Sunday, May 20, 2018 Last Updated 18 Min 26 Sec ago English Edition
Todays E paper
Ads by Google
Monday 21 Aug 2017 03.39 PM

ഈ സര്‍പ്രൈസ് കാണാന്‍ അച്ഛന്‍ കാത്തു നിന്നില്ല

''ഈ അഭിമുഖം പ്രസിദ്ധീകരിക്കുമ്പോഴേക്കും സൗഭാഗ്യയുടെ സര്‍പ്രൈസ് കാണാതെ അച്ഛന്‍ രാജാറാം നിഷ്‌ക്കളങ്കരായ ആ അമ്മയെയും മകളെയും തനിച്ചാക്കി ഈ ലോകത്ത് നിന്ന് വിടപറഞ്ഞിരുന്നു.''
uploads/news/2017/08/138913/Weeklythrakayan3.jpg

താര കല്യാണിന്റെയും മകള്‍ സൗഭാഗ്യയുടെയും വിശേഷങ്ങള്‍....

നൃത്തം ജീവവായുപോലെ കൊണ്ടുനടന്നതിന് പിന്നില്‍ ?


പ്രൊഫഷണല്‍ നൃത്തങ്ങള്‍ക്ക് വായ്പ്പാട്ട് പാടിയിരുന്ന അമ്മ സുബ്ബലക്ഷ്മിയോടൊപ്പം ഡാന്‍സ് പ്രോഗ്രാമുകള്‍ക്ക് ഞാനും കൂട്ടുപോകുമായിരുന്നു. സത്യത്തില്‍ അന്നുമുതലാണ് ഞാന്‍ നൃത്തത്തെ സ്‌നേഹിച്ചുതുടങ്ങിയത്.

അങ്ങനെയിരിക്കെ സ്‌കൂളില്‍ ഒരു പരിപാടി നടന്നപ്പോള്‍ എന്റെ നൃത്തവും അവതരിപ്പിച്ചു. ഡാന്‍സുകഴിഞ്ഞ് സ്‌റ്റേജിനു പിന്നിലേക്ക് പോയപ്പോള്‍ അധ്യാപികമാരും കൂട്ടുകാരും അഭിനന്ദിക്കാനായി അരികിലേക്ക് വന്നു. പിന്നെപ്പിന്നെ സ്‌കൂളിലെന്ത് പ്രോഗ്രാമുണ്ടെങ്കിലും ഞാനും എന്റെ നൃത്തവും ഒഴിച്ചുകൂടാനാവാത്തതായി മാറി.

കൂടാതെ ചില അസോസിയേഷനുകളുടെയും മറ്റും ഭാഗമായി നടത്തുന്ന പ്രോഗ്രാമുകളിലും പങ്കെടുത്തു. സത്യം പറഞ്ഞാല്‍ കുച്ചിപ്പുഡി ഒഴിച്ച് മറ്റൊന്നിലും ഞാന്‍ അരങ്ങേറ്റം നടത്തിയിരുന്നില്ല. കാരണം ഡാന്‍സ് പഠിച്ചു നൃത്തം ചെയ്യാന്‍ വേദി കിട്ടിയപ്പോള്‍ നേരെയങ്ങ് അവതരിപ്പിച്ചു. പിന്നീട് കലോത്സവങ്ങളിലെ നിറസാന്നിധ്യമായി മാറി.

സ്‌കൂളും പരിസരപ്രദേശങ്ങളും അടങ്ങിയ ഒരു കൊച്ചു നാട്ടില്‍ മാത്രം അറിയപ്പെട്ടിരുന്ന എന്നെ പരക്കെ അറിയപ്പെടുന്ന നര്‍ത്തകിയാക്കിയതിന്റെ മുഴുവന്‍ ക്രെഡിറ്റും മാധ്യമങ്ങള്‍ക്കാണ്.

ഓരോ കലോത്സവങ്ങളില്‍ പങ്കെടുക്കുമ്പോഴും എന്നെക്കുറിച്ചുള്ള വിവരങ്ങളും ഫോട്ടോയും കൊടുത്ത് എന്നെ ഒരു താരമായി അവര്‍ മാറ്റി. സിനിമയില്‍ വരുന്നതിനു മുമ്പുതന്നെ ഞാന്‍ അറിയപ്പെടുന്നവളായി.

സിനിമയിലേക്കുള്ള കടന്നുവരവ്?


തമിഴ്ബ്രാഹ്മണകുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. അച്ഛന്‍ കല്യാണകൃഷ്ണന്റെയും അമ്മ സുബ്ബലക്ഷ്മിയുടെയും മൂന്നു മക്കളില്‍ ഇളയമകളാണ് ഞാന്‍. ആരോടും അധികം സംസാരിക്കാത്ത പ്രകൃതക്കാരി. ഒരു തീരുമാനമെടുക്കണമെങ്കില്‍ മൂന്നുവട്ടമെങ്കിലും ആലോചിക്കും. ഇതൊക്കെയായിരുന്നു എന്റെ സ്വഭാവം.

ഒരുപാട് സുഹൃത്തുക്കളൊന്നും ഉണ്ടായിരുന്നില്ല. നൃത്തത്തോട് ഇഷ്ടം വന്നപ്പോള്‍ പഠിച്ചു. വളരെ ചെറുപ്പത്തില്‍ത്തന്നെ 'നല്ലൊരു നര്‍ത്തകി' എന്ന പേരും ലഭിച്ചു. സിനിമകള്‍ ഒരുപാട് കാണുമായിരുന്നെങ്കിലും അഭിനയത്തോട് താല്‍പ്പര്യം ഉണ്ടായിരുന്നില്ല. സിനിമയില്‍ വന്നതിനു പിന്നില്‍ രണ്ട് കാരണങ്ങളുണ്ട്.

uploads/news/2017/08/138913/Weeklythrakayan2.jpg

ഒന്ന് നൃത്തം, രണ്ട് -എന്റെ അമ്മ.ഒരു തിങ്കളാഴ്ചദിവസം, ഞാനും അമ്മയും മൂകാംബികയില്‍പ്പോയി തൊഴുതു വന്ന സമയം. വീട്ടിലെത്തിയതും ഞങ്ങളെത്തേടി ഒരതിഥി എത്തി.

'അമ്മേ ഭഗവതീ' എന്ന സിനിമയിലേക്ക് എന്നെ ക്ഷണിക്കാനായിരുന്നു അദ്ദേഹത്തിന്റെ വരവ്. ആ സിനിമയുടെ നിര്‍മാതാവ് സുബ്രഹ്മണ്യകുമാര്‍ സാര്‍.

ശ്രീകുമാരന്‍തമ്പി സാറിന്റെ സിനിമയില്‍ ദേവിയായി അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ അമ്മ എന്നോട് പറഞ്ഞു 'സമ്മതിക്കൂ മോളേ, മൂകാംബികാദേവിയുടെ അനുഗ്രഹമാണ്.'

അമ്മ പറഞ്ഞതുകൊണ്ട് ഞാന്‍ സമ്മതിച്ചു. അത് പണ്ടേ അങ്ങനെയാണ്. അമ്മ പറയുന്ന കാര്യങ്ങള്‍ അനുസരിക്കും. അന്നൊന്നും സിനിമ കാണുമെന്നല്ലാതെ അതിനെക്കുറിച്ച് കൂടുതലൊന്നും അറിയില്ല. തുടര്‍ന്ന് ധാരാളം സിനിമകളില്‍ അഭിനയിച്ചു. പക്ഷേ മികച്ച കഥാപാത്രമെന്ന് പറയാവുന്ന ഒന്നും തന്നെ ലഭിച്ചിരുന്നില്ല, അന്നും ഇന്നും അങ്ങനെതന്നെ.

ചെറുപ്രായത്തില്‍ത്തന്നെ എന്റെ ഇരട്ടിപ്രായമുള്ളവരുടെ അമ്മവേഷം ചെയ്തിട്ടുണ്ട്. അതും അപ്രധാന കഥാപാത്രങ്ങള്‍. സന്തോഷത്തേക്കാളുപരി സങ്കടങ്ങളും സിനിമ എനിക്കു നല്‍കിയിട്ടുണ്ട്.

ഇഷ്ടമേഖലയില്‍ നിന്ന് ജീവിതപങ്കാളിയെയും കണ്ടുപിടിച്ചു?


എന്റെ ജീവിതത്തില്‍ ഒരു വിവാഹമുണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എന്നെ സംബന്ധിച്ച് ചെറുപ്രായം മുതല്‍ എന്റേതു മാത്രമായ ലോകം ഞാന്‍ തീര്‍ത്തു. എന്റെ കാഴ്ചപ്പാടുകള്‍, ഇഷ്ടാനിഷ്ടങ്ങള്‍. ഒരു തമാശകേട്ടാല്‍പ്പോലും പാടുപെട്ടാണ് ഞാന്‍ ചിരിച്ചിരുന്നത്.

അച്ഛനും അമ്മയും ഞങ്ങള്‍ മക്കള്‍ക്ക് ആവശ്യത്തിലധികം സ്വാതന്ത്ര്യം തന്നാണ് വളര്‍ത്തിയത്. എങ്കിലും സ്വന്തമായി ഉണ്ടാക്കിയ ചിട്ടകളിലൂടെയാണ് ഞാന്‍ ജീവിച്ചത്. എനിക്ക് വിവാഹം ആലോചിക്കുന്ന സമയത്താണ് എന്റെ അമ്മ രാജാറാമിനെ കാണുന്നത്.

Ads by Google
Loading...
TRENDING NOW