ക്ക് വരുംകാലങ്ങളില്‍ നേരിടേണ്ടിവരുന്ന ഏറ്റവും ഭീകരവില്ലന്‍ രക്താദി സമ്മര്‍ദം തന്നെ.

ഇതാകട്ടെ അവരെ അകാല മരണത്തിലേക്ക് വലിച്ചിഴക്കുകയും ചെയ്യും. കേരളത്തിലെ 35 ശതമാനം മുതിര്‍ന്നവര്‍ക്കും വര്‍ധിച്ച രക്തസമ്മര്‍ദമുണ്ടെങ്കിലും അതില്‍ 50 ശതമാനം പേര്‍ക്കും ആയുസിനെ പിടിച്ചുലയ്ക്കുന്ന ഈ രോഗാതുരത തങ്ങളെ ബാധിച്ചിട്ടുണ്ടെന്ന അവബോധമില്ല. അതുതന്നെയാണ് ഏറ്റവും ദാരുണമായ പ്രശ്‌നവും.

ബി.പി ഉയര്‍ത്തുന്ന വെല്ലുവിളികള്‍


പ്രതിവര്‍ഷം 10 ദശലക്ഷം പേരാണ് ഭൂമുഖത്ത് വര്‍ധിച്ച രക്തസമ്മര്‍ദത്തിന്റെ പ്രത്യാഘാതങ്ങള്‍ മൂലം മരിക്കുന്നത്. ഹാര്‍ട്ടറ്റാക്ക്, മസ്തിഷ്‌കാഘാതം, വൃക്ക പരാജയം തുടങ്ങി മാരകമായ പല രോഗാവസ്ഥകളും വര്‍ധിച്ച പ്രഷറിന്റെ സങ്കീര്‍ണതകളായി രംഗപ്രവേശം ചെയ്യുന്നു. 2000 ല്‍ ആഗോളമായി 97.2 കോടി പേര്‍ക്ക് കൂടിയ പ്രഷറുണ്ടായിരുന്നു.

2025 ആകുമ്പോള്‍ ലോക ജനസംഖ്യയുടെ മൂന്നിലൊന്നുപേരെ ഈ രോഗാതുരത കീഴ്‌പ്പെടുത്തിയിരിക്കും. അതായത് 156 കോടി ആളുകള്‍. അമിത രക്തസമ്മര്‍ദം തിരിച്ചറിയുന്നതിലും ചികിത്സ വിജയപ്രദമായി നടപ്പാക്കുന്നതിലും അടിസ്ഥാനപരമായ പല പ്രശ്‌നങ്ങളും നിലനില്‍ക്കുന്നു.

പ്രഷര്‍ അധികരിക്കുന്നുണ്ടെന്ന വസ്തുത പൊതുജനങ്ങളില്‍ നല്ലൊരു ശതമാനം പേര്‍ക്കും അറിയില്ല. മറ്റു രോഗങ്ങളുമായി ആശുപത്രിയിലോ ക്ലിനിക്കിലോ എത്തുമ്പോള്‍ നടത്തുന്ന സ്വാഭാവിക പരിശോധനയിലൂടെയാണ് പ്രഷര്‍ തിരിച്ചറിയുന്നത്.

അസ്വസ്ഥതകള്‍ അവഗണിക്കുന്നു


പ്രഷര്‍ കൂടിയ രോഗികള്‍ക്ക് തികച്ചും അസ്പഷ്ടങ്ങളായ രോഗലക്ഷണള്‍ മാത്രമാണുണ്ടാകുന്നത് എന്നതുകൊണ്ട് പലരും ഇതുമൂലമുണ്ടാകുന്ന അസ്വാസ്ഥ്യങ്ങളെ അവഗണിക്കുകയാണ് പതിവ്.

ഇനി പ്രഷര്‍ അധികരിച്ചിട്ടുണ്ടെന്ന് തെളിഞ്ഞവരില്‍ നല്ലൊരു ശതമാനം പേര്‍ അതിനുള്ള സമുചിതമായ ചികിത്സ സ്വീകരിക്കുന്നില്ല. ചികിത്സ ആരംഭിച്ചു എന്നുതന്നെയിരിക്കട്ടെ, പലരും ബി.പി നിശ്ചിത പരിധിയില്‍ നിയന്ത്രിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കുന്നില്ല.

ഒരു വഴിപാടുപോലെ മരുന്ന് കഴിക്കുന്നുവെന്നു മാത്രം. കൃത്യ കാലയളവില്‍ പ്രഷര്‍ അളന്നുനോക്കുവാനോ, വേണ്ടിവന്നാല്‍ മരുന്നുകള്‍ കൂട്ടുവാനോ കുറയ്ക്കുവാനോ ഉള്ള വൈദ്യനിര്‍ദേശം തേടുന്നതിനോ സൗമനസ്യം പലര്‍ക്കുമില്ല.

ഇതുതന്നെയാണ് വേള്‍ഡ് ഹൈപ്പര്‍ ടെന്‍ഷന്‍ ലീഗിന്റെയും ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് ഹൈപ്പര്‍ ടെന്‍ഷന്റെയും ഉറക്കം കെടുത്തുന്നത്. ഈ സംഘടനകള്‍ സംയുക്തമായി ഈ വര്‍ഷത്തെ ലോക പ്രഷര്‍ ദിനങ്ങളില്‍ പ്രഖ്യാപിക്കുന്ന സന്ദേശം ഒന്നുമാത്രമാണ്: 'നിസാരമായ പരിശോനയിലൂടെ നിങ്ങളുടെ പ്രഷറിന്റെ അളവുകള്‍ അറിയുക.'

വേള്‍ഡ് ഹൈപ്പര്‍ ടെന്‍ഷന്‍ ലീഗ് പ്രസ്താവിക്കുന്നതു പ്രകാരം ആഗോളമായി ശരാശരി 50 ശതമാനം പേര്‍ക്കും തങ്ങള്‍ക്ക് അമിത രക്തസമ്മര്‍ദം ഉണ്ടെന്ന് അറിയില്ല. അതുകൊണ്ടുതന്നെ 100 രാജ്യങ്ങളിലെ 18 വയസില്‍ കവിഞ്ഞ എല്ലാവരുടെയും പ്രഷര്‍ കൃത്യമായി അളന്ന് തിട്ടപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്യുന്നു. ഈ ആഗോള ഉദ്യമത്തില്‍ ഇന്ത്യയും പങ്കാളിയാണ്.

TRENDING NOW