Monday, January 22, 2018 Last Updated 6 Min 52 Sec ago English Edition
Todays E paper
Ads by Google
റെജി ടി. തോമസ്
റെജി ടി. തോമസ്
Monday 21 Aug 2017 02.59 PM

ഉയര്‍ന്ന വേതനം ലഭിക്കുന്ന പുതിയ പ്രവര്‍ത്തനമേഖലയാണ് ലക്ഷ്വറി മാനേജ്‌മെന്റ്

uploads/news/2017/08/138898/Weeklyedu210817a.jpg

ഏറ്റവും വിലയുള്ള ആഡംബര ഉല്‍പ്പന്നങ്ങളോടുള്ള മനുഷ്യന്റെ ആവേശം കൂടിവരുകയാണ്. ഉയര്‍ന്ന വേതനം ലഭിക്കുന്ന പുതിയ പ്രവര്‍ത്തനമേഖലയാണ് ലക്ഷ്വറി മാനേജ്‌മെന്റ്.

കാര്‍, ഫാഷന്‍, ഭക്ഷണം, വസ്ത്രം, പാദരക്ഷ, ആഭരണം, ഗൃഹനിര്‍മാണവസ്തു, സുഗന്ധദ്രവ്യം, കലാസൃഷ്ടി, ടൂറിസം, ഹോട്ടല്‍ എന്നു തുടങ്ങി പല മേഖലകളും ലക്ഷ്വറി വ്യവസായത്തിന്റെ ഭാഗമാണ്. ഇത്തരം സാഹചര്യത്തില്‍ ലക്ഷ്വറിരംഗം മികച്ച കരിയര്‍ സാധ്യത വാഗ്ദാനം ചെയ്യുന്നു.

ലക്ഷ്വറി ബ്രാന്‍ഡ്മാനേജര്‍, ലക്ഷ്വറി മാര്‍ക്കറ്റര്‍, ലക്ഷ്വറി ഷോപ്പിംഗ് കണ്‍സള്‍ട്ടന്റ്, ലക്ഷ്വറി മര്‍ച്ചന്റൈസിംഗ് മാനേജര്‍, പബ്ലിസിറ്റി എക്‌സ്‌പേര്‍ട്ട്, റീറ്റെയില്‍ സെയില്‍സ് മാനേജര്‍, ബാങ്ക് ഓഫീസ് മാനേജര്‍, ഫിനാന്‍സ് ബ്രാഞ്ച് മാനേജര്‍, ഇവന്റ് മാനേജര്‍ എന്നിവയാണ് ഈ രംഗത്തെ പ്രധാന ജോലികള്‍. ലക്ഷ്വറി മാനേജ്‌മെന്റില്‍ പരിശീലനം നല്‍കുന്ന നിരവധി സ്ഥാപനങ്ങളുണ്ട്.

മുംബൈയിലെ പേള്‍ അക്കാദമിയില്‍ ലക്ഷ്വറി മാനേജ്‌മെന്റില്‍ നാലുവര്‍ഷ ബിരുദകോഴ്‌സുണ്ട്. ന്യൂഡല്‍ഹിക്കടുത്ത് ഗുഡ്ഗാവിലെ ലക്ഷ്വറി കണക്ട് ബിസിനസ് സ്‌കൂളില്‍ (എല്‍.സി.ബി.എസ്) ഈ വിഷയത്തില്‍ ബിരുദാനന്തര ബിരുദ പ്രോഗ്രാമുണ്ട്. ഡിപ്ലോമ, എക്‌സിക്യൂട്ടീവ് തുടങ്ങിയ കോഴ്‌സുകളും ഇവിടെയുണ്ട്.

ലക്ഷ്വറി ലൈഫ്‌സ്‌റ്റൈല്‍, ലക്ഷ്വറി ഹെറിറ്റേജ്, ഫ്യൂച്ചര്‍ ലക്ഷ്വറി, ലക്ഷ്വറി ക്രാഫ്റ്റ്മാന്‍ഷിപ്പ്, ലക്ഷ്വറി ഓപ്പറേഷന്‍സ്, ഫിനാന്‍സ് റീട്ടെയില്‍, ബ്രാന്‍ഡ് മാനേജ്‌മെന്റ്, ലക്ഷ്വറി കമ്യൂണിക്കേഷന്‍, ലക്ഷ്വറി സ്‌റ്റൈലിങ്, ഫീല്‍ഡ് ട്രിപ്പ്‌സ്, സെമിനാര്‍ ആന്‍ഡ് ഇന്റേണ്‍ഷിപ്പ് എന്നിവയാണ് ബിരുദാനന്തരബിരുദ കോഴ്‌സിലെ പഠനവിഷയങ്ങള്‍.

Ads by Google
TRENDING NOW