Saturday, May 19, 2018 Last Updated 34 Min 20 Sec ago English Edition
Todays E paper
Ads by Google
Monday 21 Aug 2017 04.11 PM

പ്രതിഭയാണ് ഉയരം

" കലാകാരന്മാര്‍ സമൂഹത്തിന് റോള്‍ മോഡലാവണം. അവര്‍ ചെയ്യുന്നത് കാണാനും കേള്‍ക്കാനും അറിയാനും ആഗ്രഹിക്കുന്നവര്‍ അനവധിയാണ്. സമൂഹത്തിന് മാതൃകയാകാനാണ് ഏതൊരു കലാകാരനും ശ്രമിക്കേണ്ടത്. "
uploads/news/2017/08/138918/jobiINW.jpg

ചെറിയൊരു ഇടവേളക്ക് ശേഷം മണ്ണാങ്കട്ടയും കരിയിലയും എന്ന ചിത്രത്തിലൂടെ നായകനായെത്തുന്ന ജോബിയുടെ ജീവിതത്തിലേക്ക്...

ചില കഥാപാത്രങ്ങള്‍ പ്രേക്ഷകമനസ്സില്‍ നിന്നും ഒരിക്കലും മായില്ല, ചില കലാകാരന്മാരും. അക്കൂട്ടത്തിലൊരാളാണ് ജോബി. അഞ്ചരയടിയുടെ ശരീരസൗന്ദര്യവുമായി തിരശ്ശീലയിലെത്തുന്ന താരങ്ങളില്‍ നിന്നു വ്യത്യസ്തന്‍.

കേരള സര്‍വകലാശാല പ്രതിഭാപ്പട്ടത്തിലൂടെ സിനിമാതാരത്തിലേക്കുള്ള യാത്രക്ക് അധികദൂരമുണ്ടായിരുന്നില്ല ജോബിക്ക്. ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്തെങ്കിലും ആദ്യമായി നായകനാകുന്ന സന്തോഷത്തിലാണ് ജോബി.

ചെറിയൊരു ഇടവേളക്ക് ശേഷം അഭിനയരംഗത്ത് സജീവമാകുമ്പോള്‍... ?


എന്റെ ജീവിതത്തില്‍ എല്ലാം ഇടവേളകളാണ്. വല്ലപ്പോഴും അതിഥിയെപ്പോലെ സിനിമയില്‍ എത്തി നോക്കുന്നൊരാളാണ്. ഇത്രയും നാളത്തെ ജീവിതത്തില്‍ ഒരിക്കല്‍പ്പോലും ഞാനൊരു നടനാണെന്ന് എനിക്ക് തോന്നിയിട്ടില്ല. എന്നാല്‍ പ്രേക്ഷകര്‍ എന്നെ അംഗീകരിച്ചു കഴിഞ്ഞു.

അഭിനയജീവിതത്തെക്കുറിച്ച് ?


കുട്ടിക്കാലം മുതലേ അഭിനയത്തോട് താല്പര്യമുണ്ട്. നാടകത്തോടായിരുന്നു കൂടുതല്‍ താല്പര്യം. പഠിക്കുമ്പോള്‍ കേരള യൂണിവേഴ്സിറ്റി കലാപ്രതിഭയായി.

അതാണ് ബാലചന്ദ്രമേനോന്‍ സാറിന്റെ അച്ചുവേട്ടന്റെ വീട് എന്ന സിനിമയിലേക്കെത്തിച്ചത്. പിന്നീട് വലിയ അവസരങ്ങളൊന്നും വന്നില്ല. അവസരങ്ങള്‍ തേടി ഞാന്‍ പോയിട്ടുമില്ല. കിട്ടുന്ന വേഷങ്ങള്‍ ആവുംവിധം നന്നാക്കാറുണ്ട്.

മണ്ണാങ്കട്ടയും കരിയിലയും സിനിമയിലൂടെ നായകനാവുകയാണല്ലോ ?


അടൂര്‍ ഗോപാലകൃഷ്ണന്‍ സാറിന്റെ അസിസ്റ്റന്റായിരുന്ന അരുണ്‍ സാഗരയുടേതാണ് ചിത്രം. അദ്ദേഹം ഈ കഥ പറഞ്ഞപ്പോള്‍ അതിശയമാണു തോന്നിയത്. ജോബിച്ചേട്ടന്‍ തന്നെ ഈ കഥാപാത്രം ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ അദ്ഭുതമായി.

ഇതുവരെ ചെയ്യാത്തൊരു വേഷം. കോമഡി വേഷങ്ങള്‍ ചെയ്ത ഞാന്‍ ആദ്യമായാണ് സീരിയസ്സായൊരു കഥാപാത്രം ചെയ്യുന്നത്. ഷൈന്‍ ടോം ചാക്കോ, കരമന സുധീര്‍, സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, നെല്‍സണ്‍ ഇവരെല്ലാമാണ് മറ്റഭിനേതാക്കള്‍.

അതിമാനുഷ ഹീറോയിസമുള്ള ചിത്രങ്ങള്‍ക്കിടയില്‍ ജീവിതഗന്ധിയായൊരു കഥാപാത്രമാണ് മണ്ണാങ്കട്ടയും കരിയിലയും എന്ന ചിത്രത്തില്‍. കഷ്ടപ്പാടിലൂടെ ജീവിക്കുന്നൊരു വ്യക്തിയും അയാളുടെ കുടുംബ ജീവിതവുമാണ് പ്രമേയം.

ജോബിയെന്ന നടന് ഒരുപാട് പരിമിതികളുണ്ട്. ഒരുപക്ഷേ നായകനൊത്ത ശരീരവും രൂപസാദൃശ്യവുമായിരുന്നെങ്കില്‍ എപ്പോഴും ഞാന്‍ സിനിമയില്‍ നിറഞ്ഞുനിന്നേനേ.

ആദ്യമായി നായകനാകുമ്പോള്‍... ?


മനസ്സുനിറഞ്ഞ് സന്തോഷിക്കുകയാണ് ഞാനിപ്പോള്‍. ശ്രിന്റയാണ് നായിക. മലയാളസിനിമയില്‍ ഏറെ ശ്രദ്ധേയയായ അഭിനേത്രി. അവര്‍ക്കൊപ്പം അഭിനയിക്കാനായത് ഭാഗ്യം.

ജോലിയും അഭിനയവും ഒരുമിച്ചെങ്ങനെ ?


തിരുവനന്തപുരത്തെ കേശവദാസപുരം കെ.എസ്.എഫ്.ഇ മാനേജരാണ് ഞാന്‍. ഒപ്പം ജോലി ചെയ്യുന്നവര്‍ കലയോട് താല്പര്യമുള്ളവരായതിനാല്‍ അവരുടെ പിന്തുണയും വളരെ വലുതാണ്. ഇടയ്ക്ക് ലീവ് എടുക്കാനും അഭിനയിക്കാനുമെല്ലാം സാധിക്കുന്നത് സഹപ്രവര്‍ത്തകരുടെ പിന്തുണ കൊണ്ടാണ്.

സ്‌റ്റേജ് ഷോകളിലും മിമിക്രി വേദികളിലും സജീവമായിരുന്ന നാളുകളെക്കുറിച്ച് ?


എവിടെയെല്ലാം ഇടിച്ചുകയറാമോ, അവിടെയെല്ലാം ഞാന്‍ എത്താറുണ്ടായിരുന്നു. എന്നില്‍ ഒരു മിമിക്രി കലാകാരനുണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞത് അല്പം വൈകിയാണ്. ആദ്യകാലങ്ങളില്‍ മിമിക്രി വരുമാനമാര്‍ഗ്ഗം മാത്രമായിരുന്നു. യൂണിവേഴ്സിറ്റിയിലെ സൗഹൃദക്കൂട്ടായ്മയാണ് പ്രചോദനമായത്.

ചലച്ചിത്രമേഖലയില്‍ പ്രശസ്തരായ റസൂല്‍ പൂക്കുട്ടി, സംവിധായകന്‍ എസ്. ജനാര്‍ദ്ദനന്‍, സുധീര്‍ കരമന, അലന്‍സിയര്‍, ഗിരീഷ് പുലിയൂര്‍, ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു, രത്‌നകുമാര്‍, ജയപാല്‍, കവി അന്‍വര്‍ അലി എന്നിവര്‍ എന്റെ സഹപാഠികളായിരുന്നു.

നാടകങ്ങളിലും ഞാന്‍ സജീവമായിരുന്നു. അമച്വര്‍ നാടകങ്ങളാണധികവും ചെയ്തത്. കഥാപ്രസംഗം, പ്രച്ഛന്നവേഷം, മൈം തുടങ്ങി എന്നെക്കൊണ്ടാവുന്ന പരിപാടികളിലെല്ലാം പങ്കെടുക്കാറുണ്ടായിരുന്നു.

മറക്കാനാവാത്ത അനുഭവങ്ങള്‍ ?


വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു തമിഴ് സീരിയലില്‍ അഭിനയിച്ചു. ടോം ജേക്കബ്ബ് എന്നൊരു നടനുമുണ്ട്. രണ്ടു ദരിദ്ര സുഹൃത്തുക്കളുടെ കഥയാണ്. ഇരുവരും കൂടി ഒരു ബസില്‍ യാത്ര ചെയ്യാനെത്തുന്നു. എന്നാല്‍ ഒരാള്‍ക്ക് പോകാനുള്ള പണമേയുള്ളൂ.

സുഹൃത്ത് (ടോം ജേക്കബ്ബ്) എന്നെ ഒരു ഉള്ളിച്ചാക്കില്‍ കെട്ടി ലഗേജാക്കും. ലഗേജിന് ചെറിയ തുക മതി. എന്നെ ലഗേജാക്കി ബസിന്റെ മുകളിലെ ഡിക്കിയിലേക്ക് ഇടുന്നതാണ് സീന്‍.

എല്ലാ തയ്യാറെടുപ്പും നടത്തി ഷൂട്ടിംഗ് ആരംഭിച്ചു. എന്നെ ലഗേജാക്കി ബസിന് മുകളിലേക്ക് കയറ്റി. എനിക്കൊപ്പം സംവിധായകനും ക്യാമറാമാനും കയറി. പക്ഷേ അപ്പോഴാണ് ഒരു പ്രശ്‌നം. സാധാരണ ബസുകളുടെ മുകളില്‍ ലഗേജുകള്‍ താഴെ പോകാതിരിക്കാന്‍ ഒരു ഫ്രെയിമുണ്ടല്ലോ.

Ads by Google
Loading...
TRENDING NOW