Thursday, January 18, 2018 Last Updated 2 Min 45 Sec ago English Edition
Todays E paper
Ads by Google
Sunday 20 Aug 2017 01.32 AM

ഈയാഴ്‌ച നിങ്ങള്‍ക്കെങ്ങിനെ?

uploads/news/2017/08/138468/azcha.jpg

അശ്വതി : ബന്ധുക്കള്‍ തമ്മില്‍ ഭിന്നത , സഞ്ചാരക്ലേശം വര്‍ദ്ധിക്കും , കടബാദ്ധ്യത കുറയ്‌ക്കുവാന്‍ സാധിക്കും. മംഗള കര്‍മ്മങ്ങളില്‍ സംബന്ധിക്കും , വാഹനത്തിന്‌ അറ്റകുറ്റപ്പണികള്‍. ദാമ്പത്യപ്രശ്‌നങ്ങള്‍ ഉടലെടുക്കും , ഭാഗ്യ പരീക്ഷണങ്ങളില്‍ ധന നഷ്‌ടം .
ഭരണി: കര്‍മ്മ രംഗത്ത്‌ എതിര്‍പ്പുകള്‍, അപവാദം കേള്‍ക്കുവാന്‍ യോഗം, തൊഴില്‍പരമായ അവസര നഷ്‌ടം. യാത്രകള്‍, ബന്ധുക്കളെ സന്ദര്‍ശിക്കും, ഭൂമി, വീട്‌ ഇവ വാങ്ങുവാനുള്ള അഡ്വാന്‍സ്‌ നല്‍കും, കാലാവസ്‌ഥാജന്യ രോഗ സാദ്ധ്യത, മാതാവിന്‌ അരിഷ്‌ടത.
കാര്‍ത്തിക: സുഹൃദ്‌ സഹായം വര്‍ദ്ധിക്കും , സന്താനങ്ങളെകൊണ്ടുള്ള അനുഭവ ഗുണം വര്‍ദ്ധിക്കും , തൊഴില്‍പരമായ അധിക യാത്രകള്‍, രോഗദുരിതത്തില്‍ ശമനം, പൂര്‍വിക സ്വത്തിന്റെ ലാഭം. ഗൃഹ നിര്‍മ്മാണത്തില്‍ പുരോഗതി, സംസാരത്തില്‍ അധിക ശ്രദ്ധ പുലര്‍ത്തുക , അടുത്ത സുഹൃത്തുക്കള്‍ വഴി ധന സഹായം, പഠനത്തില്‍ ശ്രദ്ധ വര്‍ദ്ധിക്കും.
രോഹിണി: കുടുംബസുഹൃത്തുക്കളില്‌ നിന്നുള്ള പെരുമാറ്റം വിഷമം സൃഷ്‌ടിക്കും. വിദേശയാത്രാശ്രമം വിജയിക്കും. സദ്‌കാര്യങ്ങള്‌ക്കായി പണം മുടക്കേണ്ടിവരും. കൃഷിപ്പണിയില്‌ താത്‌പര്യം വര്‌ധിക്കും. മോഷണം പോയ വസ്‌തുക്കള്‌ തിരികെ കിട്ടും.തൊഴില്രംഗത്ത്‌ മികവോടെ മുന്നേറും. രോഗശമനമുണ്ടാകും.
മകയിരം: തൊഴില്‍രംഗത്ത്‌ നിലനിന്നിരുന്ന അനശ്‌ചിതത്വം മാറും. ബന്ധുക്കള്വഴി കാര്യലാഭം. പ്രധാന ദേവാലയങ്ങളില്‌ വഴിപാട്‌ കഴിക്കുവാനവസരം. കടങ്ങള്‌ വീട്ടുവാന്‌ സാധിക്കും.ഭക്ഷണസുഖം വര്‌ധിക്കും. വ്യവഹാരവിജയം ലഭിക്കും. മംഗളകര്‌മങ്ങളില്‌ സംബന്ധിക്കും. രോഗശമനം ഉണ്ടാകും.
തിരുവാതിര: മനസിന്റെ സ്‌ഥിതി മൂടിക്കെട്ടിയ നിലയിലായിരിക്കും. ഉദ്ദേശിച്ച പല കാര്യങ്ങളും സുഗമമായി മുന്നോട്ട്‌ പോയിയെന്നുവരില്ല. വിശ്രമം കുറയും. അതിരുകവിഞ്ഞ ആത്മവിശ്വാസം അപകടമായേക്കാം. ജലജന്യരോഗങ്ങള്‌ക്കും ഭവനമാറ്റത്തിന്‌ സാധ്യത.
പുണര്‍തം: പലതരത്തില്‌ നിലനിന്നിരുന്ന വിഷമതകള്‌ക്ക് ശമനം ഉണ്ടാകും. ഒന്നിലധികം മാര്‌ഗങ്ങളില്‌ ധനാഗമം പ്രതീക്ഷിക്കാം. ഭൂമിയില്‌ നിന്നുള്ള ആദായം പ്രതീക്ഷിക്കാം. വാഹനം മാറ്റി വാങ്ങാനുള്ള ആഗ്രഹം സഫലമാകും. ബിസിനസില്‌ നേട്ടങ്ങള്‌. കലാരംഗത്ത്‌ പലതരത്തിലുള്ള അംഗീകാരങ്ങള്‌ ലഭിക്കും.
പൂയം: ഗുണഫലങ്ങള്‌ ഒന്നൊന്നായി അനുഭവത്തില്‌ വരും. മാതാപിതാക്കളുടെ ഇഷ്‌ടത്തിനനുസരിച്ച്‌ പ്രവര്‌ത്തിക്കും. ബന്ധുജനഗുണമനുഭവിക്കും. ഉദ്യോഗസ്‌ഥര്‌ക്ക് മേലധികാരികളുടെ അംഗീകാരം ലഭിക്കും. ഇഷ്‌ടസ്‌ഥലത്തേയ്‌ക്ക് മാറ്റം ലഭിക്കും. തൊഴിലന്വേഷകര്‌ക്കും അനുകൂലഫലങ്ങള്‌ പ്രതീക്ഷിക്കാം. ബന്ധുജനങ്ങളില്‌ നിന്നുള്ള അനുഭവങ്ങള്‌ കിട്ടും. യാത്രകള്‌ വേണ്ടിവരും.
ആയില്യം: അകന്നുകഴിഞ്ഞിരുന്ന ബന്ധുക്കള്‌ പിണക്കം മതിയാക്കും. രോഗാവസ്‌ഥയിലുള്ളവര്‌ക്ക് ആശ്വാസം ലഭിക്കും. ഗൃഹോപകരണങ്ങള്‌ പുതുതായി വാങ്ങും. സുഹൃത്തുക്കള്‌ക്കായി പണം ചെലവഴിക്കേണ്ടിവരും. ഗുശാരീരികമായി നിലനിന്നിരുന്ന വിഷമങ്ങള്‌ ശമിക്കും.
മകം: കലാരംഗത്ത്‌ പ്രവര്‌ത്തിക്കുന്നവര്‌ക്ക് പ്രശസ്‌തി. ഔദ്യോഗികപരമായ യാത്രകള്‌ വേണ്ടിവരും. മത്സരപ്പരീക്ഷകള്‌, ഇന്റര്വ്യൂ എന്നിവയില്‌ വിജയിക്കുവാന്‌ സാധിക്കും. അന്യരുടെ സഹായം ലഭിക്കും. ബിസിനസ്‌ നടത്തുന്നവര്‌ക്ക് വിജയം. വിവാഹം ആലോചിക്കുന്നവര്‌ക്ക് അനുകൂലഫലം.
പൂരം: ഗൃഹനിര്‌മാണത്തില്‌ പുരോഗതി. കലാസാഹിത്യരംഗങ്ങളില്‌ പ്രവര്‌ത്തിക്കുന്നവര്‌ക്ക് അനുകൂലം. സന്താനങ്ങളില്ലാതെ വിഷമിക്കുന്നവര്‌ക്ക് ആശ്വാസം ലഭിക്കും.കൂട്ടുകെട്ടുകള്‌മൂലം ആപത്തില്‌പ്പെടാം. മറ്റുള്ളവരില്‌നിന്ന്‌ സഹായം ലഭിക്കും.
ഉത്രം: രോഗദുരിതങ്ങള്‌ക്ക് ശമനം കണ്ടുതുടങ്ങും. ഏര്‌പ്പെടുന്ന കാര്യങ്ങളില്‌ വിജയം. വിദ്യാഭ്യാസപരമായും തൊഴില്‌പരമായും ഉയര്‌ന്നവിജയം കൈവരിക്കും. ജീവിതപങ്കാളിക്ക്‌ ഏതെങ്കിലും തരത്തിലുള്ള ഉന്നതി. ബന്ധുക്കള്‌ നിമിത്തം നേട്ടം. പൈതൃകസ്വത്തിന്റെ അനുഭവമുണ്ടാകും.
അത്തം: മേലുദ്യോഗസ്‌ഥരുടെ പ്രീതി സമ്പാദിക്കും. കുടുംബസമേതം യാത്രകള്‌ നടത്തും. വിവാഹം ആലോചിക്കുന്നവര്‌ക്ക് അനുകൂലഫലം. സ്വന്തമായി ബിസിനസ്‌ നടത്തുന്നവര്‌ക്ക് മികച്ച ലാഭം. ബന്ധുജനഗുണം വര്‌ധിക്കും. പുണ്യസ്‌ഥലങ്ങള്‌ സന്ദര്‌ശിക്കും.
ചിത്തിര: മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങള്‌ സാധിക്കും. സമ്മാനങ്ങള്‌ ലഭിക്കുവാന്‌ ഇടയുണ്ട്‌. അപ്രതീക്ഷിത ചെലവുകള്‌ വര്‌ധിക്കും. ധനകാര്യസ്‌ഥാപനങ്ങളില്‌ നിന്ന്‌ കടം വാങ്ങേണ്ടിവരും. വാഹനയാത്രകള്‌ക്കിടെ ധനനഷ്‌ടം സംഭവിക്കാനും സാധ്യത. ഇഷ്‌ടജനങ്ങളെ പിരിഞ്ഞു കഴിയേണ്ടിവരും.
ചോതി: ഭവനമാറ്റത്തിന്‌ സാധ്യത. ആവശ്യത്തിലധികം സംസാരിക്കേണ്ടിവരും. തൊഴില്രംഗത്ത്‌ നിലനിന്നിരുന്ന തടസങ്ങള്‌ മാറും. പുതിയ സംരംഭങ്ങളില്‌ തടസങ്ങള്‌ നേരിടാം. യാത്രകള്‌ വഴി നേട്ടം. ഭവനനിര്‌മാണം പൂര്‌ത്തീകരിക്കും. രോഗാവസ്‌ഥയില്‌ കഴിയുന്നവര്‌ക്ക് ആശ്വാസം ലഭിക്കും. ഉദ്യോഗാര്‌ഥികള്‌ക്ക് സമയം അനുകൂലമാണ്‌.
വിശാഖം: താല്‌ക്കാലിക ജോലി സ്‌ഥിരപ്പെടും. പണമിടപാടുകളില്‌ നഷ്‌ടങ്ങള്‌ക്കുള്ള സാധ്യതയാണ്‌ നിലനില്‌ക്കുന്നത്‌. മംഗളകര്‌മങ്ങളില്‌ സംബന്ധിക്കും. ഗൃഹനിര്‌മാണത്തില്‌ പുരോഗതി കൈവരിക്കും. വിദ്യാര്‌ഥികള്‌ക്ക് പഠനത്തില്‌ മികവുപുലര്‌ത്താന്‌ സാധിക്കും.
അനിഴം: ഭൂമി, ഭവനം എന്നിവ വാങ്ങാനുള്ള പരിശ്രമം വിജയിക്കും. തൊഴിലന്വേഷകര്‌ക്ക് ഉത്തമജോലി ലഭിക്കും. ആയുധം, അഗ്നി ഇവയാല്‌ പരിക്കേല്‌ക്കുവാന്‌ സാധ്യതയുണ്ട്‌. ഗുണാനുഭവങ്ങള്‌ വര്‌ധിച്ചുനില്‌ക്കും. ഏര്‌പ്പെടുന്ന പ്രവര്‌ത്തനങ്ങളില്‌ വിജയം കൈവരിക്കും. സാമ്പത്തികമായി നിലനിന്നിരുന്ന വിഷമതകള്‌ ശമിക്കും.
തൃക്കേട്ട: സഹോദരങ്ങളില്‌നിന്നുള്ള സഹായം ലഭിക്കും. തൊഴിലില്‌ ഉത്തരവാദിത്വം വര്‌ധിക്കും. പ്രണയസാഫല്യമുണ്ടാകും. തൊഴില്‌പരമായ യാത്രകള്‌ വേണ്ടിവരും. അതിനാല്‌ത്തന്നെ ക്ഷീണം വര്‌ധിക്കും.. കൃഷിയില്‌ നിന്ന്‌ നേട്ടങ്ങളുണ്ടാകും. തൊഴിലില്‌ നിന്നുള്ള നേട്ടങ്ങള്‌ കൈവരിക്കും. മംഗളകര്‌മങ്ങളില്‌ സംബന്ധിക്കും.
മൂലം: സുഹൃത്തുക്കള്വഴി കാര്യസാധ്യം. പൊതുപ്രവര്‌ത്തനങ്ങളില്‌ നേട്ടം. അലച്ചില്‌ വര്‌ധിക്കും. കഠിനപരിശ്രമംകൊണ്ട്‌ മാത്രമേ കാര്യസാധ്യം ഉണ്ടാവുകയുള്ളൂ. സാമ്പത്തികബുദ്ധിമുട്ട്‌ മൂലം പല കാര്യങ്ങളും മാറ്റിവയ്‌ക്കേണ്ടിവരും. ഏറ്റെടുത്ത ജോലികള്‌ ചിലപ്പോള്‌ ഉപേക്ഷിക്കേണ്ടതായി വരാം.
പൂരാടം: ഗുണദോഷസമ്മിശ്രമായ ഫലങ്ങള്‌ നിലനില്‌ക്കുന്നു. ഏതെങ്കിലും തരത്തിലുള്ള സ്‌ഥാനലബ്‌ധിയുണ്ടാകും. സ്വദേശം വിട്ടുനില്‌ക്കേണ്ടിവന്നേക്കാം. എന്നാല്‌ അതുമൂലം സാമ്പത്തികനേട്ടമായിരിക്കും ഉണ്ടാവുക. വ്യവഹാരങ്ങളില്‌ വിജയം. തര്‌ക്കങ്ങളില്‌ മധ്യസ്‌ഥം വഹിക്കും.
ഉത്രാടം: ഏതെങ്കിലുംതരത്തിലുള്ള അവിചാരിത ധനലാഭം. വിശ്രമം കുറഞ്ഞിരിക്കും . അന്യദേശവാസം വേണ്ടിവരും. സാമ്പത്തികവിഷമതകള്‌ ശമിക്കും. പുണ്യസ്‌ഥലങ്ങള്‌ സന്ദര്‌ശിക്കും. സന്താനങ്ങള്‌ക്കായി പണം ചെലവിടും. അര്‌ഹിക്കാത്ത ധനം കൈവശം വന്നുചേര്‌ന്നെന്നു വരാം.
തിരുവോണം: മാതൃഗുണം ലഭിക്കും. ജീവിതപങ്കാളിവഴി നേട്ടം. കലാരംഗത്ത്‌ പ്രവര്‌ത്തിക്കുന്നവര്‌ക്ക് മികവ്‌. അടുത്ത ബന്ധുക്കളുടെ വിവാഹം നടക്കുകയും അതില്‌ സംബന്ധിക്കുകയും ചെയ്യും. സ്വപ്രയത്നത്തില്‌ വിജയം. നേട്ടങ്ങള്‌ മനസന്തോഷം നല്‌കും. ഉത്തരവാദിത്തങ്ങള്‌ വര്‌ധിച്ചുകൊണ്ടിരിക്കും.
അവിട്ടം: അനാവശ്യചിന്തകള്‌ വര്‌ധിക്കും. അന്യരെ വാക്കുകൊണ്ട്‌ വേദനിപ്പിക്കും. ജീവിതസുഖം വര്‌ധിക്കും. സ്വന്തം കഴിവിനാല്‌ കാര്യങ്ങള്‌ സാധിക്കും. ദീര്‌ഘയാത്ര വേണ്ടിവരും. ഗൃഹോപകരണങ്ങള്‌ വാങ്ങും. പിതൃസ്വത്ത്‌ ലഭിക്കുകയോ പിതാവില്‌ നിന്ന്‌ അനുഭവഗുണമുണ്ടാവുകയോ ചെയ്യും.
ചതയം: നിരാശ അധികരിച്ചു നില്‍ക്കും, ഉദ്ദേശ കാര്യങ്ങള്‍ സാധിക്കുകയില്ല , ആരോഗ്യസ്‌ഥിതിമോശമായിരിക്കും, മൂത്രായശ രോഗങ്ങള്‍ പിടിപെടാം, പണച്ചെലവധികരിക്കും അനാവശ്യ പണച്ചെലവ്‌ ദീഘ ദൂരയാത്രകള്‍ വേണ്ടിവരും , അടുത്തു പെരുമാറിയിരുന്നവരുമായി ഭിന്നതയുണ്ടാവും.
പൂരുരുട്ടാതി: സാമ്പത്തികമായ വിഷമതകള്‍ , സന്താനഗുണമനുഭവിക്കും, ആരോഗ്യപരമായി വിഷമതകള്‍, ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ നിയമന ഉത്തരവുകള്‍ ലഭിക്കാം, തൊഴില്‍ രംഗം പുഷ്‌ടിപ്പെടും.വാഗ്വാദങ്ങളില്‍ ഏര്‍പ്പെടും, പ്രേമ ബന്ധങ്ങളില്‍ തിരിച്ചടികള്‍, വാഹനത്തിന്‌ അറ്റകുറ്റപ്പണികള്‍.
ഉത്രട്ടാതി: അകന്നു കഴിഞ്ഞിരുന്ന ബന്ധുക്കള്‍ ഒന്നിക്കും , വ്യവഹാരങ്ങളില്‍ തിരിച്ചടികള്‍, പുണ്യ സ്‌ഥല സന്ദര്‍ശനം , പരിശ്രമത്തിനു തക്ക ഫലം ലഭിക്കും , ദാമ്പത്യ ജീവിതത്തില്‍ ചെറിയ പ്രശ്‌നങ്ങള്‍, വാക്കു തര്‍ക്കങ്ങള്‍, തൊഴില്‍ രംഗത്ത്‌ നേട്ടങ്ങള്‍.
രേവതി: ആയുധം, അഗ്നി ഇവയാല്‍ പരുക്കുകള്‍ക്കു സാദ്ധ്യത ,സ്വകാര്യ സ്‌ഥാപന ജീവനക്കാര്‍ക്ക്‌ കൈയബദ്ധം പറ്റാം , സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ മേലുദ്യോഗസ്‌ഥരുടെ അപ്രീതി, പണമിടപാടുകളില്‍ നഷ്‌ടം, ബിസിനസ്സില്‍ നേരിയ എതിര്‍പ്പുകള്‍. ദാമ്പത്യ കലഹം അവസാനിക്കും.

സജീവ്‌ ശാസ്‌താരം (9656377700)

Ads by Google
Sunday 20 Aug 2017 01.32 AM
YOU MAY BE INTERESTED
TRENDING NOW