Saturday, May 19, 2018 Last Updated 4 Min 41 Sec ago English Edition
Todays E paper
Ads by Google
Monday 21 Aug 2017 12.16 AM

വെള്ളിത്തിരയില്‍ ഇടുക്കി കിടുക്കും ; ആസിഫലിക്കു പിന്നാലെ അസ്‌കര്‍ അലിയും അഭിനയരംഗത്ത്‌

uploads/news/2017/08/138669/3.jpg

ആസിഫലിക്കു പിന്നാലെ അനുജന്‍ അസ്‌കര്‍ അലിയും വെള്ളിത്തിരയിലെ താരസാന്നിധ്യമാകുന്നു. പൊന്നോണത്തെ വരവേല്‍ക്കാന്‍ മലയാളിക്കു മുന്‍പിലെത്തിയ ഹണീ ബീ 2.5 ലെ നായകന്‍ വിഷ്‌ണു മറ്റാരുമല്ല അസ്‌കറാണ്‌, അസ്‌കര്‍ ആദ്യസിനിമയുടെ വിശേഷങ്ങള്‍ പങ്കുവയ്‌ക്കുന്നു.

സിനിമയിലേക്കുള്ള വരവ്‌


ചെന്നൈയില്‍ പരസ്യചിത്രങ്ങളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചികൊണ്ടിരിക്കുമ്പോഴാണു നടന്‍ ലാല്‍ സാറിന്റെ മാനേജരുടെ വിളിവരുന്നത്‌. നേരിട്ട്‌ ഒന്നു കാണമെന്നു പറഞ്ഞു. തുടര്‍ന്നു കൊച്ചിയില്‍ എത്തിയപ്പോഴാണു സിനിമയുടെ കാര്യം പറഞ്ഞതും നായകവേഷം കൈകാര്യം ചെയ്യേണ്ടതു താന്‍ ആണെന്ന്‌ അറിഞ്ഞതും.

കേട്ടതും വളരെ ഹാപ്പിയായി ഉടന്‍ തന്നെ ആസിഫ്‌ ഇക്കയോടും കാര്യം അവതരിപ്പിച്ചു. ഇക്ക പൂര്‍ണ പിന്തുണ നല്‍കിയതോടെയാണ്‌ ഈ സിനിമയിലേക്ക്‌ എത്തുന്നത്‌.

ആദ്യ നായകവേഷം


പണ്ടു മുതലേ ആഗ്രഹിച്ചിരുന്നു നടനാകണമെന്ന്‌. പിന്നീട്‌ ഇക്ക നടനായതോടെ ആഗ്രഹം ഒന്നു കൂടി വളര്‍ന്നു. ആദ്യ സിനിമയില്‍ നായക വേഷം ലഭിച്ചപ്പോള്‍ ശരിക്കും സന്തോഷമായി. അഭിനയ മോഹവുമായി നടക്കുന്ന യുവായാണ്‌ ഇതില്‍ വേഷമിടുന്നത്‌.

വിഷ്‌ണു എന്നാണു കഥാപാത്രത്തിന്റെ പേര്‌. അഭിനയിക്കാനുള്ള അവസരം തേടി ഷൂട്ടിങ്‌ ലൊക്കേഷനില്‍ എത്തുകയും അവിടെ നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകളും അതേത്തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണു കഥയില്‍.

സിനിമയ്‌ക്കുള്ളിലെ സിനിമ


ഹണീ ബീ-2 എന്ന ചിത്രത്തിന്റെ ഷൂട്ടിങ്‌ ലൊക്കേഷനില്‍ തന്നെയാണ്‌ ഈ സിനിമയുടെ ചിത്രീകരണവും നടന്നത്‌. ഞങ്ങളുടെ ചിത്രത്തിന്റെ ഷൂട്ടിങ്‌ ഇവിടെ നടക്കുന്നതായി പലര്‍ക്കും അറിയില്ലായിരുന്നു. പ്രധാന കഥാപാത്രങ്ങള്‍ അഭിനയിക്കുന്നവരെ മാത്രമാണ്‌ വിവരം അറിയിച്ചിരുന്നത്‌.

ഷൂട്ടിങ്‌ വിവരം എല്ലാവരും അറിയുന്നതു സിനിമയുടെ പാക്ക്‌അപ്പ്‌ പറയുമ്പോഴാണ്‌. അതിനാല്‍ ഹണി ബീ ടുവിലെ അണിറ പ്രവര്‍ത്തകര്‍ വരെ ഇതിലെ കഥാപാത്രമായി മാറി.

സംവിധായകന്‍

ഷൈജു അന്തിക്കാട്‌ ആണു ചിത്രത്തിന്റെ സംവിധായകന്‍. അദേഹം വളരെ കൂളായ ഒരു വ്യക്‌തിയാണ്‌. ഇത്രയും തിരക്കു പിടിച്ചു ഒരു സെറ്റില്‍ നമ്മള്‍ തെറ്റുകള്‍ വരുത്തിയാലും ക്ഷമയോടെ പറഞ്ഞു തരും.

നമുക്ക്‌ ടെന്‍ഷന്‍ വന്നാലും അദ്ദേഹത്തോടു സംസാരിച്ചാല്‍ നമ്മുടെ ടെന്‍ഷന്‍ മാറും. സെറ്റ്‌ കൂളാക്കുമ്പോഴും സിനിമയുടെ ചിത്രീകരണ വേളയില്‍ അദേഹം വളരെയധികം ശ്രദ്ധാലുവാണ്‌. അതാണ്‌ ഈ സിനിമയുടെ വിജയം.

ആദ്യ നായിക


നായിക ലിജോ മോള്‍ കട്ടപ്പനയിലെ ഋത്വിക്‌ റോഷനില്‍ അഭിനയിച്ചിരുന്നതിനാല്‍ അതിന്റെ എക്‌സപീരിയന്‍സ്‌ ഉണ്ടായിരുന്നു. അതിനാല്‍ പലപ്പോഴും എനിക്ക്‌ തെറ്റുകള്‍ പറ്റിയാലും ലിജോ ഭയങ്കര സപ്പോര്‍ട്ടായിരുന്നു. ലിജോയെ ആദ്യം ആര്‍ക്കും മനസിലായില്ല.

ഈ സിനിമയില്‍ ഭാവനയുടെ മേയ്‌ക്കപ്പ്‌ സഹായി ആയിട്ടാണു ലിജോ വേഷമിട്ടത്‌. കട്ടപ്പനയിലെ ഋത്വിക്ക്‌ റോഷനില്‍ ഇരുണ്ട മേയ്‌ക്കപ്പിട്ടാണ്‌ അഭിനിയിച്ചത്‌. ഇവിടെ സ്‌റ്റൈലിഷായാണു ലിജോ എത്തിയത്‌. അതിനാല്‍ ലിജോയെ എല്ലാവരും തിരിച്ചറിയാന്‍ വൈകി.

പുതിയ സിനിമകള്‍


അരുണ്‍ വൈഗ സംവിധാനം ചെയ്യുന്ന ചെമ്പരത്തിപ്പൂവ്‌ എന്ന സിനിമയാണ്‌ അടുത്തത്‌. ചില ചിത്രങ്ങളുടെ ചര്‍ച്ച നടക്കുന്നുണ്ട്‌. മുന്നോട്ടു നല്ല സിനിമകള്‍ ചെയ്യണമെന്നാണ്‌ ആഗ്രഹം

നാട്ടിലെ വിശേഷങ്ങള്‍


തൊടുപുഴയിലാണു വീട്‌. സിനിമ റീലീസിങ്ങിനു ശേഷം നാട്ടിലെത്തി സുഹൃത്തുകളുമായി സിനിമ കാണാന്‍ പോയി. സുഹൃത്തുകളുമായി ചെലവിടുന്ന നിമിഷങ്ങള്‍ വളരെ ഇഷ്‌ടമാണ്‌. അവര്‍ വളരെയധികം സപ്പോര്‍ട്ടീവാണ്‌.

വിമലാ പബ്ലിക്‌ സ്‌കൂള്‍, ഡിപോള്‍ പബ്ലിക്‌ സ്‌കൂള്‍, സെന്റ്‌ ജോര്‍ജ്‌ മുതലക്കോടം എന്നിവിടങ്ങളിലാണു സ്‌കൂള്‍ ജീവിതം. ഡിഗ്രി കുട്ടിക്കാനം മരിയന്‍ കോളജിലുമായിരുന്നു. വാപ്പ എന്‍.പി. ഷൗക്കത്തലി. ഉമ്മ മോളി ഷൗക്കത്തലി.

Ads by Google
Monday 21 Aug 2017 12.16 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW